Join Whatsapp Group. Join now!
Aster MIMS 10/10/2023

Covid Guidelines | കോവിഡ് ജാഗ്രത കൂട്ടി കേന്ദ്രം: ശനിയാഴ്ച മുതല്‍ വിമാനത്താവളങ്ങളില്‍ പരിശോധന കര്‍ശനമാക്കി; മാസ്‌ക് നിര്‍ബന്ധം; സാമൂഹിക അകലം പാലിക്കണം; ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പെടുത്താനും ആലോചന

Masks, Covid testing & isolation: Check latest guidelines for international arrivals in India#ദേശീയവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

ന്യൂഡെല്‍ഹി: (www.kasargodvartha.com) രാജ്യത്ത് കോവിഡ് ജാഗ്രത കൂട്ടി കേന്ദ്രം. പല സംസ്ഥാനങ്ങളും മാസ്‌ക് നിര്‍ബന്ധമാക്കി ഉത്തരവിറക്കി. ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പെടുത്താനും ആലോചന.

വിദേശങ്ങളില്‍ നിന്നെത്തുന്ന വിമാന യാത്രക്കാരില്‍ രണ്ട് ശതമാനം പേരെ വീതം പരിശോധനയ്ക്ക് വിധേയരാക്കാനും തീരുമാനം. വിമാനത്താവളങ്ങളിലെ കോവിഡ് പരിശോധനയും നിരീക്ഷണവും ശക്തമാക്കണമെന്ന് വ്യോമയാന മന്ത്രാലയത്തോട് ആരോഗ്യ മന്ത്രാലയം നിര്‍ദേശിച്ചു. 

ഡിസംബര്‍ 24 ശനിയാഴ്ച രാവിലെ 10 മുതല്‍ രാജ്യത്തേക്കെത്തുന്ന വിമാനങ്ങളിലെ രണ്ടു ശതമാനം യാത്രക്കാരെ കോവിഡ് പരിശോധനക്ക് വിധേയമാക്കണം. പരിശോധനയ്ക്ക് വിധേയമാക്കേണ്ടവരെ വിമാന കംപനിയാവണം തിരഞ്ഞെടുത്ത് നല്‍കേണ്ടതെന്നും മാര്‍ഗരേഖയില്‍ പറയുന്നു.

news,National,India,New Delhi,Top-Headlines,Trending,health,COVID-19,Travel,Flight, Masks, Covid testing & isolation: Check latest guidelines for international arrivals in India


രാജ്യാന്തര യാത്ര നടത്തുന്നവര്‍ കോവിഡ് വാക്‌സീന്‍ എടുത്തിരിക്കണം. യാത്രയ്ക്കിടെ മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്യണമെന്നും മന്ത്രാലയം പുറത്തിറക്കിയ മാര്‍ഗരേഖയില്‍ പറയുന്നു. 

സാംപിള്‍ നല്‍കിയാല്‍ യാത്രക്കാര്‍ക്ക് വിമാനത്താവളത്തില്‍ നിന്ന് പുറത്തേക്ക് പോകാം. രോഗം സ്ഥിരീകരിച്ചാല്‍ സാംപിള്‍ ജനിതക ശ്രേണീകരണത്തിന് അയയ്ക്കണമെന്നും ആരോഗ്യ മന്ത്രാലയം നിര്‍ദേശിച്ചു. ഇക്കാര്യങ്ങള്‍ അടങ്ങിയ കത്ത് ആരോഗ്യ സെക്രടറി രാജേഷ് ഭൂഷന്‍ വ്യോമയാന സെക്രടറി രാജീവ് ബന്‍സലിന് അയച്ചു. 

ചില രാജ്യങ്ങളില്‍ കോവിഡ് കേസുകളില്‍ വര്‍ധനയുണ്ടായ സാഹചര്യത്തിലാണ് രാജ്യാന്തര യാത്രയ്ക്കുള്ള മാര്‍ദനിര്‍ദേശങ്ങള്‍ പരിഷ്‌കരിക്കുന്നതെന്ന് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. വിമാനത്താവളം, തുറമുഖങ്ങള്‍, കര അതിര്‍ത്തി തുടങ്ങിയവയിലൂടെ ഡിസംബര്‍ 24 രാവിലെ 10 മുതലുളള യാത്രകള്‍ക്ക് ഇത് ബാധകമായിരിക്കുമെന്നാണ് മന്ത്രാലയം അറിയിച്ചത്.

വിദേശ യാത്രയുമായി ബന്ധപ്പെട്ട് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം പുറത്തിറക്കിയ പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ ഇവ: 

* കോവിഡിനെതിരെ പിന്തുടരേണ്ട മുന്‍കരുതല്‍ നടപടികള്‍ (മാസ്‌കുകളുടെ ഉപയോഗം, അകലം പാലിക്കുന്നത് തുടങ്ങിയവ) സംബന്ധിച്ച അറിയിപ്പ് ഫ്‌ലൈറ്റുകളിലും യാത്രകളിലും എല്ലാ പ്രവേശന കവാടങ്ങളിലും ഉറപ്പാക്കണം. എല്ലാ യാത്രക്കാരും അവരുടെ രാജ്യത്ത് കോവിഡിനെതിരായ വാക്‌സിനേഷന്റെ അംഗീകൃത ഷെഡ്യൂള്‍ പ്രകാരം വാക്‌സിനേഷന്‍ എടുത്തിരിക്കണം.

* യാത്രാവേളയില്‍ കോവിഡ് ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്ന എല്ലാ യാത്രക്കാരനെയും നിശ്ചിത കോവിഡ് പ്രോടോകോള്‍ അനുസരിച്ച് ഐസൊലേഷന് വിധേയമാക്കണം. ഇവരെ നിര്‍ബന്ധമായും മാസ്‌ക് ധരിപ്പിക്കണം. വിമാനത്തിലോ യാത്രയിലോ സഹയാത്രക്കാരില്‍ നിന്ന് ഐസൊലേറ്റ് ചെയ്യണം. യാത്രയ്ക്ക് ശേഷം തുടര്‍ ചികിത്സയ്ക്കായി ഐസൊലേഷന്‍ സൗകര്യത്തിലേക്ക് മാറ്റണം.

* ശാരീരിക അകലം ഉറപ്പാക്കി വേണം വിമാനങ്ങളില്‍ നിന്നും മറ്റും യാത്രക്കാരെ പുറത്തിറക്കേണ്ടത്. എല്ലാ യാത്രക്കാരുടെയും തെര്‍മല്‍ സ്‌ക്രീനിങ് അതാത് സ്ഥലത്ത് നിയോഗിച്ച ആരോഗ്യ ഉദ്യോഗസ്ഥര്‍ ഉറപ്പാക്കണം. ഈ സ്‌ക്രീനിങ് വേളയില്‍ രോഗലക്ഷണങ്ങള്‍ കണ്ടെത്തുന്ന യാത്രക്കാരെ ഉടന്‍ തന്നെ ഐസൊലേറ്റ് ചെയ്യണം. ഇവരെ കോവിഡ് പ്രോടോകോള്‍ അനുസരിച്ച് ഒരു നിശ്ചിത മെഡികല്‍ സൗകര്യത്തിലേക്ക് കൊണ്ടുപോകണം.

* വിമാനത്തിലെ മുഴുവന്‍ യാത്രക്കാരുടെ രണ്ടു ശതമാനം പേരെ അവര്‍ എത്തിച്ചേരുമ്പോള്‍ വിമാനത്താവളത്തില്‍ കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കും. ഇതില്‍ നിന്ന് 12 വയസിന് താഴെ പ്രായമുള്ള കുട്ടികളെ ഒഴിവാക്കിയിട്ടുണ്ട്. എന്നാല്‍ ഇവരില്‍ ആര്‍ക്കെങ്കിലും കോവിഡ് രോഗലക്ഷണമുണ്ടെങ്കിലോ, ഇവര്‍ സ്വയം നിരീക്ഷണ കാലയളവിലോ ആണെങ്കില്‍ അവരുടെ പരിശോധന നടത്തുകയും കോവിഡ് പ്രോടോകോള്‍ പ്രകാരം ചികില്‍സ ഉറപ്പാക്കുകയും വേണം. 

* ഓരോ ഫ്‌ലൈറ്റിലും ഇത്തരത്തില്‍ പരിശോധനയ്ക്കു വിധേയരാകേണ്ട യാത്രക്കാരെ ബന്ധപ്പെട്ട എയര്‍ലൈനുകള്‍ (വിവിധ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് മുന്‍ഗണന നല്‍കി) തിരഞ്ഞെടുക്കും. അവരോടു സാംപിളുകള്‍ സമര്‍പിക്കാനും തുടര്‍ന്ന് വിമാനത്താവളം വിടാന്‍ അനുവദിക്കുകയും ചെയ്യും. ഇത്തരത്തില്‍ ശേഖരിക്കുന്ന സാംപിളുകള്‍ പോസിറ്റീവ് ആണെന്ന് കണ്ടെത്തിയാല്‍ ഐഎന്‍എസ്എസിഒജി ലബോറടറി ശൃംഖലയില്‍ ജീനോമിക് പരിശോധനയ്ക്ക് വിധേയമാക്കണം.

* എല്ലാ യാത്രക്കാരും എത്തിച്ചേര്‍ന്ന ശേഷം അവരുടെ ആരോഗ്യം സ്വയം നിരീക്ഷണത്തിന് വിധേയമാക്കണം. രോഗലക്ഷണങ്ങളുണ്ടെങ്കില്‍ തൊട്ടടുത്തുളള ആരോഗ്യ കേന്ദ്രത്തില്‍ റിപോര്‍ട് ചെയ്യുകയോ ദേശീയ ഹെല്‍പ് ലൈന്‍ നമ്പറായ 1075, അല്ലെങ്കില്‍ സ്റ്റേറ്റ് ഹെല്‍പ് ലൈന്‍ നമ്പരുകളില്‍ വിവരമറിയിക്കണം. 

Keywords: news,National,India,New Delhi,Top-Headlines,Trending,health,COVID-19,Travel,Flight, Masks, Covid testing & isolation: Check latest guidelines for international arrivals in India

Post a Comment