Join Whatsapp Group. Join now!
Aster mims 04/11/2022

Recruitment | ബിരുദധാരിയാണോ? ഐഎസ്ആര്‍ഒയില്‍ ബംപര്‍ ഒഴിവുകള്‍; വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു; യോഗ്യത, എങ്ങനെ അപേക്ഷിക്കാം, അറിയേണ്ടതെല്ലാം

ISRO Recruitment 2022: 526 Vacancies, Check Posts, Qualification and How to Apply till Jan 9, #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ന്യൂഡെല്‍ഹി: (www.kasargodvartha.com) ഇന്ത്യന്‍ സ്പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ (ISRO) അസിസ്റ്റന്റ്, ജൂനിയര്‍ പേഴ്സണല്‍ അസിസ്റ്റന്റ്, അപ്പര്‍ ഡിവിഷന്‍ ക്ലര്‍ക്ക്, സ്റ്റെനോഗ്രാഫര്‍ എന്നീ തസ്തികകളിലേക്ക് യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ആകെ 526 ഒഴിവുകളാണുള്ളത്. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ക്ക് ഐഎസ്ആര്‍ഒയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഔദ്യോഗിക അറിയിപ്പ് കാണാവുന്നതാണ്.
              
Latest-News, National, Top-Headlines, New Delhi, Recruitment, Job, Government, ISRO Recruitment 2022, ISRO Recruitment 2022: 526 Vacancies, Check Posts, Qualification and How to Apply till Jan 9.

ഒഴിവുകള്‍

അസിസ്റ്റന്റ് - 339
ജൂനിയര്‍ പേഴ്സണല്‍ അസിസ്റ്റന്റ് - 153
അപ്പര്‍ ഡിവിഷന്‍ ക്ലര്‍ക്ക് - 16
സ്റ്റെനോഗ്രാഫര്‍ - 14
അസിസ്റ്റന്റ്‌സ് - 03
പേഴ്‌സണല്‍ അസിസ്റ്റന്റ് - 01
ആകെ - 526

പ്രായപരിധി

അപേക്ഷിക്കാനുള്ള ഉയര്‍ന്ന പ്രായപരിധി 28 വയസാണ്. ഒബിസി വിഭാഗത്തിന് 31 വയസും എസ്സി/എസ്ടി ഉദ്യോഗാര്‍ഥികള്‍ക്ക് 33 വയസുമാണ് പ്രായപരിധി. ഗവ. ജീവനക്കാര്‍, മുന്‍ സൈനികര്‍; വികലാംഗരായ വ്യക്തികള്‍, മികച്ച കായികതാരങ്ങള്‍; വിധവകള്‍, വിവാഹമോചിതരായ സ്ത്രീകള്‍, ഭര്‍ത്താക്കന്മാരില്‍ നിന്ന് നിയമപരമായി വേര്‍പിരിഞ്ഞ സ്ത്രീകള്‍, പുനര്‍വിവാഹം കഴിക്കാത്തവര്‍ തുടങ്ങിയവര്‍ ഇന്ത്യാ ഗവണ്‍മെന്റ് ഉത്തരവുകള്‍ പ്രകാരം പ്രായപരിധിയില്‍ ഇളവിന് അര്‍ഹരാണ്.

ശമ്പളം

ഔദ്യോഗിക അറിയിപ്പ് പ്രകാരം, തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് പേ മെട്രിക്‌സിന്റെ ലെവല്‍ 4-ല്‍ (25500 രൂപ) പ്രതിമാസ ശമ്പളം നല്‍കും. കൂടാതെ, ഡിയര്‍നസ് അലവന്‍സ് (DA), ഹൗസ് റെന്റ് അലവന്‍സ് (HRA), ട്രാന്‍സ്‌പോര്‍ട്ട് അലവന്‍സ് തുടങ്ങിയവ നിലവിലുള്ള നിയമങ്ങള്‍ അനുസരിച്ച് നല്‍കും.

യോഗ്യത

അസിസ്റ്റന്റ്/അപ്പര്‍ ഡിവിഷന്‍ ക്ലര്‍ക്ക്

* ഏതെങ്കിലും അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് കുറഞ്ഞത് 60% മാര്‍ക്കോടെയുള്ള ബിരുദം അല്ലെങ്കില്‍ 10-പോയിന്റ് സ്‌കെയിലില്‍ 6.32 സിജിപിഎ (CGPA). കോഴ്‌സിന്റെ നിശ്ചിത കാലയളവിനുള്ളില്‍ ബിരുദം പൂര്‍ത്തിയാക്കിയിരിക്കണം. കമ്പ്യൂട്ടര്‍ ഉപയോഗത്തില്‍ പ്രാവീണ്യം.

ജൂനിയര്‍ പേഴ്സണല്‍ അസിസ്റ്റന്റ്/സ്റ്റെനോഗ്രാഫര്‍

* ഏതെങ്കിലും അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് കുറഞ്ഞത് 60% മാര്‍ക്കോടെയുള്ള ബിരുദം അല്ലെങ്കില്‍ 10-പോയിന്റ് സ്‌കെയിലില്‍ 6.32 സിജിപിഎ (CGPA).

* അല്ലെങ്കില്‍ കൊമേഴ്സ്യല്‍/സെക്രട്ടേറിയല്‍ പ്രാക്ടീസില്‍ ഏതെങ്കിലും അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് കുറഞ്ഞത് 60% മാര്‍ക്കോടെയുള്ള ഡിപ്ലോമ അല്ലെങ്കില്‍ 10-പോയിന്റ് സ്‌കെയിലില്‍ 6.32 സിജിപിഎ (CGPA).

* സ്റ്റെനോ-ടൈപ്പിസ്റ്റ്/സ്റ്റെനോഗ്രാഫര്‍ ആയി ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയം. ഇംഗ്ലീഷ് സ്റ്റെനോഗ്രാഫിയില്‍ കുറഞ്ഞ വേഗത 60 w.p.m. കമ്പ്യൂട്ടര്‍ ഉപയോഗത്തില്‍ പ്രാവീണ്യം.

തെരഞ്ഞെടുപ്പ് നടപടിക്രമം

എഴുത്തുപരീക്ഷ, ഡോക്യുമെന്റ് വെരിഫിക്കേഷന്‍, മെഡിക്കല്‍ പരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുക്കുന്നത്. അഹമ്മദാബാദ്, ബെംഗളൂരു, ചെന്നൈ, ഡെറാഡൂണ്‍, ഗുവാഹത്തി, ഹൈദരാബാദ്, കൊല്‍ക്കത്ത, ലഖ്നൗ, മുംബൈ, ന്യൂഡല്‍ഹി, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് പരീക്ഷ. എഴുത്തുപരീക്ഷയ്ക്കുള്ള കത്തുകള്‍ അപേക്ഷകരുടെ രജിസ്റ്റര്‍ ചെയ്ത ഇ-മെയില്‍ ഐഡിയിലേക്ക് മാത്രമേ അയയ്ക്കൂ.

എങ്ങനെ അപേക്ഷിക്കാം

ഐഎസ്ആര്‍ഒയുടെ ഔദ്യോഗിക വെബ്‌സൈറ്റ് isro(dot)gov(dot)in വഴി ഓണ്‍ലൈനായി അപേക്ഷിക്കാം. നിബന്ധനകള്‍ക്ക് വിധേയമായി ഒന്നിലധികം തസ്തികകളിലേക്ക് അപേക്ഷിക്കാവുന്നതാണ്. ഒരു ഉദ്യോഗാര്‍ത്ഥിക്ക് ഒരേ അല്ലെങ്കില്‍ വ്യത്യസ്ത സോണുകള്‍ക്ക് കീഴില്‍ വ്യത്യസ്ത തസ്തികകളിലേക്ക് അപേക്ഷിക്കാം, എന്നാല്‍ വ്യത്യസ്ത സോണുകളില്‍ ഒരേ തസ്തികയിലേക്ക് അപേക്ഷിക്കാന്‍ കഴിയില്ല.

പ്രധാന തീയതികള്‍

അപേക്ഷാ ഫോറം സമര്‍പ്പിക്കേണ്ട അവസാന തീയതി - 2023 ജനുവരി ഒമ്പത്
അപേക്ഷാ ഫീസ് സമര്‍പ്പിക്കേണ്ട അവസാന തീയതി - 2023 ജനുവരി 11.

Keywords: Latest-News, National, Top-Headlines, New Delhi, Recruitment, Job, Government, ISRO Recruitment 2022, ISRO Recruitment 2022: 526 Vacancies, Check Posts, Qualification and How to Apply till Jan 9.
< !- START disable copy paste -->

Post a Comment