Join Whatsapp Group. Join now!
Aster mims 04/11/2022

S Aboobacker | എസ് അബൂബകറിന്റെ അപ്രതീക്ഷിത മരണം ഉൾക്കൊള്ളാനാവാതെ പ്രിയപ്പെട്ടവർ; വിടവാങ്ങിയത് വരികളിലൂടെ വായനക്കാരുടെ ഹൃദയം തൊട്ട എഴുത്തുകാരൻ

Memories of S Aboobacker, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
പട് ല: (www.kasargodvartha.com) എഴുത്തുകാരന്‍ എസ് അബൂബകറി (53) ന്റെ അപ്രതീക്ഷിത മരണം ഉള്‍ക്കൊള്ളാനാവാതെ ഉറ്റവരും ഉടയവരും. മകളുടെ വിവാഹത്തിന് ദിവസങ്ങള്‍ ബാക്കി നില്‍ക്കെ ചൊവ്വാഴ്ച രാവിലെയായിരുന്നു അബൂബകര്‍ വിടവാങ്ങിയത്. ദുബൈയില്‍ ജോലി ചെയ്യുന്ന അദ്ദേഹം ദിവസങ്ങള്‍ക്ക് മുമ്പ് മാത്രമാണ് നാട്ടിലെത്തിയത്. വിതുമ്പലുകള്‍ക്കിടയില്‍ വൈകീട്ടോടെ പട് ല വലിയ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി. മരണ വാര്‍ത്ത അറിഞ്ഞത് മുതല്‍ നൂറുകണക്കിന് പേരാണ് വസതിയിലെത്തിയത്.
              
Latest-News, Kerala, Kasaragod, Obituary, Top-Headlines, Patla, Remembrance, Remembering, Writer, Memories of S Aboobacker.

ഭാര്യ ഫൗസിയയ്ക്കും മക്കളായ നഫീസ ഫഹീമയ്ക്കും ഇലാഫയ്ക്കും വിയോഗം ഇനിയും ഉൾക്കൊള്ളാനായിട്ടില്ല. ഫഹീമയുടെ വിവാഹത്തിന്റെ ഒരുക്കങ്ങൾക്കിടെയാണ് മരണം അതിഥിയായി വന്നത്. ഒരാഴ്ചയ്ക്കുള്ളിൽ വലിയൊരു സന്തോഷത്തിലേക്ക് കടക്കേണ്ട വീടാണ് അപ്രതീക്ഷിതമായി കണ്ണീരണിയേണ്ടി വന്നത്. ബന്ധങ്ങള്‍ക്ക് വലിയ വില നല്‍കിയിരുന്ന അബൂബകറിന്റെ വിയോഗം ബന്ധുക്കളെയും നാട്ടുകാരെയും ഒരുപോലെ  കണ്ണീരിലാഴ്ത്തി. 

നാട്ടിലും വിദേശത്തുമായി വലിയ സുഹൃദ് ബന്ധത്തിന് ഉടമ കൂടിയായിരുന്നു അബൂബകര്‍. സൗമ്യമായ പെരുമാറ്റത്തിലൂടെ സാമൂഹ്യ മാധ്യമങ്ങളിലടക്കം നൂറുകണക്കിന് സുഹൃത്തുക്കളെ സമ്പാദിച്ച അദ്ദേഹത്തിന്റെ വിടവാങ്ങല്‍ എത്രമാത്രം വേദനയാണ് ഏവര്‍ക്കും സമ്മാനിച്ചതെന്ന് സോഷ്യല്‍ മീഡിയയിലെ ഓര്‍മക്കുറിപ്പുകള്‍ വ്യക്തമാക്കുന്നു. നേരില്‍ കാണാത്തവര്‍ക്ക് പോലും മരണം വലിയ നൊമ്പരമായി മാറി. ഒരിക്കല്‍ പരിചയപ്പെട്ടവരാരും തന്നെ പിന്നീടൊരിക്കലും അദ്ദേഹത്തെ മറക്കില്ലെന്ന് സുഹൃത്തുക്കള്‍ സാക്ഷ്യപ്പെടുത്തുന്നു.
          
Latest-News, Kerala, Kasaragod, Obituary, Top-Headlines, Patla, Remembrance, Remembering, Writer, Memories of S Aboobacker.

തന്റെ സുഹൃത്തുക്കളെല്ലാം വിളിച്ചുകൂട്ടി എല്ലാവരുടെയും ഒത്തുചേരലാണ് മകളുടെ വിവാഹത്തിന് അബൂബകര്‍ ഉദ്ദേശിച്ചിരുന്നത്. ഒട്ടുമിക്കവരെയും കല്യാണത്തിന് ക്ഷണിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ആ സ്വപ്നങ്ങള്‍ നിറവേറ്റാന്‍ കഴിയാതെയാണ് അബൂബകര്‍ കടന്നുപോയത്. 'ഓലമേഞ്ഞ വീട്ടില്‍ നിന്നും ഓട് മേഞ്ഞ വീട്ടിലേക്കും അവിടെ നിന്നും കോണ്‍ക്രീറ്റ് വീട്ടിലേക്കും കൂടുമാറിപ്പോകുമ്പോള്‍ ഉമ്മ പറയാറുണ്ടായിരുന്നു. ഇനിയൊരു വീട്ടിലേക്ക് കൂടി പോകണം. അതു മാത്രമാണിനി ബാക്കി, അപ്പോഴെക്കെ ഞാന്‍ തിരിച്ചു പറയുമായിരുന്നു. അവിടേക്ക് നമുക്കെല്ലാവര്‍ക്കും ഒന്നിച്ചു പോകാം ഉമ്മാ', കാസര്‍കോട് വാര്‍ത്തയില്‍ എസ് അബൂബകര്‍ ഉമ്മയെ കുറിച്ചെഴുതിയ ഓര്‍മക്കുറിപ്പിലെ ഒരു ഭാഗം ഇങ്ങനെയായിരുന്നു.
ഒന്നിച്ച് പോയില്ലെങ്കിലും ഉമ്മാന്റെ വഴിയിലൂടെ വൈകാതെ മകനും പോയെന്ന് സുഹൃത്തുക്കള്‍ പറയുന്നു.

മികച്ച എഴുത്തുകാരനും കവിയും മാപ്പിളപ്പാട്ട് രചയിതാവുമായ അബൂബകര്‍ വായനക്കാരുടെ ഹൃദയം തൊട്ട എഴുത്തുകാരനായിരുന്നു. അക്ഷരങ്ങള്‍ കൊണ്ട് അദ്ദേഹം കുറിച്ച വരികള്‍ വായനക്കാരുടെ മനസിനെ തൊട്ടുണര്‍ത്തുകയും ചിന്തിപ്പിക്കുകയും ചെയ്തു. ജീവിതഗന്ധികളായിട്ടുള്ള അനുഭവങ്ങള്‍ അദ്ദേഹം പകര്‍ന്നു നല്‍കി. എഴുത്തിന് പുറമെ സാമൂഹ്യ, ജീവകാരുണ്യ മേഖലകളിലും അദ്ദേഹം തന്റെ കയ്യൊപ്പ് ചാര്‍ത്തി. മുസ്ലിം ലീഗ് പ്രസ്ഥാനത്തെയും നേഞ്ചോട് ചേര്‍ത്ത് പിടിച്ച വ്യക്തിയായിരുന്നു. ദുബൈ കെഎംസിസി കാസര്‍കോട് മണ്ഡലം മുന്‍ പ്രസിഡന്റായും ജില്ലാ സര്‍ഗധാര കണ്‍വീനറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഏവരോടും സ്‌നേഹ സമ്പന്നമായി പെരുമാറുന്ന നല്ലൊരു മനുഷ്യ സ്‌നേഹിയെയാണ് എസ് അബൂബകറിന്റെ വിയോഗത്തിലൂടെ നാടിന് നഷ്ടമായതെന്ന് കാസര്‍കോട് നഗരസഭാ സ്റ്റാന്‍ഡിങ് കമിറ്റി ചെയര്‍മാന്‍ അബ്ബാസ് ബീഗം അനുസ്മരിച്ചു. വായനക്കാരെ ഒരേ സമയം ചിന്തിപ്പിക്കുകയും പ്രത്യാശകള്‍ നല്‍കുകയും ചെയ്തിരുന്ന എഴുത്തുകാരനായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അബ്ബാസ് ബീഗം അടക്കം അനവധിപേരാണ് അബൂബകറിന്റെ പട് ലയിലെ വീട്ടിലെത്തിയത്. ദുബൈ - കാസര്‍കോട് മണ്ഡലം കെഎംസിസി അടക്കം നിരവധി സംഘടനകള്‍ നിര്യാണത്തില്‍ അനുശോചിച്ചു.

Keywords: Latest-News, Kerala, Kasaragod, Obituary, Top-Headlines, Patla, Remembrance, Remembering, Writer, Memories of S Aboobacker.
< !- START disable copy paste -->

Post a Comment