/ സൂപ്പി വാണിമേൽ
മംഗ്ളുറു: (www.kasargodvartha.com) ഉഡുപി പെർഡൂർ അലങ്കാർ ഗ്രാമത്തിൽ ഗവ. എൽപി സ്കൂൾ അധ്യാപകൻ കൃഷ്ണമൂർത്തിയെ ജില്ലാ പൊതുവിദ്യാഭ്യാസ ഉപ ഡയറക്ടർ സസ്‌പെൻഡ് ചെയ്തു. നടപടി ഉടൻ പ്രാബല്യത്തിൽ വരുത്താൻ ഡിഡിപിഐ കെ ഗണപതി ബ്രഹ്മാവർ ബ്ലോക് വിദ്യാഭ്യാസ ഓഫീസർക്ക് വ്യാഴാഴ്ച കൈമാറിയ ഉത്തരവിൽ പറഞ്ഞു.
പ്രവൃത്തി സമയം മദ്യപിച്ച് വിദ്യാലയ വരാന്തയിൽ ഉറങ്ങി എന്നതാണ് നടപടിക്കാധാരം. ഈ ദൃശ്യം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ നടപടി ആവശ്യപ്പെട്ട് ഗ്രാമപഞ്ചായത് ഭരണസമിതി ബി ഇ ഒക്ക് ബുധനാഴ്ച കത്ത് നൽകിയിരുന്നു.