city-gold-ad-for-blogger

Rest center | കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് വനിതകള്‍ക്കായി ആധുനിക സൗകര്യങ്ങളോടെ വിശ്രമകേന്ദ്രമൊരുങ്ങി; ദീര്‍ഘദൂര യാത്രക്കാര്‍ക്ക് ഗുണങ്ങളേറെ; മുലയൂട്ടാനും ലഘു ഭക്ഷണത്തിനും സൗകര്യം; ശനിയാഴ്ച നാടിന് സമര്‍പിക്കും

കാസര്‍കോട്: (www.kasargodvartha.com) പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് വനിതകള്‍ക്കായി ആധുനിക സൗകര്യങ്ങളോടെ വിശ്രമകേന്ദ്രമൊരുങ്ങി. കാസര്‍കോട് നഗരസഭ നിര്‍മിച്ച വനിതാ വിശ്രമകേന്ദ്രത്തിന്റെ ഉദ്ഘാടനം ശനിയാഴ്ച (ഡിസംബര്‍ 31) വൈകുന്നേരം 4.30ന് രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി നിര്‍വഹിക്കും. ദീര്‍ഘദൂര യാത്രക്കാരായ സ്ത്രീകള്‍ക്ക് ആധുനിക സൗകര്യങ്ങളോടെ വിശ്രമകേന്ദ്രം, ലഘു ഭക്ഷണം, ടോയ്‌ലറ്റ് സൗകര്യം, അമ്മമാര്‍ക്ക് മുലയൂട്ടല്‍ കേന്ദ്രം തുടങ്ങിയ സൗകര്യങ്ങള്‍ ഒരു കുടക്കീഴില്‍ കൊണ്ടുവരികയാണ് വനിതാ വിശ്രമകേന്ദ്രത്തിന്റെ ലക്ഷ്യം.
          
Rest center | കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് വനിതകള്‍ക്കായി ആധുനിക സൗകര്യങ്ങളോടെ വിശ്രമകേന്ദ്രമൊരുങ്ങി; ദീര്‍ഘദൂര യാത്രക്കാര്‍ക്ക് ഗുണങ്ങളേറെ; മുലയൂട്ടാനും ലഘു ഭക്ഷണത്തിനും സൗകര്യം; ശനിയാഴ്ച നാടിന് സമര്‍പിക്കും

ഇതോടൊപ്പം കുടുംബശ്രീ മുഖേന സംഘടിപ്പിക്കുന്ന 'ഒപ്പം' കൂടെയുണ്ട്, കരുതലോടെ' കാംപയിനിന്റെ മുനിസിപല്‍ തല ഉദ്ഘാടനവും പിഎംഎവൈ ഗുണഭോക്താക്കള്‍ക്കുള്ള ആദ്യ ഗഡു വിതരണവും പൂര്‍ത്തീകരിച്ച വീടുകളുടെ താക്കോല്‍ ദാനവും രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി നിര്‍വഹിക്കും. കുടുംബശ്രീ വനിതകള്‍ക്ക് ഉപജീവന മാര്‍ഗമൊരുക്കുക എന്നതിനപ്പുറം വരുമാന വര്‍ധനവ് ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഇതിനായി നഗരമേഖലയില്‍ കുടുംബശ്രീ മുഖേന നടപ്പാക്കി വരുന്ന വിവിധ പദ്ധതി പ്രവര്‍ത്തനങ്ങളിലും സംയോജന സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തും.
           
Rest center | കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് വനിതകള്‍ക്കായി ആധുനിക സൗകര്യങ്ങളോടെ വിശ്രമകേന്ദ്രമൊരുങ്ങി; ദീര്‍ഘദൂര യാത്രക്കാര്‍ക്ക് ഗുണങ്ങളേറെ; മുലയൂട്ടാനും ലഘു ഭക്ഷണത്തിനും സൗകര്യം; ശനിയാഴ്ച നാടിന് സമര്‍പിക്കും

അഗതിരഹിത കേരളം, പിഎംഎവൈ-ലൈഫ് (നഗരം) പദ്ധതികളിലെ ഗുണഭോക്തൃ കുടുംബങ്ങള്‍, ഓക്‌സിലറി ഗ്രൂപ് അംഗങ്ങള്‍, നഗരങ്ങളിലെ അതിദരിദ്രര്‍ എന്നിവര്‍ക്ക് സംരംഭകത്വവും തൊഴിലും ലഭ്യമാക്കിക്കൊണ്ട് അവരെ സാമൂഹിക പുരോഗതി കൈവരിക്കാന്‍ ഈ പദ്ധതിയിലൂടെ സഹായിക്കും. നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ ശംസീദ ഫിറോസ്, സ്ഥിരം സമിതി അംഗങ്ങളായ അബ്ബാസ് ബീഗം, ഖാലിദ് പച്ചക്കാട്, സിയാന ഹനീഫ്, റീത്ത ആര്‍, രജനി കെ, നഗരസഭാ സെക്രടറി ബിജു എസ് തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിക്കും.

Keywords:  Latest-News, Kerala, Kasaragod, Top-Headlines, Bus Waiting Shed, Passenger, Travel, Rest center with modern facilities set up for women in Kasaragod new bus stand area.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia