Join Whatsapp Group. Join now!
Aster mims 04/11/2022

National Award | ഡോ. ബി നാരായണ നായിക്കിനും ഡോ. ടി ഖാസിമിനും ഐഎംഎയുടെ ദേശീയ അവാര്‍ഡ്; ദേശീയ സമ്മേളനത്തില്‍ തിളങ്ങി കാസര്‍കോട് ബ്രാഞ്ച്

IMA National Award to B Narayana Naik and T Qasim, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസര്‍കോട്: (www.kasargodvartha.com) ഐഎംഎ ദേശീയ പ്രസിഡന്റിന്റെ ഏറ്റവും മികച്ച ബ്രാഞ്ച് പ്രസിഡന്റിനും സെക്രടറിക്കുമുള്ള അപ്രിഷിയേഷന്‍ അവാര്‍ഡ് കഴിഞ്ഞ സംഘടനാ വര്‍ഷം ഐഎംഎ കാസര്‍കോട് ബ്രാഞ്ച് പ്രസിഡണ്ടായിരുന്ന ഡോ. ബി നാരായണ നായികിനും സെക്രടറി ഡോ. ടി ഖാസിമിനും ലഭിച്ചു. പ്രയാഗില്‍ (അലഹബാദ്) നടക്കുന്ന ദേശീയ സമ്മേളനത്തില്‍ ഇരുവര്‍ക്കും ദേശീയ പ്രസിഡന്റ് അവാര്‍ഡ് കൈമാറി.
           
Latest-News, Kerala, Kasaragod, Top-Headlines, Doctors, Award, Conference, IMA National Award to B Narayana Naik and T Qasim.

ഇത്തരമൊരു ദേശീയ അവാര്‍ഡ് കാസര്‍കോട് ബ്രാഞ്ച് ഭാരവാഹികള്‍ക്ക് ലഭിക്കുന്നത് ഇതാദ്യമായാണ് . കാസര്‍കോട് ബ്രാഞ്ചിന്റെ സുവര്‍ണ ജൂബിലിയോടനുബന്ധിച്ച് ഒരുപറ്റം മികവാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ സംഘടന വര്‍ഷത്തില്‍ ഡോ. ബി നാരായണ നായികിന്റെയും ഡോ. ടി ഖാസിമിന്റെയും നേതൃത്വത്തില്‍ നടത്തിയിരുന്നു.
        
Latest-News, Kerala, Kasaragod, Top-Headlines, Doctors, Award, Conference, IMA National Award to B Narayana Naik and T Qasim.

ഡോ. നാരായണ നായിക് കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ ഐഎംഎ കാസര്‍കോട് ബ്രാഞ്ച് പ്രസിഡന്റ് സ്ഥാനം വഹിച്ചിരുന്നു. കഴിഞ്ഞ വര്‍ഷവും ബ്രാഞ്ച് സെക്രടറിയായിരുന്ന ഡോ. ടി ഖാസിം ഈ വര്‍ഷവും അതേപദവിയില്‍ തുടരുകയാണ്.

Keywords: Latest-News, Kerala, Kasaragod, Top-Headlines, Doctors, Award, Conference, IMA National Award to B Narayana Naik and T Qasim.
< !- START disable copy paste -->

Post a Comment