48 ഗ്രാം തൂക്കംവരുന്ന 100 എംഡിഎംഎ എക്സ്റ്റസി ഗുളികളാണ് മര്‍സൂഖിൽ നിന്ന് പൊലീസ് പിടിച്ചെടുത്തത്.
മര്‍സൂഖിന്റെ ഫോൺ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് നിശാഫ് അൻവർ പിടിയിലായത്. 41,000 രൂപയ്ക്ക് ഓൺലൈനിൽ വരുത്തുന്ന മയക്കുമരുന്നുകൾ ഇവർ 1.5 ലക്ഷം രൂപയ്ക്കാണ് വിൽക്കുന്നതെന്ന് പൊലീസ് പറയുന്നു. പുതിയ രീതിയിലുള്ള ലഹരിമരുന്ന് കടത്തെന്നാണ് പൊലീസ് ഇതിനെ വിശേഷിപ്പിക്കുന്നത്.
ആരും സംശയിക്കാത്തക്ക വിധം ലക്ഷ്യസ്ഥാനത്ത് സുരക്ഷിതമായി ഓൺലൈൻ വഴി എത്തിക്കാമെന്ന പഴുത് ഉപയോഗിച്ചാണ് ഇവർ മയക്കുമരുന്ന് വിൽപന നടത്തിയിരുന്നതെന്നും കൂടുതൽ പേർ ഉൾപെട്ടിട്ടുണ്ടോയെന്ന് അന്വേഷിച്ച് വരികയാണെന്നും പൊലീസ് അറിയിച്ചു. യുവാക്കളുടെ മൊബൈൽ ഫോൺ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇത്തരത്തിലുള്ള മയക്കുമരുന്ന് ഇടപാട് നടത്തുന്നവരെ കുറിച്ചും പൊലീസ് അന്വേഷിച്ച് വരികയാണ്. കാസര്‍കോട് ഇന്‍സ്‌പെക്ടര്‍ പി അജിത് കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
Keywords: One more arrested in drug case, Kerala,Kasaragod,news,Top-Headlines, Arrested, Police, Drugs,Mobile Phone,Investigation.