മെര്‍സിഡസ് ബെന്‍സ് കാറില്‍ സഞ്ചരിച്ച പ്രഹ്ലാദ് ഭായ് ദാമോദര്‍ ദാസ് മോദി(70), മകന്‍ മെഹുല്‍ പ്രഹ്ലാദ് ഭായ് മോദി(40), മരുമകള്‍ ജിനാല്‍ മോദി(35), പേരമകന്‍ മഹര്‍ത് മെഹുല്‍ മോദി(ആറ്), ഡ്രൈവര്‍ സത്യനാരായണ്‍(46) എന്നിവരാണ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്.
ബന്ദിപ്പൂര്‍ ദേശീയ പാര്‍കും കടുവ സങ്കേതവും സന്ദര്‍ശിക്കാനുള്ള യാത്രക്കിടെ ബംഗളൂരു-നീലഗിരി ദേശീയ പാതയിലെ കഡകോളയിലായിരുന്നു അപകടമുണ്ടായത്. എല്ലാവരും സീറ്റ് ബെല്‍റ്റ് ധരിച്ചതും കാറിനകത്ത് വായുസഞ്ചികള്‍ പ്രവര്‍ത്തിച്ചതുമാണ് വന്‍ ദുരന്തം അകറ്റിയതെന്ന് സംഭവം അറിഞ്ഞയുടന്‍ കുതിച്ചെത്തിയ പൊലീസ് സൂപ്രണ്ട് സീമ ലട്കര്‍ പറഞ്ഞു.
അഡി. എസ് പി നന്ദിനി, ഡി വൈ എസ് പി പൂര്‍ണചന്ദ്ര തേജസ്വി എന്നിവരും ഉടന്‍ സ്ഥലത്തെത്തി പരുക്കേറ്റവരെ ആശുപത്രിലേക്ക് മാറ്റാന്‍ നേതൃത്വം നല്‍കി. സുത്തൂര്‍ മഠാധിപതി ശ്രീ ശിവരാത്രി ദീക്ഷികേന്ദ്ര സ്വാമി ആശുപത്രിയില്‍ സന്ദര്‍ശിച്ച് പ്രത്യേക പ്രാര്‍ത്ഥനകള്‍ നടത്തി. എക്‌സൈസ് മന്ത്രി കെ ഗോപാലയ്യ, കായിക മന്ത്രി കെ സി നാരായണ ഗൗഡ, പ്രതാപ് സിംഹ എംപി, എംഎല്‍എമാരായ എസ് എ രാംദാസ്, ജി ടി ദേവ ഗൗഡ എന്നിവരും ആശുപത്രിയില്‍ എത്തി. സന്ദര്‍ശക ബാഹുല്യം നിയന്ത്രിക്കാന്‍ ആശുപത്രിയില്‍ പൊലീസ് പ്രത്യേക സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി.
Keywords: Latest-News, National, Karnataka, Mysore, Top-Headlines, Accident, Treatment, Prime Minister, Mangalore, Karnataka and the Prime Minister extended their care to Prahlad Modi and his family.
< !- START disable copy paste -->