Join Whatsapp Group. Join now!
Aster mims 04/11/2022

Police | പുതുവത്സരാഘോഷം: കനത്ത സുരക്ഷയുമായി പൊലീസ്; പിടിവീഴാതിരിക്കാന്‍ നിര്‍ദേശങ്ങള്‍; ഗാനമേളയ്ക്കും ഡി ജെ പാര്‍ടിക്കും അനുമതി വാങ്ങണം; മുന്‍കൂര്‍ അനുവാദമില്ലാതെ ഉച്ചഭാഷിണി ഉപയോഗവും മോടോര്‍ സൈകിള്‍ റാലിയും അനുവദിക്കില്ല; വാഹന പരിശോധനയും കര്‍ശനമാക്കും

New Year's Eve: Police with heavy security, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസര്‍കോട്: (www.kasargodvartha.com) പുതുവത്സരാഘോഷം പ്രമാണിച്ച് കനത്ത സുരക്ഷയുമായി പൊലീസ്. ക്രമസമാധാന പ്രശ്‌നങ്ങള്‍ ഒഴിവാക്കുന്നതിനും റോഡപകടങ്ങള്‍ കുറയ്ക്കുന്നതിനുമായി ശനിയാഴ്ച (ഡിസംബര്‍ 31) വൈകീട്ട് മുതല്‍ ഞായറാഴ്ച (ജനുവരി ഒന്ന്) വരെ ജില്ലയിലെങ്ങും പൊലീസിനെ വിന്യസിക്കും. മുന്‍കൂര്‍ അനുവാദം ഇല്ലാതെ ഉച്ചഭാഷിണി ഉപയോഗിക്കാനും, മോടോര്‍ സൈകിള്‍ റാലിയോ, ബൈക് അഭ്യാസങ്ങളോ സംഘടിപ്പിക്കാനും പാടില്ലെന്ന് ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്സേന അറിയിച്ചു.
                
Latest-News, Kerala, Kasaragod, Top-Headlines, Celebration, New Year, New-Year-2023, Police, New Year's Eve: Police with heavy security.

ശനിയാഴ്ച വൈകിട്ട് മുതല്‍ പൊലീസ് ശക്തമായ വാഹന പരിശോധന നടത്തും. മദ്യപിച്ചോ, മയക്കുമരുന്ന് ഉപയോഗിച്ചോ വാഹനം ഓടിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശന നടപടി സ്വീകരിക്കും. ഡിസംബര്‍ 31ന് രാത്രി 11 മണിക്ക് ശേഷം മദ്യശാലകള്‍, ബാറുകള്‍ എന്നിവ പ്രവര്‍ത്തിക്കുന്നത് ഒഴിവാക്കണമെന്നും രാത്രി 12.30 മണിക്ക് മുമ്പായി ഭക്ഷണ സ്ഥലങ്ങള്‍, പാര്‍കുകള്‍, ബീചുകള്‍ മറ്റു വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും പൊതുജനങ്ങള്‍ ഒഴിഞ്ഞു പോകണമെന്നും ജില്ലാ പൊലീസ് മേധാവി നിര്‍ദേശിച്ചു.

എതെങ്കിലും തിരിച്ചറിയല്‍ രേഖ കയ്യില്‍ ഉള്ളവരെ മാത്രം പുതുവത്സര ആഘോഷപരിപാടികള്‍ നടത്തുന്ന ഹോടലുകള്‍, ക്ലബ്, റിസോര്‍ട് തുടങ്ങിയ സ്ഥലങ്ങളില്‍ പ്രവേശിക്കാവൂവെന്നും പൊതുസ്ഥലത്ത് ഒരു കാരണവശാലും മദ്യപാനം അനുവദിക്കുകയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പൊലീസിന്റെ മുന്‍കൂട്ടിയുള്ള അനുമതി കൂടാതെ ഗാനമേള, ഡിജെ പാര്‍ടികള്‍ നടത്താന്‍ പാടില്ല. മദ്യപിച്ച് കുഴപ്പമുണ്ടാക്കുന്നവരെയും, സാമൂഹ്യ ദ്രോഹികളെയും പിടികൂടുന്നതിന് ജില്ലയില്‍ ഷാഡോ പൊലീസ്, സ്‌പെഷ്യല്‍ പൊലീസിനെ നിയമിച്ചിട്ടുണ്ട്.
      
Latest-News, Kerala, Kasaragod, Top-Headlines, Celebration, New Year, New-Year-2023, Police, New Year's Eve: Police with heavy security.

പുതുവത്സര ആഘോഷം അതിരുവിടാതിരിക്കാന്‍ പൊതുജനങ്ങള്‍ സഹകരിക്കണമെന്ന് ഡോ. വൈഭവ് സക്സേന അഭ്യര്‍ഥിച്ചു. പുതുവര്‍ഷ ആഘോഷവുമായി ബന്ധപ്പെട്ട് വ്യക്തമായ നിര്‍ദേശങ്ങള്‍ ഹോടലുകള്‍, ക്ലബുകള്‍, റിസോര്‍ടുകള്‍ എന്നിവര്‍ക്ക് ജില്ലാ പൊലീസ് മേധാവി വിളിച്ചുചേര്‍ത്ത യോഗത്തില്‍ നല്‍കിയിട്ടുണ്ട്. കാസര്‍കോട് എ എസ് പി, ജില്ലയിലെ ഡി വൈ എസ് പിമാര്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.

Keywords: Latest-News, Kerala, Kasaragod, Top-Headlines, Celebration, New Year, New-Year-2023, Police, New Year's Eve: Police with heavy security.
< !- START disable copy paste -->

Post a Comment