Join Whatsapp Group. Join now!
Aster mims 04/11/2022

Accident | അപകടത്തിൽ പെട്ട ഋഷഭ് പന്തിനെ പുറത്തെടുത്തത് കാറിന്റെ ചില്ല് തകർത്ത്; തലയിലും കാലുകളിലും പുറകിലും നിരവധി പരിക്കുകൾ; വാഹനം പൂർണമായും കത്തി നശിച്ചു; വീഡിയോ

Rishabh Pant accident: Cricketer severely injured as BMW car hits divider #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ഡെറാഡൂൺ: (www.kasargodvartha.com) അപകടത്തിൽ പെട്ട ക്രിക്കറ്റ് താരം ഋഷഭ് പന്തിന് സാരമായ പരുക്കേറ്റതായി റിപ്പോർട്ട്. ഇപ്പോൾ അപകടനില തരണം ചെയ്തിട്ടുണ്ടെന്ന് മുൻ ക്രിക്കറ്റ് താരം വിവിഎസ് ലക്ഷ്മണൻ ട്വിറ്ററിൽ കുറിച്ചു. ഋഷഭ് പന്ത് കാറിൽ ഡെൽഹിയിൽ നിന്ന് ഉത്തരാഖണ്ഡിലേക്ക് മടങ്ങുന്നതിനിടെ ഹമ്മദ്പൂർ ഝാലിന് സമീപം റൂർക്കിയിലെ നർസൻ അതിർത്തിയിൽ വെച്ചായിരുന്നു അപകടം. റൂർക്കിയിലെ ആശുപത്രിയിൽ പ്രാഥമിക ചികിൽസ നൽകിയ ശേഷം താരത്തെ ഇപ്പോൾ ഡെറാഡൂണിലെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
                
Rishabh Pant accident: Cricketer severely injured as BMW car hits divider, India, National,news,Top-Headlines,Latest-News,Car,Injured,Video.

പുലർച്ചെ 5.30 ഓടെ പന്ത് ഓടിച്ചിരുന്ന ബിഎംഡബ്ല്യു കാർ ഡിവൈഡറിൽ ഇടിക്കുകയും തീപ്പിടിക്കുകയുമായിരുന്നു. 'ഋഷഭ് പന്ത് ഹരിദ്വാർ ജില്ലയിൽ മംഗലാപുരത്തിനും നർസനുമിടയിൽ അപകടത്തിൽപ്പെട്ടു. റൂർക്കിയിലെ ആശുപത്രിയിൽ പ്രാഥമിക ചികിൽസ നൽകിയ ശേഷം ഇപ്പോൾ ഡെറാഡൂണിലെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്', പന്ത് മത്സരിക്കുന്ന ഡെൽഹി ക്യാപിറ്റൽസ് ട്വീറ്റ് ചെയ്തു. അപകടത്തെ തുടർന്ന് കാർ പൂർണമായും കത്തി നശിച്ചു.
താരത്തിനെ പുറത്തിറക്കാൻ കാറിന്റെ ചില്ല് തകർക്കേണ്ടി വന്നു. റിഷഭിന്റെ തലയിലും കാലുകളിലും പുറകിലും പൊള്ളലേറ്റതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഫെബ്രുവരിയിലെ ബോർഡർ ഗവാസ്‌കർ ട്രോഫി ടൂർണമെന്റിന് മുന്നോടിയായി ശാരീരികക്ഷമത നിലനിർത്തുന്നതിനായി ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയിൽ നിന്ന് പന്തിനെ ഒഴിവാക്കിയിരുന്നു. ബംഗ്ലാദേശിനെതിരായ ഇന്ത്യയുടെ രണ്ട് ടെസ്റ്റുകളുടെ പരമ്പര വിജയത്തിൽ പന്ത് വലിയ പങ്കുവഹിച്ചിരുന്നു.

Keywords: Rishabh Pant accident: Cricketer severely injured as BMW car hits divider, India, National,news,Top-Headlines,Latest-News,Car,Injured,Video.

Post a Comment