കോട്ടയം: (www.kasargodvartha.com) മാണി സി കാപ്പന്‍ എംഎല്‍എയുടെ പേഴ്‌സനല്‍ സ്റ്റാഫ് വാഹനാപകടത്തില്‍ മരിച്ചു. വള്ളിച്ചിറ തോട്ടപ്പള്ളില്‍ രാഹുല്‍ ജോബി(24) ആണ് മരിച്ചത്. ശനിയാഴ്ച പുലര്‍ചെ 12.30നു ഏറ്റുമാനൂരില്‍ വെച്ചാണ് അപകടമുണ്ടായത്. രാഹുല്‍ സഞ്ചരിച്ചിരുന്ന കാറില്‍ പികപ് വാന്‍ ഇടിക്കുകയായിരുന്നു.
കാറിന്റെ പിന്‍ സീറ്റില്‍ രാഹുല്‍ ഇരുന്ന ഭാഗത്താണ് വാഹനം ഇടിച്ചത്. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ രാഹുലിനെ ഉടന്‍തന്നെ കോട്ടയം മെഡികല്‍ കോളജില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രാഹുലിനൊപ്പമുണ്ടായിരുന്ന മറ്റു രണ്ടുപേര്‍ക്കും പരുക്കേറ്റു.
മൃതദേഹം മോര്‍ചറിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
Keywords: Mani C Kappan MLA's personal staff died in a car accident, Kottayam, News, Accidental Death, Top-Headlines, Injured, Hospital, Kerala.