city-gold-ad-for-blogger

Arrested | എംഡിഎംഎയുമായി ഒരാൾ അറസ്റ്റിൽ; 'പിടിയിലായത് സ്ഥിരം വിൽപനക്കാരൻ'

കാഞ്ഞങ്ങാട്: (www.kasargodvartha.com) മാരക മയക്കുമരുന്നായ എംഡിഎംഎയുമായി ഒരാൾ അറസ്റ്റിൽ. സ്ഥിരം വിൽപനക്കാരനായ ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷൻ പരിധിയിലെ പി നൂറുദ്ദീനെ (42) യാണ് ഹൊസ്ദുർഗ് ഇൻസ്പെക്ടർ പി ഷൈൻ, ഡിറ്റക്ടിംഗ് ഓഫീസർ രാജീവൻ എസ്ഐ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.

  

Arrested | എംഡിഎംഎയുമായി ഒരാൾ അറസ്റ്റിൽ; 'പിടിയിലായത് സ്ഥിരം വിൽപനക്കാരൻ'

കരുവളം മയ്യത്ത് റോഡിൽ വെച്ചാണ് നൂറുദ്ദീൻ മയക്കുമരുന്നുമായി പിടിയിലായത്.1.170 ഗ്രാം എംഡിഎംഎ ഇയാളിൽ നിന്നും പിടിച്ചെടുത്തു.        

Arrested | എംഡിഎംഎയുമായി ഒരാൾ അറസ്റ്റിൽ; 'പിടിയിലായത് സ്ഥിരം വിൽപനക്കാരൻ'

ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ നിർദേശപ്രകാരം കാഞ്ഞങ്ങാട് ഡിവൈഎസ്പി പി ബാലകൃഷ്‍ണൻ നായരുടെ മേൽനോട്ടത്തിൽ ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷൻ പരിധിയിൽ മാത്രം നിരവധി മയക്കുമരുന്ന് വേട്ടയാണ് പൊലീസ്‌ നടത്തിയത്.

Keywords:  Man arrested with MDMA, Kerala,kasaragod,Kanhangad,news,Top-Headlines, Arrested, MDMA.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia