കണ്ണൂർ: (www.kasargodvartha.com) സജി ചെറിയാൻ്റെ സത്യപ്രതിജ്ഞ ദിനം കോൺഗ്രസ് കരിദിനമായി ആചരിക്കുമെന്ന് കെപിസിസി പ്രസിഡൻറ് കെ സുധാകരൻ എംപി പറഞ്ഞു. കണ്ണൂരിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സജി ചെറിയാനെതിരെ കൂടുതൽ നിയമ നടപടി കോൺഗ്രസ് സ്വീകരിക്കും. സജി ചെറിയാൻ വിഷയത്തിൽ ഭരണഘടനാ ലംഘനമല്ലായെന്നത് സിപിഎം മാത്രം തീരുമാനിച്ചാൽ പോരെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്ത് അന്വേഷണമാണ് ഇതിൽ നടന്നത്. വ്യവസ്ഥാപിതമായ എല്ലാ സംവിധാനങ്ങളും തകർത്തു. തെറ്റ് സംഭവിച്ചുവെന്ന് ബോധ്യപ്പെട്ടതുകൊണ്ടല്ലെ ഇത്രയും കാലം സജി ചെറിയാനെ മാറ്റി നിർത്തിയതെന്നും കെ സുധാകരൻ ചോദിച്ചു.
Keywords: K Sudhakaran said Saji Cherian's swearing-in day will be observed as black day, Kerala,Kannur,news,Top-Headlines,Politics,Congress,K.Sudhakaran-MP, Media.