Join Whatsapp Group. Join now!
Aster MIMS 10/10/2023

Youth Killed | ദുരഭിമാന കൊല: 'മകളെ പ്രണയിച്ച് വിവാഹം ചെയ്ത ജൈന മതക്കാരനായ യുവാവിനെ ക്ഷത്രിയനായ പിതാവ് വാടക കൊലയാളികളെ ഉപയോഗിച്ച് കൊന്നു'

Man murdered by father-in-law over inter-caste marriage: Police #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
/ സൂപ്പി വാണിമേൽ

മംഗ്ളുറു: (www.kasargodvartha.com) മകളെ പ്രണയിച്ച് വിവാഹം ചെയ്ത ജൈന മതക്കാരനായ യുവാവിനെ ക്ഷത്രിയനായ പിതാവ് വാടക കൊലയാളികളെ ഉപയോഗിച്ച് വകവരുത്തിയതായി പരാതി. ബഗൽകോട്ട് ജംഖൻഡി നഗര പ്രാന്തത്തിലെ ടക്കൊഡ ഗ്രാമത്തിൽ ഭുജബാല കർജഗിയാണ് (34) മരിച്ചത്. സംഭത്തിൽ ടമ്മന ഗൗഢക്കെതിരെ പൊലീസ് കേസെടുത്തു.
                  
Man murdered by father-in-law over inter-caste marriage: Police, Karnataka,National,news,Top-Headlines,Mangalore,Police,Marriage,Murder.

ഹിന്ദു മതത്തിലെ ക്ഷത്രിയ വിഭാഗക്കാരിയായ ഭാഗ്യശ്രീയും ഭുജബാലയും തമ്മിൽ വർഷം മുമ്പാണ് വിവാഹിതരായതെന്ന് പൊലീസ് പറഞ്ഞു. 'യുവതിയുടെ വീട്ടുകാർക്ക് ഇഷ്ടമില്ലാതെയായിരുന്നു പ്രണയ വിവാഹം. നാട്ടിൽ നിന്ന് വളരെ അകലെയാണ് വിവാഹാനന്തരം ദമ്പതികൾ താമസിച്ചത്. മകളോടും മരുമകനോടുമുള്ള ഗൗഡയുടെ പക അടങ്ങിയിരുന്നില്ല. കഴിഞ്ഞ ശനിയാഴ്ച ഭുജബാല നാട്ടിൽ എത്തിയതറിഞ്ഞ അയാൾ വാടക കൊലയാളികളെ ഏർപ്പെടുത്തി കൃത്യം ചെയ്യിക്കുകയായിരുന്നു.
             
Man murdered by father-in-law over inter-caste marriage: Police, Karnataka,National,news,Top-Headlines,Mangalore,Police,Marriage,Murder.

ഗ്രാമത്തിലെ ഹനുമാൻ ക്ഷേത്രത്തിന് മുന്നിലൂടെ നടന്നു പോവുകയായിരുന്ന യുവാവിന്റെ കണ്ണുകളിൽ മുളക് പൊടി എറിഞ്ഞ ശേഷം രണ്ട് അക്രമികൾ കത്തികൊണ്ട് കുത്തി സ്ഥലംവിടുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഭുജബാല സംഭവസ്ഥലത്ത് മരിച്ചു. ഗൗഢയും ഒപ്പമുണ്ടായിരുന്നതായാണ് പ്രാഥമിക വിവരം', കേസ് അന്വേഷിക്കുന്ന സവലഗി പൊലീസ് പറഞ്ഞു.

Keywords: Man murdered by father-in-law over inter-caste marriage: Police, Karnataka,National,news,Top-Headlines,Mangalore,Police,Marriage,Murder.

Post a Comment