Join Whatsapp Group. Join now!
Aster mims 04/11/2022

Last rites | മുംബൈയില്‍ ക്രൂരമായ ആക്രമണത്തിന് ഇരയായി മരിച്ച മുഹമ്മദ് ഹനീഫിന്റെ മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കി; അക്രമം നടന്നിട്ടും അനങ്ങാതിരുന്ന മഹാരാഷ്ട്ര പൊലീസ് കേസെടുത്തത് മരണ ശേഷം

Muhammad Hanif's body was brought home and buried, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കുമ്പള: (www.kasargodvartha.com) മുംബൈയില്‍ ക്രൂരമായ ആക്രമണത്തിന് ഇരയായി മരിച്ച ആരിക്കാടി സ്വദേശി മുഹമ്മദ് ഹനീഫ് നാട്ടക്കല്ലിന്റെ (46) മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കി. ഞായറാഴ്ച രാവിലെ കോഴിക്കോട് വിമാനത്തവളത്തിലേക്ക് വിമാന മാര്‍ഗവും തുടര്‍ന്ന് വീട്ടിലേക്ക് ആംബുലന്‍സ് മുഖേനയുമാണ് മൃതദേഹം കൊണ്ടുവന്നത്. ഉച്ചയോടെ ആരിക്കാടി വലിയ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
             
Latest-News, Kerala, Kasaragod, Top-Headlines, Kumbala, Murder, Crime, Died, Police, Investigation, Obituary, Mumbai, Muhammad Hanif's body was brought home and buried.

കഴിഞ്ഞ 13 വര്‍ഷമായി മുംബൈയില്‍ മലബാര്‍ റെസിഡന്‍സി എന്ന ഗസ്റ്റ് ഹൗസ് നടത്തി വരികയായിരുന്നു ഹനീഫ്. ഹോടല്‍ നടത്തിപ്പുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് ഡിസംബര്‍ ആറിന് ഗുണ്ടാ സംഘം ക്രൂരമായി മര്‍ദിക്കുകയായിരുന്നുവെന്നാണ് പരാതി. മൂന്നാഴ്ചയോളം ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഹനീഫ് മൂന്ന് ദിവസം മുമ്പ് ആശുപത്രി വിട്ടിരുന്നു. എന്നാല്‍, ശനിയാഴ്ച രാവിലെ ഡോങ്ക്രിയിലെ താമസ സ്ഥലത്ത് കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

അതേസമയം മര്‍ദനം നടന്ന ദിവസം തന്നെ മുംബൈ എംആര്‍ഐ പൊലീസ് സ്റ്റേഷനില്‍ പരാതിപ്പെട്ടിട്ടും കേസെടുക്കാതിരുന്ന മഹാരാഷ്ട്ര പൊലീസ് ഹനീഫിന്റെ മരണശേഷം കേസെടുക്കുകയും ആരോപണ വിധേയനായ നൂറല്‍ അമീന്‍ ശെയ്ഖിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ അടക്കം നടപടി എടുക്കാതെ മൃതദേഹം മറവ് ചെയ്യില്ലെന്ന് മുംബൈ കേരളാ മുസ്ലീം ജമാഅത് ഭാരവാഹികള്‍ വ്യക്തമാക്കിയതിന് തുടര്‍ന്നാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. 25 ലക്ഷം രൂപ ഡെപോസിറ്റ് നല്‍കിയാണ് നൂറല്‍ അമീന്‍ ശെയ്ഖില്‍ നിന്ന് ഹനീഫ് ഗസ്റ്റ് ഹൗസിനായി കെട്ടിടം വാടകയ്ക്ക് എടുത്തതെന്നാണ് പറയുന്നത്. വന്‍ തുക ചിലവില്‍ ഗസ്റ്റ് ഹൗസ് ഒരുക്കുകയും ചെയ്തു.
           
Latest-News, Kerala, Kasaragod, Top-Headlines, Kumbala, Murder, Crime, Died, Police, Investigation, Obituary, Mumbai, Muhammad Hanif's body was brought home and buried.

എന്നാല്‍ കോവിഡ് പ്രതിസന്ധിക്ക് ശേഷം നൂറല്‍ അമീന്‍ ശെയ്ഖ് കെട്ടിടം ഒഴിയാന്‍ ആവശ്യപ്പെട്ടതായും എന്നാല്‍ ഡെപോസിറ്റ് അടക്കം നല്‍കാന്‍ തയ്യറായില്ലെന്നുമാണ് വിവരം. ഇതിനെ തുടര്‍ന്നുള്ള തര്‍ക്കങ്ങളാണ് കെട്ടിട ഉടമ അയച്ച ഗുണ്ടകള്‍ ആക്രമിക്കുന്നതിലേക്ക് നീങ്ങിയതെന്നാണ് പരാതി. വിഷയത്തില്‍ കേരള മുസ്ലിം ജമാഅത്, കെഎംസിസി അടക്കമുള്ള സംഘടനകള്‍ ശക്തമായി രംഗത്തുണ്ടായിരുന്നു. പ്രതിഷേധത്തെ തുടര്‍ന്ന് പോസ്റ്റ് മോര്‍ടം നടപടികള്‍ വീഡീയോ വഴി ചിത്രീകരിക്കാനും പൊലീസ് തീരുമാനിച്ചിരുന്നു. വിശദമായ അന്വേഷണത്തില്‍ കൂടുതല്‍ പേര്‍ അറസ്റ്റിലാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Keywords: Latest-News, Kerala, Kasaragod, Top-Headlines, Kumbala, Murder, Crime, Died, Police, Investigation, Obituary, Mumbai, Muhammad Hanif's body was brought home and buried.
< !- START disable copy paste -->

Post a Comment