ബീച്ച് ടൂറിസത്തിന്റെ വളര്‍ച്ചക്കായി ആവുന്നതെല്ലാം സര്‍ക്കാരും ടൂറിസം വകുപ്പും ചെയ്യും. ടൂറിസം രംഗത്തെ മികച്ച സമയമാണ് ഇത്. സംസ്ഥാനത്തെ പ്രധാന തീരദേശ മേഖലകളിലിലെല്ലാം ഇതു പോലുള്ള ആഘോഷങ്ങള്‍ സംഘടിപ്പിക്കും. 2022ല്‍ ആഭ്യന്തര വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ മികച്ച വര്‍ധനവാണ് ഉണ്ടായത്. ആഭ്യന്തര സഞ്ചാരികളുടെ കടന്നു വരവിന് ആവിഷ്‌കരിച്ച പദ്ധതികള്‍ക്ക് റോക്കറ്റ് വേഗത്തില്‍ ഫലമുണ്ടായതിന് തെളിവാണ് ടൂറിസം രംഗത്തെ ജി ഡി പി യുടെ വര്‍ധനവ്.
കോവിധാനന്തരം വിദേശ സഞ്ചാരികള്‍ കേരളത്തിലേക്ക് എത്തുന്നത് കുറവാണ്. പഴയപോലെ ആകാന്‍ ഇനിയും സമയമെടുക്കും എന്നതിനാല്‍ ആഭ്യന്തര ടൂറിസം വളര്‍ത്തുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. മികച്ച.കുടുംബശ്രീ സി ഡി എസിനുള്ള ദേശിയ പുരസ്‌കാരം നേടിയ പനത്തടി കുടുംബശ്രീ സി ഡി എസിനെ മന്ത്രി അനുമോദിച്ചു.
സി.എച്ച്. കുഞ്ഞമ്പു എം എല്‍ എ അധ്യക്ഷത വഹിച്ചു. ഉദുമ പഞ്ചായത്ത് പ്രസിഡന്റ് പി.ലക്ഷ്മി, ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ ഹുസ്സൈന്‍.കുഞ്ഞി, മുന്‍ എം എല്‍ എ കെ.കുഞ്ഞിരാമന്‍, മധു മുദിയക്കാല്‍, ഹക്കീം കുന്നില്‍, കെ.ഇ. എ. ബക്കര്‍, തുടങ്ങിയവര്‍ പങ്കെടുത്തു. കുടുംബശ്രീ ജില്ലാ.മിഷന്‍ കോര്‍ഡിനേറ്റര്‍ ടി. ടി. സുരേന്ദ്രന്‍ സ്വാഗതം പറഞ്ഞു.
ബേക്കല്‍ ഫെസ്റ്റില്‍ വെള്ളിയാഴ്ച
ബേക്കല്‍ ബീച്ച് ഫെസ്റ്റിവലില്‍ വെള്ളിയാഴ്ച വേദി ഒന്ന് ചന്ദ്രഗിരിയില്‍ വൈകുന്നേരം 6ന് സാംസ്‌കാരിക സമ്മേളനത്തില്‍ കൃഷി വകുപ്പ് മന്ത്രി പി.പ്രസാദ്, കേരള സാഹിത്യ അക്കാദമി അംഗം ഇ.പി.രാജഗോപാലന്‍, ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ, ഫോക്ലോര്‍ അക്കാദമി മുന്‍ ചെയര്‍മാന്‍ സി.ജെ.കുട്ടപ്പന്‍ തുടങ്ങിയവര്‍ സംസാരിക്കും. വൈകുന്നേരം 7.30ന് കലാസന്ധ്യയില്‍ ഗായിക രഹ്നയും പട്ടുറുമ്മാല്‍ ജേതാക്കളും നയിക്കുന്ന മ്യൂസിക് നൈറ്റും, ഒപ്പനയും തുടര്‍ന്ന് സിനിമാ താരങ്ങളായ സുരഭിയും വിനോദ് കോവൂരും ഒരുക്കുന്ന കോമഡി സ്‌കിറ്റും അരങ്ങേറും. പയസ്വിനി, തേജസ്വിനി വേദികളില്‍ വൈകുന്നേരം 6:30 മുതല്‍ പ്രാദേശിക കലാപരിപാടികള്‍ അരങ്ങേറും.
Keywords: Latest-News, Kerala, Kasaragod, Top-Headlines, Bekal-Beach, Bekal, Festival, Celebration, Minister, Minister PA Muhammad Riyas, Bekal Beach Festival, Minister PA Muhammad Riyas said that Bekal Beach Festival will continue.
< !- START disable copy paste -->