വൈകിട്ട് 6.30ന് ഉദ്ഘാടന സെഷനില്‍ സയ്യിദ് എംഎസ് തങ്ങള്‍ മദനി പ്രാര്‍ഥന നടത്തും. സമസ്ത സെക്രടറി എംടി അബ്ദുല്ല മുസ്ലിയാർ ഉദ്ഘാടനം ചെയ്യും. സമസ്ത ജില്ലാ പ്രസിഡന്റ് ഖാസി ത്വാഖ അഹ്‌മദ് മൗലവി അധ്യക്ഷനാകും. അഡ്വ. സിഎച് കുഞ്ഞമ്പു എംഎല്‍എ മുഖ്യാതിഥിയാകും. ഹയാസ് റഹ്‌മാൻ കാലിച്ചാനടുക്കം, സഫ്‌വാന്‍ പാറപ്പള്ളി പ്രഭാഷണം നടത്തും. മജ്‌ലിസിന്നൂറിന് സയ്യിദ് സഫ്‌വാന്‍ തങ്ങള്‍ ഏഴിമല നേതൃത്വം നല്‍കും. ജാബിര്‍ ഹുദവി ചാനടുക്കം സ്വാഗതവും ഖലീല്‍ അര്‍ഷദി മാടന്നൂര്‍ നന്ദിയും പറയും.
31ന് രാവിലെ 9.30ന് ഉലമാ സമിറ്റ് സമസ്ത ജില്ലാ ജെനറല്‍ സെക്രടറി അബ്ദുസ്സലാം ദാരിമി ആലംപാടി ഉദ്ഘാടനം ചെയ്യും. കെടി അബ്ദുല്ല ഫൈസി അധ്യക്ഷനാകും. അബ്ദുല്‍ മജീദ് ബാഖവി തളങ്കര പ്രാര്‍ഥന നടത്തും. ളിയാഹുദ്ദീന്‍ ദാരിമി മേല്‍മുറി, ഡോ. സുബൈര്‍ ഹുദവി ചേകന്നൂര്‍ വിഷയമവതരിപ്പിക്കും. സിദ്ദീഖ് നദ്‌വി ചേരൂര്‍ സ്വാഗതവും അബ്ദുല്‍ നാസര്‍ ഹുദവി ചെര്‍ക്കള നന്ദിയും പറയും.
വൈകിട്ട് നാലിന് ലീഡേര്‍സ് വെല്‍വിഷേര്‍സ് പ്രവാസി സംഗമം രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ഉദ്ഘാടനം ചെയ്യും. ചെങ്കള അബ്ദുല്ല ഫൈസി അധ്യക്ഷനാകും. അബ്ദുല്ല അര്‍ശദി ബിസി റോഡ് പ്രാര്‍ഥന നടത്തും. റഫീഖ് സകരിയ ഫൈസി വിഷയമവതരിപ്പിക്കും. മൊയ്തു നിസാമി പാലത്തുങ്കര സ്വാഗതവും അബ്ബാസ് ഹുദവി ബേക്കല്‍ നന്ദിയും പറയും.
വൈകിട്ട് 6.30ന് പൊതുസമ്മേളനം സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. യുഎം അബ്ദുർ റഹ്‌മാൻ മൗലവി അധ്യക്ഷത വഹിക്കും. സയ്യിദ് കെഎസ് അലി തങ്ങള്‍ കുമ്പോല്‍ പ്രാര്‍ഥന നടത്തും. കൊയ്യോട് ഉമര്‍ മുസ്ലിയാർ പ്രഭാഷണം നടത്തും. എന്‍എ നെല്ലിക്കുന്ന് എംഎല്‍എ, എകെഎം അശ്റഫ് എംഎല്‍എ മുഖ്യാതിഥിയാകും. ശുഹൈബുല്‍ ഹൈത്തമി, അഡ്വ. ഹനീഫ് ഹുദവി ദേലമ്പാടി മുഖ്യപ്രഭാഷണം നടത്തും. സയ്യിദ് ഹുസൈന്‍ തങ്ങള്‍ മാസ്തിക്കുണ്ട് സ്വാഗതവും മുസ്ത്വഫ തിരുവട്ടൂര്‍ നന്ദിയും പറയും. വാർത്താസമ്മേളനത്തിൽ യുഎം അബ്ദുർ റഹ്‌മാൻ മൗലവി, ഹുസൈൻ തങ്ങൾ മാസ്തിക്കുണ്ട്, ടി ഡി കബീർ എന്നിവർ സംബന്ധിച്ചു.
Keywords: MIC's 30th anniversary events will begin on December 30, Kerala, Kasaragod, news, Top-Headlines,Anniversary,MIC,Press Club,Press meet,president,Islam,video.