രവി പിലിക്കോട്, കേശവൻ കോതോളി, മധു കോതോളി, ധനേഷ് കെപി, സജിത് കെവി, അനിൽ മാവുങ്കാൽ, നരേന്ദ്രൻ കോതോളി, പുരുഷു മാവുങ്കാൽ, പ്രസാദ് വയൽ, പ്രത്യൂഷ് വയൽ, ഹരിത പ്രദീപ്, അതുൽ കൃഷ്ണ, അൻവിൻ കൃഷ്ണ, അമൻ കോതോളി, രജിത സുനീഷ് തുടങ്ങിയവരുടെ സൃഷ്ടികളാണ് പ്രദർശനത്തിനൊരുക്കിയത്.
മധു കോതോളിയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ പിപി പ്രസന്നകുമാരി, മറത്തുകളി വിദഗ്ധൻ പിപി മാധവൻ പണിക്കർക്ക് നൽകി സോവനീർ പ്രകാശനം ചെയ്തു. 'ചങ്ങലാട്ട'യുടെ എഡിറ്റർ, സുജീഷ് പിലിക്കോട്, സോവനീർ പരിചയപ്പെടുത്തി സംസാരിച്ചു. തറവാട് മൂപ്പൻ, കെവി കുഞ്ഞിരാമൻ, ഒന്നാം വാർഡ് മെമ്പർ നവീൻ ബാബു, പതിനാറാം വാർഡ് മെമ്പർ വിവി സുലോചന, ക്ഷേത്ര സമിതി സെക്രടറി കെവി പവിത്രൻ, പ്രസിഡണ്ട് കെവി ഭരതൻ, ടി രാജൻ, കെവി രാഘവൻ എന്നിവർ സംസാരിച്ചു. സോവനീർ കമിറ്റി കൺവീനർ കെവി പ്രദീപൻ സ്വാഗതവും വൈസ് ചെയർമാൻ ജയൻ കെവി നന്ദിയും പറഞ്ഞു.
Keywords: Sculpture-picture exhibition won hearts of people, news,Kerala,Top-Headlines, Kasaragod,Pilicode,Exhibition,President.