Join Whatsapp Group. Join now!
Aster MIMS 10/10/2023

Sand Seized | മണല്‍ വേട്ടയുമായി പൊലീസ്; 4 പേര്‍ അറസ്റ്റില്‍; 4 ടിപര്‍ ലോറികള്‍ പിടികൂടി; ആര്‍സി ഉടമകള്‍ക്കടക്കം കേസ്

Police raid: sand and lorries seized, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
മഞ്ചേശ്വരം: (www.kasargodvartha.com) അനധികൃത മണല്‍ കടത്തിനെതിരെ ശക്തമായ നടപടിയുമായി മഞ്ചേശ്വരം പൊലീസ്. ജോഡുക്കല്ല് എന്ന പ്രദേശത്തെ കടവില്‍ നടത്തിയ മണല്‍വേട്ടയില്‍ നാല് പേരെ അറസ്റ്റ് ചെയ്തു. നാല് ടിപര്‍ ലോറികള്‍ കസ്റ്റഡിയിലെടുത്തു. ആര്‍ സി ഉടമകളടക്കം 10 പേര്‍ക്കെതിരെ കേസെടുത്തു. കടവില്‍ കൂട്ടിയിട്ടിരുന്ന 15 ലോഡ് മണല്‍ തിരികെ പുഴയില്‍ നിക്ഷേപിച്ചു. കടവിലേക്കുള്ള റോഡ് തകര്‍ക്കുകയും ചെയ്തു.
       
Latest-News, Kerala, Kasaragod, Top-Headlines, Crime, Arrested, Police-Raid, Raid, Seized, Manjeshwaram, Police raid: sand and lorries seized.

മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ശെയ്ഖ് അബ്ദുല്ല (28), എ ഗിരീഷ് (36), ഹരീഷ് ഷെട്ടി (51), കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അബ്ദുല്ല അന്‍ശാദ് (23) എന്നിവരെയാണ് മഞ്ചേശ്വരം പൊലീസ് ഇന്‍സ്പെക്ടര്‍ എ സന്തോഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശേധനയില്‍ അറസ്റ്റ് ചെയ്തത്. മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അര്‍പിത് കുമാര്‍, മൂസ ഖലീല്‍, ഗിരീഷ് ഷെട്ടി തുടങ്ങിയവര്‍ക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്.
                
Latest-News, Kerala, Kasaragod, Top-Headlines, Crime, Arrested, Police-Raid, Raid, Seized, Manjeshwaram, Police raid: sand and lorries seized.

എസ്‌ഐമാരായ അന്‍സാര്‍, രജിത്, തോമസ്, സീനിയര്‍ സിവില്‍ ഓഫീസര്‍ തോമസ്, ഡ്രൈവര്‍ നിധീഷ് എന്നിവരും റെയ്ഡ് നടത്തിയ പൊലീസ് സംഘത്തില്‍ ഉണ്ടായിരുന്നു. അനധികൃത മണല്‍ കടത്തിനെതിരെ തുടര്‍ന്നും ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് ഇന്‍സ്പെക്ടര്‍ അറിയിച്ചു.

Keywords: Latest-News, Kerala, Kasaragod, Top-Headlines, Crime, Arrested, Police-Raid, Raid, Seized, Manjeshwaram, Police raid: sand and lorries seized.
< !- START disable copy paste -->

Post a Comment