മംഗ്‌ളുറു: (www.kasargodvartha.com) ഉഡുപി പെര്‍ഡൂര്‍ അലങ്കാര്‍ ഗ്രാമത്തില്‍ ഗവ. എല്‍പി സ്‌കൂള്‍ അധ്യാപകന്‍ പ്രവൃത്തി സമയം മദ്യപിച്ച് വിദ്യാലയ വരാന്തയില്‍ മയങ്ങിയതായി പരാതി. ദൃശ്യം സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ നടപടി ആവശ്യപ്പെട്ട് ഗ്രാമപഞ്ചായത് ഭരണസമിതി രംഗത്ത് വന്നു.
അധ്യാപകന്‍ കൃഷ്ണമൂര്‍ത്തിയാണ് താന്‍ പഠിപ്പിക്കേണ്ട കുട്ടികള്‍ ഉള്‍പെടെ ക്ലാസുകളില്‍ ഇരിക്കെ പുറത്ത് ലക്കുകെട്ട് ഉറങ്ങിയത്. പെര്‍ഡൂര്‍ ഗ്രാമപഞ്ചായത് പ്രസിഡണ്ട് ദേവു പൂജാരി ബ്ലോക് വിദ്യാഭ്യാസ ഓഫീസര്‍ക്ക് അധ്യാപകനെ സസ്പെന്‍ഡ് ചെയ്യണം എന്നാവശ്യപ്പെട്ട് പരാതി നല്‍കി. വൈസ് പ്രസിഡണ്ട് ചേതന ഷെട്ടി, അംഗം കെ തുകാറാം നായക്, സ്‌കൂള്‍ വികസന സമിതി അംഗം രമേശ് പൂജാരി തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു.
സംഭവം സംബന്ധിച്ച് അന്വേഷിച്ച് റിപോര്‍ട് സമര്‍പിക്കാന്‍ ബ്രഹ്മാവര്‍ ബിഇഒക്ക് നിര്‍ദേശം നല്‍കിയതായി പൊതുവിദ്യാഭ്യാസ ജില്ലാ ഉപഡയറക്ടര്‍ കെ ഗണപതി പറഞ്ഞു. ഇത്തരം പരാതികള്‍ നേരത്തെ ഉണ്ടോ എന്നാരാഞ്ഞപ്പോള്‍ ആഴ്ച മുമ്പ് മാത്രമാണ് അധ്യാപകന്‍ ജോലിയില്‍ പ്രവേശിച്ചതെന്ന് ഡിഡിപിഐ അറിയിച്ചു.
Keywords: Latest-News, National, Karnataka, Mangalore, School, Complaint, Panchayath, Teacher, Inebriated teacher sleeps on portico of School.
< !- START disable copy paste -->