ബദിയഡുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു കോഴി ഫാമിൽ മേൽനോട്ടക്കാരിയായി ജോലി ചെയ്ത് വരികയാണ് സമീറ. പ്രതികൾക്ക് പീഡനത്തിനുള്ള സ്ഥല സൗകര്യം ഒരുക്കി കൊടുക്കുകയും പെൺകുട്ടിയെ കാഴ്ചവക്കുകയും ചെയ്‌തെന്ന കുറ്റത്തിനാണ് യുവതിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 11 ആയി.
വിദ്യാനഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ വാടക ക്വാര്‍ടേഴ്‌സില്‍ താമസിക്കുന്ന 17 കാരിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ 13 പേര്‍ക്കെതിരെയാണ് പോക്‌സോ നിയമ പ്രകാരം പൊലീസ് കേസെടുത്തത്. വിവാഹ വാഗ്ദാനം നല്‍കി അടുപ്പത്തിലായ ബദിയഡുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അബ്ദുല്‍ മുബശിറുല്‍ അറഫാത് (23) ആദ്യം പെൺകുട്ടിയെ പീഡിപ്പിക്കുകയും പിന്നീട് പലര്‍ക്കും കാഴ്ചവക്കുകയും ചെയ്‌തതെന്നാണ് കേസ്. കേസിന്റെ ഗൗരവം കണക്കിലെടുത്ത് അന്വേഷണം ലോകല്‍ പൊലീസില്‍ നിന്ന് ക്രൈം ബ്രാഞ്ചിലേക്ക് മാറ്റുകയായിരുന്നു.
ബദിയഡുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അബ്ദുല്‍ മുബശിറുല്‍ അറഫാത്, അബ്ദുല്‍ ഹകീം (36), കാസര്‍കോട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പി ശഫീഖ് (34), ടിഎസ് മുഹമ്മദ് ജാബിര്‍ (28), അബ്ദുസ്സമദ് (40), മനാസിര്‍ (30), ആദൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അന്‍സാറുദ്ദീന്‍ (29), മുഹമ്മദ് ജലാലുദ്ദീന്‍ (33), വിദ്യാനഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അബ്ദുല്‍ സുഹൈല്‍ (20), അന്‍വര്‍ സ്വാദിഖ് (30) എന്നിവരാണ് നേരത്തെ അറസ്റ്റിലായത്.
17 കാരിയുടെ പീഡനം സംബന്ധിച്ച് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത് ഇങ്ങനെ: ഇക്കഴിഞ്ഞ ജൂലൈ 31ന് പെണ്‍കുട്ടിയെ കാണാതാവുകയും തുടര്‍ന്ന് അന്വേഷിക്കുന്നതിനിടയില്‍ ഒരു ദിവസം കഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തുകയും പീന്നീടും കാണാതാവുകയും ചെയ്തതായി കാണിച്ച് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പീഡന വിവരം പുറത്തുവന്നത്. ആദ്യം പീഡിപ്പിച്ച അറഫാത് പിന്നീട് പല സ്ഥലങ്ങളിലും കൊണ്ടുപോയി സുഹൃത്തുക്കളായ നാല് പേര്‍ക്ക് കാഴ്ചവച്ചു. പിന്നീട് മറ്റ് എട്ട് പേര്‍ കൂടി പീഡിപ്പിച്ചതായി പെണ്‍കുട്ടി മൊഴി നല്‍കുകയായിരുന്നു. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, എറണാകുളം ഭാഗങ്ങളിലെ ലോഡ്ജുകളില്‍ എത്തിച്ചാണ് പീഡിപ്പിച്ചതെന്നാണ് പെൺകുട്ടി മൊഴി നല്‍കിയിരിക്കുന്നത്'. ഇനി രണ്ട് പേർ കൂടി പിടിയിലാവാനുണ്ടെന്നാണ് വിവരം. സംഭവത്തിൽ അന്വേഷണം ഊർജിതമാക്കിയതായി ക്രൈം ബ്രാഞ്ച് ഡി വൈ എസ് പി എ സതീഷ് കുമാർ കാസർകോട് വാർത്തയോട് പറഞ്ഞു.
Keywords: Kasaragod: Woman arrested in assault case, Kerala,Kasaragod,news,Top-Headlines,Arrested,Woman,Assault,Police,Molestation,Crimebranch.