കീഴൂർ: (www.kasargodvartha.com) മീൻ പിടുത്തത്തിനിടെ തോണിയിൽ കുഴഞ്ഞുവീണ് തൊഴിലാളി മരിച്ചു. കീഴൂർ കടപ്പുറത്തെ കുശലൻ (56) ആണ് മരിച്ചത്. വെള്ളിയാഴ്ച പുലർചെ 5.30 മണിയോടെ കീഴൂരിലാണ് സംഭവം. മണികണ്ഠൻ എന്നയാളുമൊത്ത് മീൻ പിടുത്തതിന് പോയ കുശലൻ തോണിയിൽ കുഴഞ്ഞുവീഴുകയായിരുന്നു.
ഭാര്യ: ജയന്തി. മക്കൾ: ജയേഷ്, ജയശ്രീ.
മരുമക്കൾ: ബീന, സൈജു.
സഹോദരങ്ങൾ: കുശല, പരേതനായ ലവൻ.
മൃതദേഹം പോസ്റ്റ് മോർടത്തിനായി കാസർകോട് ജെനറൽ ആശുപത്രി മോർചറിയിലേക്ക് മാറ്റി.
Keywords: Man died while fishing, Kerala,Kasaragod,Kizhur,news,Top-Headlines,Dead,Obituary.