city-gold-ad-for-blogger

Santosh Trophy | സന്തോഷ് ട്രോഫിയിലേക്ക് കാസര്‍കോട്ട് നിന്ന് മറ്റൊരു താരം കൂടി; അഭിമാന നേട്ടവുമായി കെഎ അഹ്മദ് സിയാദ്

മേല്‍പറമ്പ്: (www.kasargodvartha.com) രാജ്യത്തെ പ്രധാന അന്തര്‍സംസ്ഥാന ഫുട്‌ബോള്‍ ടൂര്‍ണമെന്റായ സന്തോഷ് ട്രോഫിയില്‍ മത്സരിക്കാന്‍ ചെമ്മനാട് പഞ്ചായതില്‍ നിന്നാദ്യമായൊരു താരത്തിന് അവസരം. 76-ാമത് സന്തോഷ് ട്രോഫിയില്‍ പങ്കെടുക്കുന്ന കേന്ദ്രഭരണ പ്രദേശമായ ദമന്‍ ദ്യൂ ആന്‍ഡ് ദാദര്‍ നഗര്‍ ഹവേലി ടീമില്‍ ഇടം നേടിയാണ് മേല്‍പറമ്പ് അരമങ്ങാനം സ്വദേശിയായ കെഎ അഹ്മദ് സിയാദ് നേട്ടം കൈവരിച്ചത്. കാസര്‍കോട്ട് നിന്ന് മുഹമ്മദ് ശഹാമത് മൊഗ്രാല്‍, ദുല്‍ഫുഖര്‍ പൊയിനാച്ചി, അംബരീഷ് കോട്ടിക്കുളം, അര്‍ഷിഖ് ഉപ്പള എന്നിവരും 22 അംഗ ടീമില്‍ ഇടംപിടിച്ചിട്ടുണ്ട്.
          
Santosh Trophy | സന്തോഷ് ട്രോഫിയിലേക്ക് കാസര്‍കോട്ട് നിന്ന് മറ്റൊരു താരം കൂടി; അഭിമാന നേട്ടവുമായി കെഎ അഹ്മദ് സിയാദ്

അബ്ദുല്‍ ഖാദര്‍ - ഫൗസിയ ദമ്പതികളുടെ മകനാണ് അഹ്മദ് സിയാദ്. ദമാന്‍ സീനിയര്‍ ഡിവിഷന്‍ ലീഗില്‍ സില്‍വസ യുനൈറ്റഡ് എഫ്‌സിക്ക് വേണ്ടി ബൂടണിയുകയും ടീമിനെ ചാംപ്യന്‍മാരാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിക്കുകയും ചെയ്ത താരമാണ്. എസ്എ ഫുട്‌ബോള്‍ അകാഡമിയില്‍ നിന്ന് അജിത് കുമാറിന്റെ കീഴില്‍ പരിശീലനം ആരംഭിച്ച സിയാദ് കാസര്‍കോട് ജില്ലാ ജൂനിയര്‍ ടീം, യേനപോയ ടീം, കര്‍ണാടകയുടെ 19 വയസിന് താഴെയുള്ളവരുടെ ടീം, മംഗ്‌ളുറു, പി ഇ എസ് യൂനിവേഴ്‌സിറ്റി ടീമുകള്‍, ദക്ഷിണ കന്നഡ ജില്ലാ സ്‌കൂള്‍ ടീം, ബാഗിയോ ഫാന്‍സ് തുടങ്ങിയവയ്ക്ക് വേണ്ടി കളിച്ചിട്ടുണ്ട്.

പരവനടുക്കം ആലിയ ഇന്‍ഗ്ലീഷ് മീഡിയം സ്‌കൂളില്‍ നിന്ന് എസ്എസ്എല്‍സിയും യേനപോയ പിയു കോളജില്‍ നിന്ന് പിയുസിയും പൂര്‍ത്തിയാക്കിയ സിയാദ് മെറീഡിയന്‍ കോളജ് ഉള്ളാള്‍, പിഇഎസ് യൂനിവേഴ്‌സിറ്റി ബെംഗ്‌ളുറു എന്നിവിടങ്ങളില്‍ തുടര്‍ പഠനം നടത്തി. ഇപ്പോള്‍ കണ്ണൂര്‍ എസ്എന്‍ കോളജിലാണ് പഠിക്കുന്നത്. സന്തോഷ് ട്രോഫി പോലുള്ളൊരു ടൂര്‍ണമെന്റില്‍ കളിക്കാനാവുന്നത് വലിയൊരു ബഹുമതിയായി കാണുന്നുവെന്ന് സിയാദ് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. മികച്ച പ്രകടനം പുറത്തെതുടക്കാനുള്ള ഒരുക്കത്തിലാണ് ഈ യുവതാരം.
          
Santosh Trophy | സന്തോഷ് ട്രോഫിയിലേക്ക് കാസര്‍കോട്ട് നിന്ന് മറ്റൊരു താരം കൂടി; അഭിമാന നേട്ടവുമായി കെഎ അഹ്മദ് സിയാദ്

Keywords:  Latest-News, Kerala, Kasaragod, Top-Headlines, Sports, Football, Football Tournament, Chemnad, Melparamba, Native of Kasaragod gets chance to play in Santosh Trophy.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia