Join Whatsapp Group. Join now!
Aster mims 04/11/2022

P Jayarajan | വലതുപക്ഷം ശ്രമിക്കുന്നത് പാര്‍ടിയില്‍ ഭിന്നത വരുത്താന്‍; തന്റെ ഫോടോ പതിച്ച ഫ്ളക്സ് ബോര്‍ഡ് നീക്കാന്‍ പാര്‍ടി പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടതായി പി ജയരാജന്‍

Kannur,news,Politics,Allegation,Top-Headlines,Kerala,

കണ്ണൂര്‍: (www.kasargodvartha.com) കപ്പക്കടവില്‍ തന്റെ ഫോടോ പതിച്ച ഫ്ളക്സ് ബോര്‍ഡ് നീക്കാന്‍ പാര്‍ടി പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടതായി പി ജയരാജന്‍. പാര്‍ടിയില്‍ ഭിന്നതയുണ്ടെന്ന് വരുത്താനാണ് വലതുപക്ഷത്തിന്റെ ശ്രമമെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ടി പ്രവര്‍ത്തകര്‍ ജാഗ്രത പുലര്‍ത്തണമെന്നും പി ജയരാജന്‍ തന്റെ ഫേസ്ബുകില്‍ കുറിച്ചു.

സാമ്പത്തിക ക്രമക്കേട് ആരോപണത്തില്‍ കേന്ദ്ര കമറ്റിയംഗം ഇ പി ജയരാജനെതിരെ പി ജയരാജന്‍ ആരോപണം ഉന്നയിച്ചുവെന്ന വര്‍ത്തകള്‍ സജീവമായി നിലനില്‍ക്കുന്നതിനിടെ ചൊവ്വാഴ്ച വൈകിട്ട് പാര്‍ടിയുടെ ശക്തി കേന്ദ്രമായ അഴീക്കോട് കാപ്പിലെ പീടികയില്‍ പി ജയരാജനെ അനുകൂലിച്ച് ഫ് ളക്‌സ് ബോര്‍ഡ് പ്രത്യക്ഷപ്പെടുന്നത്.

'ഒരു കമ്യൂണിസ്റ്റിന്റെ കയ്യില്‍ രണ്ട് തോക്കുകളുണ്ടാവണം. ഒന്ന് വര്‍ഗശത്രുവിന് നേരെയും മറ്റൊന്ന് സ്വന്തം നേതൃത്വത്തിന് നേരെയും' എന്നാണ് ഫ് ളക്‌സ് ബോര്‍ഡില്‍ രേഖപ്പെടുത്തിയിരുന്നത്. ഒപ്പം അണികളെ കൈ വീശി അഭിവാദ്യം ചെയ്യുന്ന പി ജയരാജന്റെ ഫോടോയും ഫ് ളക്‌സിലുണ്ട്.

P Jayarajan asked party workers to remove fluxes placed in his name, Kannur, News, Facebook Post, Allegation, Flex boards, Top-Headlines


ഫേസ്ബുക് കുറിപ്പിന്റെ പൂര്‍ണരൂപം:

കണ്ണൂര്‍ കാപ്പിലെ പീടികയില്‍ എന്റെ ഫോടോയുള്ള ഒരു ഫ്‌ളക്‌സ് ബോര്‍ഡ് പ്രത്യക്ഷപ്പെട്ടു എന്നതാണ് ഇന്നത്തെ വലതുപക്ഷ മാധ്യമ വാര്‍ത്ത !. പാര്‍ടിയില്‍ ഭിന്നത ഉണ്ടെന്നു വരുത്താനാണു വലതുപക്ഷ ശ്രമം. അതിന് വേണ്ടി പല തന്ത്രങ്ങളും അവര്‍ ഉപയോഗിക്കും.

സ്വയം പോസ്റ്റര്‍ ഒട്ടിച്ച് വാര്‍ത്തയാക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ ഉള്ള നാടാണിത്. അതുകൊണ്ട് തന്നെ പാര്‍ടി പ്രവര്‍ത്തകര്‍ ജാഗ്രതയോടെ ഇരിക്കണം. ആര് വെച്ചതായാലും ഈ ഫ് ളക്‌സ് ബോര്‍ഡ് ഉടന്‍ നീക്കം ചെയ്യാന്‍ പ്രദേശത്തെ പാര്‍ടി പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

 

Keywords: P Jayarajan asked party workers to remove fluxes placed in his name, Kannur, News, Facebook Post, Allegation, Flex boards, Top-Headlines.

Post a Comment