പ്രധാന വേദിയില്‍ പ്രമുഖ ടിവി താരം രാജ് കലേശും നിര്‍മല്‍ പാലാഴിയും സംഘവും ഒരുക്കിയ മാജിക്-കോമഡി ഷോ-ഗാനമേള പരിപാടി ജനങ്ങളെ കയ്യിലെടുക്കുന്നതായിരുന്നു. പാട്ടിനൊപ്പം ചുവടുവെച്ച് ജനങ്ങള്‍ കലാവിരുന്ന ആസ്വദിച്ചു. റൈഡുകളിലും വമ്പന്‍ തിരക്കായിരുന്നു. ഹെലികോപ്റ്റര്‍ റൈഡിനും റോബോടിക് ഷോ കാണാനും അമ്യൂസ്‌മെന്റ്പാര്‍കിലും ആളുകള്‍ ഇടിച്ചുകയറി. ബീചില്‍ സായാഹ്നം ചിലവഴിക്കാനും കുടുംബസമേതമാണ് ജനങ്ങള്‍ എത്തിയത്. പ്രതീക്ഷയ്ക്കും അപ്പുറം എത്തിയ ജനങ്ങളെ നിയന്ത്രിക്കാന്‍ പൊലീസും സംഘാടകരും വളണ്ടിയര്‍മാരും അക്ഷീണം പ്രവര്‍ത്തിച്ചത് കൊണ്ട് യാതൊരു പ്രശ്‌നവും ഇല്ലാതെയാണ് അര്‍ദ്ധരാത്രി വരെ നീണ്ട പരിപാടി അവസാനിച്ചത്. കുടുംബശ്രീയുടെ കലാവിരുന്നും റെഡ്മൂണ്‍ ബീചിലെ സ്റ്റേജില്‍ നടന്ന പരിപാടികളും മികച്ച നിലവാരം പുലര്‍ത്തുന്നതായിരുന്നു. ഫുഡ് കോര്‍ടില്‍ ഒരുക്കിയ ഭക്ഷണ വിരുന്നിലും ആളുകള്‍ കൂട്ടമായെത്തി. ലൈവ് ഫുഡും ആസ്വദിച്ചു.
തിങ്കളാഴ്ച പ്രശസ്ത സിനിമാ പിന്നണി ഗായിക സിതാര കൃഷ്ണകുമാര്‍ നേതൃത്വം വഹിക്കുന്ന മലാബാറികസ് ലൈവ് മ്യൂസികല്‍ ബാന്‍ഡിന്റെ കലാപരിപാടിക്കും ഫെസ്റ്റ് വന്‍ജനക്കൂട്ടം എത്തുമെന്ന പ്രതീക്ഷയിലാണ് സംഘാടകര്‍. തിങ്കളാഴ്ച നടക്കുന്ന സാംസ്‌കാരിക പരിപാടിയില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീഷന്‍ സംബന്ധിക്കുന്നുണ്ട്.
Keywords: International Bekal Beach Fest draws unprecedented crowds on Christmas Day, Kerala,news,Top-Headlines,Bekal,Festival,Christmas,Celebration.