Join Whatsapp Group. Join now!
Aster mims 04/11/2022

Protest | വിലക്കയറ്റത്തിനെതിരെ ഒറ്റയാള്‍ പോരാട്ടം; വീല്‍ചെയര്‍ തള്ളിയുള്ള കേരളയാത്രയുമായി നജീം കുളങ്ങര; മുമ്പ് നടത്തിയത് 63 പ്രതിഷേധങ്ങള്‍; കാക്കയെ കൂകി വിളിച്ച് വരുത്തിയും കലക്ട്രേറ്റില്‍ വേറിട്ട സമരം നടത്തി

One-man protest against inflation, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസര്‍കോട്: (www.kasargodvartha.com) വിലക്കയറ്റത്തിനെതിരെ ഒറ്റയാള്‍ പോരാട്ടവുമായി കൊല്ലം കരുനാഗപ്പള്ളി സ്വദേശി നജീം കുളങ്ങര. വീല്‍ചെയര്‍ തള്ളിയുള്ള കേരളയാത്രയുമായാണ് പ്രതിഷേധം. ജനങ്ങളുടെ നീറുന്ന പ്രശ്‌നങ്ങള്‍ സമൂഹ മധ്യത്തിലെത്തിക്കാന്‍ മുമ്പ് 63 പ്രതിഷേധ പരിപാടികളാണ് നജീം ഒറ്റയ്ക്ക് നടത്തിയത്. പാചകവാതക, പെട്രോള്‍, ഡീസല്‍ വില വര്‍ധനവിനെതിരെ കൊല്ലം കലക്ട്രേറ്റില്‍ ചെന്ന് കാക്കയെ കൂകി വിളിച്ച് വരുത്തിയും വേറിട്ട പ്രതിഷേധ പരിപാടി സംഘടിപ്പിച്ചിരുന്നു.
              
Latest-News, Kerala, Kasaragod, Top-Headlines, Video, Protest, Government, Price, Collectorate, One-man protest against inflation.

ചൊവ്വാഴ്ച കാസര്‍കോട് കലക്ട്രേറ്റിന് മുന്നില്‍ നിന്നാണ് വീല്‍ചെയര്‍ തള്ളിയുള്ള കേരളയാത്രയ്ക്ക് തുടക്കം കുറിച്ചത്. രണ്ട് മാസം കൊണ്ട് തിരുവനന്തപുരം സെക്രടറിയേറ്റില്‍ യാത്ര എത്തുന്ന രീതിയിലാണ് സമര പരിപാടി ക്രമീകരിച്ചിരിക്കുന്നത്. പത്താം ക്ലാസ് മാത്രം വിദ്യാഭ്യാസമുള്ള നജീം ചെങ്കല്‍ കടിങ് മെഷീനിന്റെ ഹെല്‍പറായി ജോലി ചെയ്ത് വരികയായിരുന്നു.

തനിക്ക് കിട്ടുന്ന കൂലി കൊണ്ട് ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കാതെ വന്നതോടെയാണ് വിലക്കയറ്റത്തിന് എതിരെ യാത്ര നടത്താന്‍ തീരുമാനിച്ചതെന്ന് നജീം കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. രാഷ്ട്രീയക്കാര്‍ രാഷ്ട്രീയ വിഷയങ്ങളിലും മത സംഘടനയില്‍ പെട്ടവര്‍ മതപരമായ കാര്യങ്ങളിലും മാത്രം പ്രതികരിക്കുമ്പോള്‍ എല്ലാവരെയും ദുരിതത്തിലാക്കുന്ന വിലക്കയറ്റത്തിന് എതിരെ ആരും ശക്തമായി പ്രതികരിക്കാത്തത് കൊണ്ടാണ് സമര രംഗത്ത് ഇറങ്ങിയതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
           
Latest-News, Kerala, Kasaragod, Top-Headlines, Video, Protest, Government, Price, Collectorate, One-man protest against inflation.

തരിശായി കിടക്കുന്ന ഭൂമി സര്‍കാര്‍ മുന്‍കൈ എടുത്ത് പാട്ടത്തിന് വാങ്ങി കൃഷി ചെയ്ത് ഉത്പാദനം കൂട്ടണമെന്നാണ് നജീമിന്റെ മറ്റൊരു ആവശ്യം. മൂന്ന് സെന്റ് സ്ഥലവും വീടുമുള്ള നജീം, ഹെല്‍പറയായി ജോലി ചെയ്യുമ്പോള്‍ തന്നെ ഒരാളുടെ 50 സെന്റ് ഭൂമി പാട്ടത്തിന് എടുത്ത് കപ്പയും വാഴയും ചീരയും അടക്കമുള്ള കാര്‍ഷിക ഉത്പന്നങ്ങള്‍ കൃഷി ചെയ്ത് മാതൃക കാട്ടിയിരുന്നതായി നജീം പറഞ്ഞു. കൃഷി ചെയ്തിരുന്ന സ്ഥലം ഭൂമി കച്ചവടക്കാര്‍ വാങ്ങിയതോടെയാണ് അവിടെ കൃഷി നടത്താന്‍ സാധിക്കാതിരുന്നതെന്നും 36 കാരനായ നജീം പറഞ്ഞു.

നേരത്തെ തെരുവുനായ വിഷയം ഉയര്‍ത്തിയും വാളയാര്‍ പെണ്‍കുട്ടികള്‍ക്ക് നീതി ലഭിക്കുന്നതിന് വേണ്ടിയുമടക്കം പ്രതിഷേധ പരിപാടികള്‍ നടത്തി ശ്രദ്ധേയനായ വ്യക്തിയാണ് നജീം. ഭാര്യയും രണ്ട് മക്കളും അടങ്ങുന്ന കുടുംബത്തിന്റെ പൂര്‍ണ പിന്തുണയാണ് തനിക്ക് ഇത്തരമൊരു പരിപാടി സംഘടിപ്പിക്കാന്‍ കരുത്താകുന്നതെന്ന് നജീം പറഞ്ഞു. വലിയ പിന്തുണ തന്റെ യാത്രയ്ക്ക് ജനങ്ങളില്‍ നിന്ന് ലഭിക്കുന്നുണ്ടെന്നും യുവാവ് കൂട്ടിച്ചേര്‍ത്തു. നാല് വര്‍ഷം മുന്‍പ് വരെ സിപിഎം അനുഭാവിയായിരുന്ന താന്‍ പ്രതിഷേധ പരിപാടികളുമായി രംഗത്തിറങ്ങിയതോടെ രാഷ്ട്രീയ വിധേയത്വമെല്ലാം ഉപേക്ഷിച്ചതായും കേരള - കേന്ദ്ര സര്‍കാരുകള്‍ വിലക്കയറ്റത്തിന് എതിരെ ഇനിയെങ്കിലും കണ്ണ് തുറക്കണമെന്നും നജീം ആവശ്യപ്പെട്ടു.



Keywords: Latest-News, Kerala, Kasaragod, Top-Headlines, Video, Protest, Government, Price, Collectorate, One-man protest against inflation.
< !- START disable copy paste -->

Post a Comment