Join Whatsapp Group. Join now!
Aster mims 04/11/2022

Help | കിടപ്പിലായി അമ്മ മീനാക്ഷി; ഇരുകാലും തളര്‍ന്ന് തുളസി; മാനസിക വെല്ലുവിളി നേരിടുന്ന അംബിക; താമസം സഹോദരിയുടെ കാരുണ്യത്തില്‍; സ്വന്തം പേരിലുള്ള 5 സെന്റ് സ്ഥലത്ത് കൊച്ചുവീടിനും നടക്കാന്‍ കാല്‍ലക്ഷം രൂപ വിലവരുന്ന ഉപകരണത്തിനും കാരുണ്യമതികളുടെ സഹായം തേടി 3 സ്ത്രീ ജന്മങ്ങള്‍

Poor Family Seeks Financial Assistance, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
നായന്മാര്‍മൂല: (www.kasargodvartha.com) കിടപ്പിലായ 75 കാരി മീനാക്ഷിയും ഇരുകാലും തളര്‍ന്ന് വീട്ടിനകത്ത് മാത്രം നിരങ്ങി നീങ്ങാന്‍ വിധിക്കപ്പെട്ട 42 കാരിയായ മകള്‍ തുളസിയും മാനസിക വെല്ലുവിളി നേരിടുന്ന 29 കാരിയായ മറ്റൊരു മകള്‍ അംബികയും അടങ്ങുന്ന കുടുംബം കണ്ണീര്‍ കയത്തില്‍. വിവാഹിതയായിട്ടും ഭര്‍ത്താവിന്റെ വീട്ടില്‍ താമസിക്കാന്‍ കഴിയാതെ അവശതയില്‍ കഴിയുന്ന മൂന്ന് സ്ത്രീ ജന്മങ്ങളെ നോക്കാന്‍ വിധിക്കപ്പെട്ടിട്ടും അത് സന്തോഷത്തോടെ സ്വീകരിക്കുമ്പോഴും സഹോദരി സുചിത്രയുടെ സങ്കടം നമ്മള്‍ ഒരാരുത്തരും കാണാതെ പോകരുത്.
                
Latest-News, Kerala, Kasaragod, Top-Headlines, Needs Help, Help, Helping Hands, Cash, Video, Family, Bank, Poor Family Seeks Financial Assistance.

സുചിത്രയുടെ കാരുണ്യത്തിലാണ് മൂന്ന് സ്ത്രീ ജന്മങ്ങള്‍ പ്ലാസ്റ്റിക് ഷീറ്റുകൊണ്ട് മറച്ച കൊച്ചുകൂരയില്‍ കഴിഞ്ഞുകൂടുന്നത്. ഇരുന്ന് കൊണ്ടുള്ള എല്ലാ ജോലിയും തുളസി ചെയ്യുമെങ്കിലും വീട്ടില്‍ നിന്നും പുറത്തിറങ്ങി എന്തെങ്കിലും ചെയ്യാനോ ഒന്നുനടക്കാനോ മറ്റോ തുളസിക്ക് കഴിയുന്നില്ല. കട്ടിലില്‍ നിന്ന് വീണ് നട്ടെല്ലിന് പരുക്കേറ്റ വൃദ്ധ മാതാവിനെ പരിചരിക്കാന്‍ തന്നെ സുചിത്ര പ്രയാസപ്പെടുകയാണ്. മാനസിക വെല്ലുവിളി നേരിടുന്ന അംബികയ്ക്ക് 29 വയസ് കഴിഞ്ഞെങ്കിലും കൊച്ചുകുഞ്ഞിന്റെ സ്വഭാവമാണ്. അംബിക ഇവര്‍ക്ക് ചെറിയ സഹായങ്ങള്‍ ചെയ്യുന്നുണ്ടെങ്കിലും എപ്പോഴും അവളില്‍ ശ്രദ്ധ ഉണ്ടായില്ലെങ്കില്‍ പുറത്തിറങ്ങി എന്തെങ്കിലും അപകടകരമായ കാര്യങ്ങള്‍ ചെയ്‌തേക്കാം. അതുകൊണ്ട് സഹോദരിയെ എന്നും തന്റെ ചിറകിനടിയില്‍ തുളസി സുരക്ഷിതമായി നിര്‍ത്തുന്നു.

10 വര്‍ഷം മുന്‍പ് തന്നെ ഇവരുടെ പിതാവ് വാമന നായ്ക് അസുഖത്തെ തുടര്‍ന്ന് മരിച്ചിരുന്നു. വ്യാപാരിയായ പിതാവാണ് കുടുംബത്തിന്റെ ഏക അത്താണിയായി ഉണ്ടായിരുന്നത്. ഏഴ് പെണ്‍മക്കളില്‍ മറ്റ് നാല് പേര്‍ വിവാഹിതരായി ഓരോ സ്ഥലത്താണ്. അവരും കുടുംബത്തിന്റെ ബാധ്യതകളില്‍ പെട്ട് ഉഴലുകയാണ്. ഇതിനിടയില്‍ ഇവരെ സഹായിക്കാന്‍ ഒന്നും ചെയ്യാന്‍ കഴിയാത്ത അവസ്ഥയിലുമാണ്. ഓടിക്കളിച്ചിരുന്ന തുളസിക്ക് ഒന്നരവയസില്‍ വന്ന പോളിയോയാണ് അവളുടെ ജീവിതം തകര്‍ത്തത്. ചേച്ചിക്ക് കൂട്ടായി മനോവൈകല്യവുമുള്ള അംബിക ഏത് സമയത്തും ഒപ്പമുണ്ടെന്നത് മാത്രമാണ് ആശ്വാസം. വിവാഹിതയായ സുചിത്ര സഹോദരിമാരെയും മാതാവിനെയും നോക്കാന്‍ വേണ്ടി മാത്രമാണ് ഇടിഞ്ഞുവീഴാറായ ഓടിട്ട വീട്ടില്‍ ഇവര്‍ക്കൊപ്പം കഴിയുന്നത്.
               
Latest-News, Kerala, Kasaragod, Top-Headlines, Needs Help, Help, Helping Hands, Cash, Video, Family, Bank, Poor Family Seeks Financial Assistance.

വര്‍ഷങ്ങള്‍ക്ക് മുമ്പ് സര്‍കാരിന്റെ സഹായത്തോടെ നിര്‍മിച്ച ഈ കൂര തന്നെയാണ് എന്നും ഇവരുടെ ലോകം. കുടുംബം പുലര്‍ത്താനായി സുചിത്ര ചെറിയൊരു തയ്യല്‍ കട വീടിന് അടുത്ത് തന്നെ നടത്തുന്നുണ്ട്. 2,000 രൂപ വാടകയും വൈദ്യുതി ബിലും മറ്റും നല്‍കേണ്ടതിനാല്‍ തുച്ഛമായ വരുമാനം മാത്രമാണ് ലഭിക്കുന്നത്. ഇവരുടെ ഭര്‍ത്താവാണ് അത്യാവശ്യം വേണ്ടുന്ന കാര്യങ്ങളെല്ലാം ഇവര്‍ക്ക് ചെയ്ത് കൊടുക്കുന്നത്. തുളസിയുടെ പേരില്‍ അഞ്ച് സെന്റ് സ്ഥലം പിതാവ് ഉണ്ടാക്കിയിട്ടുണ്ടെങ്കിലും വീടെന്ന സ്വപ്നം ഇപ്പോഴും ബാക്കിയാണ്.

അര മുതല്‍ പാദം വരെ വരുന്ന വൃത്താകൃതിയിലുള്ള ലെഗ് ബ്രെസ് എന്ന ഉപകരണം ഉണ്ടെങ്കില്‍ എപ്പോഴെങ്കിലും ഒന്ന് വീടിന് പുറത്തിറക്കാമായിരുന്നുവെന്ന് തുളസി കണ്ണീരോടെ പറയുന്നു. 25,000 രൂപയുണ്ടെങ്കില്‍ ഇത് വാങ്ങാമെന്ന് തുളസിയോട് ഡോക്ടര്‍മാര്‍ പറഞ്ഞിട്ടുണ്ട്. എപ്പോഴും ദൈവത്തേട് പ്രാര്‍ത്ഥിക്കുന്ന തങ്ങളുടെ കണ്ണീരെന്തേ കാണാതെ പോകുന്നുവെന്ന സങ്കടം മാത്രമാണ് ഇവര്‍ക്കുള്ളത്. കുറച്ച് സമയം അധികം ഇരുന്നാല്‍ പോളിയോ വന്ന കാലിന് വല്ലാത്ത തരിപ്പും വേദനയുമാണ്. അപ്പോള്‍ അംബിക ചേച്ചി താങ്ങിപ്പിടിച്ച് ഒന്ന് കിടത്താന്‍ സഹായിക്കും.

അസുഖം വന്നാല്‍ ആരെങ്കിലുമൊക്കെ താങ്ങിയെടുത്ത് ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോള്‍ കണ്ടതല്ലാതെ വീടിന്റെ നാല് ചുവരുകള്‍ക്കപ്പുറം വേറൊരു ലോകം ഉണ്ടെന്ന് തുളസിക്ക് അറിയില്ല. അവര്‍ ഇതുവരെ കണ്ടിട്ടില്ലെന്ന് തന്നെ പറയാം. വീട്ടിലെ കൊച്ചുടിവിയാണ് ഇവര്‍ക്ക് ആനന്ദം നല്‍കുന്ന ഏക ഉപകരണം. ഷീറ്റ് കൊണ്ടുമറച്ച ഈ കൊച്ചു വീട് പണ്ടേ ഇവരെ നോക്കുന്ന സുചിത്രയുടെ പേരില്‍ എഴുതി വെച്ചിരുന്നു. ഇതിന്റെ അറ്റകുറ്റപ്പണി നടത്താന്‍ പോലും ഇവരുടെ കയ്യില്‍ പണമില്ല. വീടിന്റെ പുറം ചുവരുകളോ അകത്തെ മുറികളോ വര്‍ഷങ്ങളായിട്ടും തേപ്പ് നടത്താന്‍ പോലും ഇവര്‍ക്കായിട്ടില്ല.

തുളസിയും അംബികയും തൊട്ടടുത്ത എല്‍പി സ്‌കൂളില്‍ നാലാം ക്ലാസില്‍ വരെ പോയിരുന്നു. പിന്നീട് സ്‌കൂളില്‍ പോകാന്‍ കഴിയാത്ത സാഹചര്യമായിരുന്നു. അംബിക കുറച്ച് കാലം കാരുണ്യ സ്‌പെഷ്യല്‍ സ്‌കൂളില്‍ പോയിരുന്നു. കട്ടിലില്‍ നിന്നും വീണ മാതാവ് മീനാക്ഷിയമ്മയുടെ ചികിത്സയ്ക്കും മരുന്നിനും തന്നെ നല്ലൊരു തുക വേണ്ടിവരുന്നു. ഇവര്‍ക്ക് ലഭിക്കുന്ന വാര്‍ധക്യകാല പെന്‍ഷനും തുളസിക്കും അംബികയ്ക്കും ലഭിക്കുന്ന ഭിന്നശേഷിക്കാര്‍ക്ക് ലഭിക്കുന്ന പെന്‍ഷനും മാത്രമാണ് കുടുംബത്തിന്റെ ഏക വരുമാനം.

അന്ത്യോദയ അന്നപൂര്‍ണ യോജന പ്രകാരമുള്ള റേഷന്‍ കാര്‍ഡ് അനുവദിച്ചത് കൊണ്ട് കഞ്ഞികുടി മുട്ടാതെ ജീവിച്ച് പോകാന്‍ കഴിയുന്നുണ്ട്. സഹോദരിയുടെ പേരില്‍ വീടുണ്ടെന്ന് പറഞ്ഞ് തുളസിയുടെ സ്ഥലത്ത് വീട് വെച്ചു കൊടുക്കാന്‍ സര്‍കാര്‍ ഏജന്‍സികള്‍ ഒന്നും തയ്യാറാകുന്നില്ല. ഉദാരമതികളുടെ സഹായം മാത്രമാണ് ഇവര്‍ ഇപ്പോള്‍ പ്രതീക്ഷിക്കുന്നത്. ഈ കുടുംബത്തിന്റെ കണ്ണീര് അകറ്റാന്‍ ഉദാരമതികള്‍ തയ്യാറാകമെന്ന് ഡിഫറന്റ്‌ലി ഏബിള്‍ഡ് വെല്‍ഫെയര്‍ സെന്റര്‍ പ്രസിഡന്റ് സലിം റാവുത്തര്‍ അഭ്യര്‍ഥിക്കുന്നു. തുളസിയുടെ പേരില്‍ ചെങ്കളയിലെ കേരള ഗ്രാമീണ്‍ ബാങ്കിന്റെ ശാഖയില്‍ അകൗണ്ട് ആരംഭിച്ചിട്ടുണ്ട്.


Account Number: 4042 91 01018185
Bank: Kerala Gramin Bank, Chengala
IFSC Code: KLGB0040429
Google Pay Number: 6238438808

Keywords: Latest-News, Kerala, Kasaragod, Top-Headlines, Needs Help, Help, Helping Hands, Cash, Video, Family, Bank, Poor Family Seeks Financial Assistance.
< !- START disable copy paste -->

Post a Comment