'ജലീലിനെ അദ്ദേഹത്തിന്റെ ഫാന്‍സി കടയുടെ പരിസരത്ത് വെച്ച് രണ്ട് പേര്‍ കുത്തുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ മൊഴി നല്‍കിയിട്ടുണ്ട്. രണ്ട് അക്രമികളെയും, കുത്തേറ്റ ശേഷം രക്ഷപ്പെടാന്‍ സഹായിച്ച ഒരു പ്രതിയെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. സ്ഥിരം കുറ്റവാളികളാണ് രണ്ട് അക്രമികളും.
കൊലപാതകത്തിന് പിന്നിലെ കാരണം അന്വേഷിക്കും. പ്രതികളെ കോടതിയില്‍ ഹാജരാക്കി കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും. കൊലപാതകത്തില്‍ നേരിട്ടും അല്ലാതെയും ഉള്‍പ്പെട്ട കൂടുതല്‍ പേരുടെ അറസ്റ്റ് ഉണ്ടാവും. ഇപ്പോള്‍ കസ്റ്റഡിയിലുള്ള പ്രതികള്‍ 2021ലെ കൊലപാതകക്കേസിലും പ്രതികളാണ്.
അന്വേഷണത്തിന്റെ ഭാഗമായി ഒരു സ്ത്രീ ഉള്‍പ്പെടെ 12 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ചോദ്യം ചെയ്യലിന് ശേഷം മൂന്ന് പേരെ അറസ്റ്റ് ചെയ്തു. തിരിച്ചറിയല്‍ പരേഡ് ഉടന്‍ നടത്തും.
മൂന്ന് പ്രതികളെയും 10 ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു', കമീഷണര്‍ പറഞ്ഞു.
Keywords: Latest-News, National, Top-Headlines, Karnataka, Crime, Murder, Arrested, Mangalore, Death, Investigation, Jaleel Murder: 3 Arrested.
< !- START disable copy paste -->