Join Whatsapp Group. Join now!
Aster mims 04/11/2022

Inauguration | ജ്വലിക്കുന്ന ഓര്‍മയായി ധീര ജവാന്‍ മുഹമ്മദ് ഹാശിം; കാസര്‍കോട് നഗരസഭയുടെ സ്മാരകം ഉദ്ഘാടനം ചെയ്തു

Muhammad Hashim Memorial of Kasaragod Municipality inaugurated, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസര്‍കോട്: (www.kasargodvartha.com) 1965ല്‍ പാകിസ്താനെതിരെ യുദ്ധം നയിച്ച് വീരമൃത്യു വരിച്ച തളങ്കര തെരുവത്ത് ഹാശിം സ്ട്രീറ്റിലെ ലെഫ്റ്റനന്റ് മുഹമ്മദ് ഹാശിമിന്റെ ഓര്‍മ നിലനിര്‍ത്താന്‍ വേണ്ടി പുലിക്കുന്നില്‍ ഗവ. ഗസ്റ്റ് ഹൗസിന് എതിര്‍വശം കാസര്‍കോട് നഗരസഭ നിര്‍മിച്ച സ്മാരകം ഉദ്ഘാടനം ചെയ്തു. പ്രൗഢമായ ചടങ്ങില്‍ നിരവധി സൈനിക ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് സ്മാരകം ഉദ്ഘാടനം ചെയ്തത്. സൈനിക ഉദ്യോഗസ്ഥന്‍ ലെഫ്റ്റനന്റ് കേണല്‍ മൂല്‍ചന്ദ് ഗുജാര്‍, ആര്‍മി ഉദ്യോഗസ്ഥന്‍ ജഗദീഷ് എന്നിവര്‍ പുഷ്പചക്രം അര്‍പിച്ചു.
             
Latest-News, Kerala, Kasaragod, Inauguration, Memorial, Kasaragod-Municipality, Municipality, Top-Headlines, Muhammad Hashim Memorial of Kasaragod Municipality inaugurated.

തുടര്‍ന്ന് നടന്ന ചടങ്ങ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി ഉദ്ഘാടനം ചെയ്തു. എന്‍എ നെല്ലിക്കുന്ന് എംഎല്‍എ മുഖ്യാതിഥിയായിരുന്നു. നഗരസഭാ ചെയര്‍മാന്‍ അഡ്വ. വിഎം മുനീര്‍ അധ്യക്ഷത വഹിച്ചു. നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ ശംസീദ ഫിറോസ്, സ്ഥിരം സമിതി അംഗങ്ങളായ അബ്ബാസ് ബീഗം, ഖാലിദ് പച്ചക്കാട്, സിയാന ഹനീഫ്, രജനി കെ, കൗണ്‍സിലര്‍മാര്‍, നഗരസഭാ അസിസ്റ്റന്റ് എന്‍ജിനീയര്‍ ജോമോന്‍ ജോസ്, അഡ്വ. ഹമീദ്, ടിഎ ശാഫി, സിഎല്‍ ഹമീദ് തുടങ്ങിയവര്‍ സംസാരിച്ചു.

ഹാശിമിന്റെ ഫോടോ ആലേഖനം ചെയ്ത സ്തൂപമാണ് ഇപ്പോള്‍ ഉദ്ഘാടനം ചെയ്തത്. അടുത്ത മാര്‍ചിന് മുമ്പായി ഇവിടെ ഓപണ്‍ ജിംനേഷ്യം കൂടി സ്ഥാപിക്കുന്നതിന്റെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നുണ്ട്.

Keywords: Latest-News, Kerala, Kasaragod, Inauguration, Memorial, Kasaragod-Municipality, Municipality, Top-Headlines, Muhammad Hashim Memorial of Kasaragod Municipality inaugurated.
< !- START disable copy paste -->

Post a Comment