സ്‌കൂള്‍ കാല ഓര്‍മ പുതുക്കി രാവിലെ 9.30ന് സ്‌കൂള്‍ ബെല്‍ അടിക്കും. തുടര്‍ന്ന് പഴയപോലെ ക്ലാസ് റൂം പ്രവര്‍ത്തിക്കും. സ്‌കൂള്‍ കാലത്ത് ഉണ്ടായിരുന്ന നമ്പറില്‍ പഴയ ക്ലാസ് ടീചര്‍ തന്നെ ഒരുവട്ടം കൂടി ഹാജര്‍ പുതുക്കും. സ്‌കൂള്‍ കാലത്തെ അതേ പ്രാര്‍ഥനയ്ക്ക് ശേഷം അസംബ്ലി നടക്കും. അസംബ്ലിയില്‍ സൗഹൃദ പ്രതിജ്ഞ നടക്കും. അധ്യാപകര്‍ ഓര്‍മകള്‍ പങ്കിട്ട് ഒരുവട്ടം കൂടി ക്ലാസ് എടുക്കും. തുടര്‍ന്ന് നടക്കുന്ന ചടങ്ങ് എന്‍എ നെല്ലിക്കുന്ന് എംഎല്‍എ ഉദ്ഘാടനം ചെയ്യും. പഴയകാല അധ്യാപകരെ വിദ്യാര്‍ഥികള്‍ സ്വീകരിച്ച് പൊന്നാട അണിയിച്ചും സമ്മാനങ്ങള്‍ നല്‍കിയും ആദരിക്കും. ഓര്‍മ പുതുക്കാന്‍ ഓടോഗ്രാഫ് എഴുതും.
പാട്ടുത്സവം, കൗതുക മത്സരങ്ങള്‍, കളിയും ചിരിയും എന്നിങ്ങനെ വ്യത്യസ്ത പേരുകളില്‍ സ്‌കൂള്‍ കാല കളികളും അനുഭവങ്ങളും പുനരാവിഷ്‌കരിക്കും. 26 വര്‍ഷങ്ങള്‍ മുമ്പുണ്ടായിരുന്ന മിഠായികളും, പലഹാരങ്ങളും, വിവിധതരം ഐസുകളും , ഉപ്പിലിട്ടതും മുളക് തൊട്ടതുമായ പഴങ്ങളും അത് വിറ്റിരുന്ന കടകളും പഴയതുപോലെ ക്രമീകരിക്കുമെന്നും സംഘാടകര്‍ വ്യക്തമാക്കി. വാര്‍ത്താസമ്മേളനത്തില്‍ ഹാരിസ് തായല്‍, സിബി ലത്വീഫ്, സിദ്ദീഖ് അളക്ക, സിദ്ദീഖ് തായല്‍, റഫീഖ് സന്തോഷ് നഗര്‍, റഹ്മാന്‍ ചേരൂര്‍ എന്നിവര്‍ സംബന്ധിച്ചു.
Keywords: Latest-News, Kerala, Kasaragod, Top-Headlines, Press Meet, Video, Cherkala, School Meet, Students, Students of 1995-96 batch of Cherkala Higher Secondary School gather on December 28.
< !- START disable copy paste -->