city-gold-ad-for-blogger

Youth League | വൈറ്റ് ഗാര്‍ഡ് ദിനത്തില്‍ മുസ്ലിം യൂത് ലീഗ് ആരോഗ്യ കേന്ദ്രങ്ങള്‍ ശുചീകരിക്കും

കാസര്‍കോട്: (www.kasargodvartha.com) ഡിസംബര്‍ 24 വൈറ്റ് ഗാര്‍ഡ് ദിനത്തില്‍ മുസ്ലിം യൂത് ലീഗ് വൈറ്റ് ഗാര്‍ഡിന്റെ നേതൃത്വത്തില്‍ ജില്ലയിലെ ആരോഗ്യ കേന്ദ്രങ്ങള്‍ ശുചീകരിക്കും. ജില്ലാതല ഉദ്ഘാടനം മഞ്ചേശ്വരം താലൂക് ആശുപത്രിയില്‍ മുസ്ലിം ലീഗ് ജില്ലാ ജെനറല്‍ സെക്രടറി എ അബ്ദുര്‍ റഹ്മാന്‍ നിര്‍വ്വഹിക്കും.
             
Youth League | വൈറ്റ് ഗാര്‍ഡ് ദിനത്തില്‍ മുസ്ലിം യൂത് ലീഗ് ആരോഗ്യ കേന്ദ്രങ്ങള്‍ ശുചീകരിക്കും

കാസര്‍കോട് മണ്ഡലത്തില്‍ ചെങ്കള പി എച് സിയും ഉദുമ മണ്ഡലത്തില്‍ കളനാട് പി എച് സിയും കാഞ്ഞങ്ങാട് മണ്ഡലത്തില്‍ ജില്ലാ ആശുപത്രിയും തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ തൃക്കരിപ്പൂര്‍ താലൂക് ആശുപത്രിയും ശുചീകരിക്കും.

വൈറ്റ്ഗാര്‍ഡ് ഡേ പ്രവര്‍ത്തനങ്ങള്‍ വിജയിപ്പിക്കാന്‍ മുഴുവന്‍ പ്രവര്‍ത്തകരും മുന്നിട്ടിറങ്ങണമെന്ന് മുസ്ലിം യൂത് ലീഗ് ജില്ലാ പ്രസിഡന്റ് അസീസ് കളത്തൂര്‍, ജെനറല്‍ സെക്രട്ടറി സഹീര്‍ ആസിഫ് എന്നിവര്‍ അഭ്യര്‍ഥിച്ചു.

Keywords:  Latest-News, Kerala, Kasaragod, Top-Headlines, Muslim-Youth-League, Muslim-League, Cleaning, Muslim Youth League will clean health centers on White Guard Day.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia