Join Whatsapp Group. Join now!
Aster mims 04/11/2022

Puja | കാല്‍ കഴുകി ചന്ദനം ചാര്‍ത്തി അമ്മമാരെ പൂജിച്ച് മക്കള്‍; അടുക്കളക്കുന്ന് ഭഗവതി ക്ഷേത്രത്തില്‍ സപ്താഹത്തില്‍ വേറിട്ട മാതൃക

Mother Puja performed in temple, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
വെള്ളരിക്കുണ്ട്: (www.kasargodvartha.com) അടുക്കളക്കുന്ന് ഭഗവതി ക്ഷേത്രത്തില്‍ നടക്കുന്ന ഭാഗവത സപ്താഹസന്നിധിയില്‍ എത്തിയ അമ്മമാരെ കാല്‍ കഴുകി ചന്ദനം ചാര്‍ത്തി പൂവിട്ട് പൂജിച്ച് മക്കളും കൊച്ചു മക്കളും നടത്തിയ ചടങ്ങുകള്‍ മാതൃസ്‌നേഹത്തിന്റെ മാതൃകയായി മാറി. ഭാഗവത ആചാര്യന്‍ മാങ്കുളം ഗോവിന്ദന്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍ നടക്കുന്ന ഭാഗവത സപ്താഹസന്നിധിയിലാണ് മാതൃപൂജയുടെ ഭാഗമായി അമ്മമാരെ പൂജിച്ച് പാദത്തില്‍ നമസ്‌കരിക്കുന്ന ചടങ്ങ് നടന്നത്.
          
Latest-News, Kerala, Kasaragod, Top-Headlines, Temple, Religion, Vellarikundu, Mother Puja performed in temple.

കാലത്തിന്റെ കുത്തൊഴുക്കില്‍ മാതൃ സ്‌നേഹം മറന്ന് ജീവിതത്തിന്റെ അവസാനനാളുകളില്‍ അഗതി മന്ദിരങ്ങളിലും വൃദ്ധ സദനങ്ങളിലും അമ്മ മാരെ പാര്‍പ്പിക്കാന്‍ മത്സരിക്കുന്ന തലമുറ വളരുന്ന കാലത്താണ് അടുക്കളക്കക്കുന്ന് ഭഗവതി ക്ഷേത്രത്തില്‍ മാതൃ പൂജ എന്ന മഹാപൂജ നടന്നത്. അവിചാരിതമായി എത്തിയ അമ്മമാരും മാതൃപൂജയുടെ ഭാഗമായി മാറി. സപ്താഹദിവസത്തിലെ അവസാന വേളയിലാണ് ആചാര്യന്‍ മാതൃപൂജയുടെ സന്ദേശം നല്‍കിയത്.
       
Latest-News, Kerala, Kasaragod, Top-Headlines, Temple, Religion, Vellarikundu, Mother Puja performed in temple.

പിന്നീട് ക്ഷേത്ര കമിറ്റി ഭാരവാഹികള്‍ മാതൃ പൂജയ്ക്കുള്ള ഒരുക്കങ്ങള്‍ നടത്തി. അമ്മമാരെ കൃഷ്ണ വിഗ്രഹത്തിന് മുന്നില്‍ കസേരയിട്ട് ഇരുത്തി പൊന്നാട ചാര്‍ത്തിയാണ് മക്കള്‍ മാതൃപൂജ നടത്തിയത്. വര്‍ഷങ്ങളുടെ ഇടവേളക്ക് ശേഷം നടക്കുന്ന സപ്താഹത്തിന്റെ ഭാഗമായി നടന്ന മാതൃപൂജ ചടങ്ങ് പുതുതലമുറകള്‍ക്ക് അവിസ്മരണീയമായ അനുഭവമായി മാറി.

Keywords: Latest-News, Kerala, Kasaragod, Top-Headlines, Temple, Religion, Vellarikundu, Mother Puja performed in temple.
< !- START disable copy paste -->

Post a Comment