നേരത്തെ മൃതദേഹം മസ്ജിദിന് അകത്തിരിക്കെ പുറത്ത് കുടുംബാംഗങ്ങളും മുസ്ലിം സംഘടനാ നേതാക്കളുമടക്കം അനവധി പേര്‍ തടിച്ച് കൂടി കുടുംബത്തിന് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിച്ചു. ഡെപ്യൂടി കമീഷണര്‍ സ്ഥലത്തെത്തി നീതി ഉറപ്പ് നല്‍കണമെന്നും അതുവരെ മൃതദേഹം ഖബറടക്കില്ലെന്നും അവര്‍ അറിയിച്ചു.
സ്ഥലത്തെത്തിയ പൊലീസ് കമീഷണര്‍ എന്‍ ശശികുമാറിന് മുന്നില്‍ പ്രതിഷേധക്കാര്‍ തങ്ങളുടെ പരാതികളുടെ കെട്ടഴിച്ചു. 'ഞങ്ങള്‍ വീണ്ടും വീണ്ടും അനീതി നേരിടുന്നു. ജൂലൈയില്‍ ഫാസിലിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ അറസ്റ്റിലായി ഒരാഴ്ചയ്ക്കുള്ളില്‍ ജാമ്യത്തിലിറങ്ങി. ഇപ്പോഴും ഞങ്ങള്‍ക്ക് നീതി ലഭിക്കുമെന്ന് പ്രതീക്ഷയില്ല', നേതാക്കള്‍ പറഞ്ഞു. നിഷ്പക്ഷമായ അന്വേഷണം നടത്തി കുറ്റക്കാരെ എത്രയും വേഗം പിടികൂടുമെന്ന് പൊലീസ് കമീഷണര്‍ എന്‍ ശശി കുമാര്‍ ഉറപ്പ് നല്‍കി. അന്വേഷണം പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ശനിയാഴ്ച വൈകീട്ടാണ് തന്റെ ഫാന്‍സി കടയുടെ മുന്നില്‍ നില്‍ക്കുകയായിരുന്ന ജലീലിനെ അക്രമികള്‍ കത്തികൊണ്ട് കുത്തിയത്. ശേഷം പ്രതികള്‍ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. പ്രദേശവാസികള്‍ ഉടന്‍ തന്നെ ഇദ്ദേഹത്തെ സൂറത്ത്കലിന് സമീപമുള്ള മുക്കയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
വൈരാഗ്യമില്ലെന്ന് സഹോദരന്‍
ജലീലിന് ആരുമായും ശത്രുതയില്ലെന്ന് സഹോദരന്‍ അബ്ദുള്‍ ഹമീദ് മാധ്യമങ്ങളോട് പറഞ്ഞു. 'ജീവിതത്തില്‍ ഇതുവരെ ഒരു പൊലീസ് സ്റ്റേഷനിലും പോകേണ്ടി വന്നിട്ടില്ല. എല്ലാ സമുദായങ്ങളുമായും അദ്ദേഹത്തിന് അടുത്ത ബന്ധമുണ്ടായിരുന്നു. കടയിലെ കച്ചവടം മാത്രമായിരുന്നു ജലീലിന് ശ്രദ്ധ. ഒരു സംഘടനയുമായും ബന്ധമില്ലായിരുന്നു. ഞങ്ങള്‍ ആരെയും സംശയിക്കുന്നില്ല. യഥാര്‍ഥ കുറ്റവാളികളെ പിടികൂടി ശിക്ഷിക്കണം', സഹോദരന്‍ വ്യക്തമാക്കി.
നിരോധനാജ്ഞ തുടരുന്നു
സൂറത്കല്‍, ബജ്പെ, കാവൂര്‍, പനമ്പൂര്‍ പ്രദേശങ്ങളില്‍ സെക്ഷന്‍ 144 പ്രകാരം നിരോധനാജ്ഞ ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് ഭൂരിഭാഗം കടകളും വ്യാപാര സ്ഥാപനങ്ങളും അടഞ്ഞുകിടക്കുകയാണ്. ഡിസംബര്‍ 27 രാവിലെ ആറ് വരെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുള്ളത്. ഇതേ കാലയളവില്‍ ഈ പ്രദേശങ്ങളില്‍ മദ്യവില്‍പനയും നിരോധിച്ചിട്ടുണ്ട്.
Keywords: Latest-News, National, Karnataka, Mangalore, Top-Headlines, Crime, Murder, Investigation, Police, Protest, Surathkal Murder, Surathkal murder: Hundreds pay final tributes, demand justice.
< !- START disable copy paste -->