15 ദിവസം നീണ്ടു നില്‍ക്കുന്ന ടൂര്‍ണമെന്റില്‍ ഷൂടേഴ്‌സ് പടന്ന, മൊഗ്രാല്‍ ബ്രദേര്‍സ് മൊഗ്രാല്‍, മെട്ടമ്മല്‍ ബ്രദേര്‍സ് തൃക്കരിപ്പൂര്‍, സിറ്റിസണ്‍ ഉപ്പള, അരയാല്‍ ബ്രദേര്‍സ് അതിഞ്ഞാല്‍, ഗ്രീന്‍ സ്റ്റാര്‍ മാണിക്കോത്ത്, യുനൈറ്റഡ് ഹദ്ദാദ് ബേക്കല്‍, ആസ്പര്‍ സിറ്റി പടന്നക്കാട്, ഫാല്‍കണ്‍ കളനാട്, ഗ്രീന്‍ സ്റ്റാര്‍ കുണിയ, എഫ്‌സി കറാമ മൊഗ്രാല്‍ പുത്തൂര്‍, എം എഫ് സി മൊഗ്രാല്‍ പുത്തൂര്‍ എന്നീ ക്ലബുകളെ പ്രതിനിധീകരിച്ച് അന്തര്‍ദേശീയ, സംസ്ഥാന, ജില്ലാ താരങ്ങള്‍ അണിനിരക്കും.
ടൂര്‍ണമെന്റിലെ ഓരോ കളിക്കിടയിലും ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ ഭാഗമായി മെഡികല്‍ ഉപകരണങ്ങള്‍, ചികിത്സാ ധന സഹായം എന്നിവ നല്‍കും. ടൂര്‍ണമെന്റിന്റെ ലോഗോ പ്രകാശനം വ്യാഴാഴ്ച ചിത്താരി ചാമുണ്ഡിക്കുന്നില്‍ ഫുട്‌ബോള്‍ താരങ്ങളായ മുഹമ്മദ് റാഫി, സികെ വിനീത്, റിനോ ആന്റോ എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിക്കും. 5000 പേര്‍ക്ക് ഇരുന്ന് കളി കാണാനുള്ള സ്റ്റേഡിയത്തിന്റെ നിര്‍മാണം പൂര്‍ത്തിയായി വരുന്നു. എല്ലാ ദിവസവും രാത്രി ഏഴ് മണിക്ക് കളി ആരംഭിക്കും. വിപുലമായ വാഹന പാര്‍കിംഗ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.
കഴിഞ്ഞ അഞ്ച് പതിറ്റാണ്ടുകളായി ജില്ലയിലെ കലാ കായിക സാംസ്‌കാരിക സേവന രംഗത്ത് നിറസാന്നിധ്യമാണ് ചിത്താരി ഹസീന ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്. 1966 ല്‍ അവിഭക്ത കണ്ണൂര്‍ ജില്ലയിലെ വോളിബോള്‍ രംഗത്തെ ഉയര്‍ച്ചയ്ക്ക് വേണ്ടി പിറവിയെടുത്ത ഹസീന ക്ലബ് മലബാറിലെത്തന്നെ മികച്ച ടീമായി വര്‍ഷങ്ങളോളം ആധിപത്യം നില നിര്‍ത്തിയിരുന്നു. നെഹ്‌റു യുവകേന്ദ്രയുമായും കേരള യുവജന ക്ഷേമ ബോര്‍ഡുമായും സഹകരിച്ച് ഒരുപാട് പ്രവര്‍ത്തനങ്ങള്‍ ഇതിനകം നടപ്പാക്കി കഴിഞ്ഞു. ജില്ലയിലെ മികച്ച ക്ലബിനുള്ള പുരസ്‌കാരവും രണ്ട് ഭാരവാഹികള്‍ മികച്ച യുവജന പ്രവര്‍ത്തകനുള്ള പുരസ്‌കാരവും നേടിയിട്ടുണ്ട്. ആരോഗ്യ രംഗത്തെ പ്രവര്‍ത്തന മികവിന് ജില്ലയിലെ മികച്ച ആരോഗ്യ ബോധവല്‍ക്കരണ കേന്ദ്രമായി ഹസീന ക്ലബിനെ തെരഞ്ഞെടുത്തിരുന്നു.
വാര്‍ത്താസമ്മേളനത്തില്‍ സംഘാടക സമിതി ചെയര്‍മാന്‍ ഹസന്‍ യാഫ, ജെനറല്‍ കണ്‍വീനര്‍ ജഅഫര്‍ ബേങ്ങച്ചേരി, ട്രഷറര്‍ സിഎം മുജീബ് മെട്രോ, സികെ. ആസിഫ്, മുഹമ്മദലി പീടികയില്‍, ബശീര്‍ ബേങ്ങച്ചേരി എന്നിവര്‍ പങ്കെടുത്തു.
Keywords: Latest-News, Kerala, Kasaragod, Top-Headlines, Press Meet, Video, Football, Football Tournament, Metro Cup All India Sevens Football Tournament from January 15.
< !- START disable copy paste -->