തൊഴില്‍ അന്വേഷകര്‍ക്കായി നോളജ് ഇക്കണോമി മിഷന്‍ തയ്യാറാക്കിയ ഡിജിറ്റല്‍ മാനേജ്മെന്റ് വര്‍ക്ക്ഫോഴ്സ് സിസ്റ്റം (ഡി.ഡബ്ല്യൂ.എം.എസ്) എന്ന വെബ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തവര്‍, രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്ത തൊഴില്‍ അന്വേഷകരായ സ്ത്രീകള്‍, പട്ടികജാതി-പട്ടിക വര്‍ഗ വിഭാഗങ്ങളിലെയും മത്സ്യബന്ധന സമൂഹങ്ങളിലെയും ഭിന്നശേഷി വിഭാഗത്തിലെയും സ്ത്രീകള്‍, ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗങ്ങള്‍ എന്നിവര്‍ പദ്ധതിയുടെ ഗുണഭോക്താക്കളാകും. ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും നഗരസഭകളിലും പദ്ധതി നടപ്പിലാക്കും. ഇതിനായി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍, വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, തൊഴില്‍ ദാതാക്കളായ സ്വകാര്യ സ്ഥാപനങ്ങള്‍/വ്യക്തികള്‍ എന്നിവയെ പദ്ധതിയുമായി ബന്ധപ്പെടുത്തും.
തദ്ദേശ സ്ഥാപന അധ്യക്ഷന്‍മാര്‍ക്കും സെക്രട്ടറിമാര്‍ക്കും പരിശീലനം നല്‍കി
തൊഴിലരങ്ങത്തേക്ക് പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ തദ്ദേശ സ്ഥാപന അധ്യക്ഷന്‍മാര്‍ക്കും സെക്രട്ടറിമാര്‍ക്കും പരിശീലനം നല്‍കി. ജില്ലാ ആസൂത്രണ സമിതി ഹാളില്‍ നടന്ന പരിശീലനം കേരള നോളജ് ഇക്കണോമി മിഷന്‍ ഡയറക്ടര്‍ പി.എസ്.ശ്രീകല ഉദ്ഘാടനം ചെയ്തു. കേരളത്തിന്റെ വികസനത്തിലും പുരോഗതിയിലും തൊഴിലരങ്ങത്തേക്ക് പദ്ധതി പ്രധാന പങ്കുവഹിക്കുമെന്ന് പി.എസ്.ശ്രീകല പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എ.സൈമ, നോളജ് ഇക്കണോമി മിഷന്‍ റീജ്യണല്‍ പ്രോഗ്രാം മാനേജര്‍ ഡയാനാ തങ്കച്ചന്‍, കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ടി.ടി.സുരേന്ദ്രന്‍, കുടുംബശ്രീ എ.ഡി.എം.സി പ്രകാശന്‍ പാലായി, എന്നിവര്‍ സംസാരിച്ചു. വിവിധ തദ്ദേശ സ്ഥാപന അധ്യക്ഷന്‍മാരും സെക്രട്ടറിമാരും പങ്കെടുത്തു.
ജില്ലയില്‍ ഫെബ്രുവരി ഒന്ന്, രണ്ട് തീയതികളില്‍ ജില്ലാതലത്തില്‍ തൊഴില്‍മേള സംഘടിപ്പിക്കും. ഒപ്പം പഞ്ചായത്ത്/ ബ്ലോക്ക്/ നഗരസഭാ തലത്തില്‍ തൊഴില്‍മേള നടത്താന്‍ യോഗത്തില്‍ തീരുമാനിച്ചു. ജില്ലാതലത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചെയര്‍മാനും കുടുംബശ്രീ ജില്ലാ മിഷന്‍ പ്രോഗ്രാം മാനേജര്‍ കണ്‍വീനറുമായി പ്രവര്‍ത്തിക്കും.
പ്രവര്‍ത്തനം ഇങ്ങനെ
ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ ജില്ലാതലത്തില്‍ പ്രാദേശിക തൊഴില്‍ ദാതാക്കളുടെ യോഗം വിളിക്കും. തുടര്‍ന്ന് പ്രാദേശിക തൊഴില്‍ ഒഴിവുകളും അവയ്ക്കുള്ള യോഗ്യതയും പട്ടികപ്പെടുത്തും. പിന്നീട് പഞ്ചായത്ത്/നഗരസഭാ തലത്തില്‍ തൊഴില്‍ ദാതാക്കളുടെ യോഗം ചേരും. യോഗത്തില്‍ പ്രാദേശിക തൊഴിലുകളുടെ വിവരവും യോഗ്യതയും തിട്ടപ്പെടുത്തും. ഇതിനു ശേഷം സ്ത്രീകളുടെ നോളജ് ജോബ് യൂണിറ്റുകള്‍ രൂപീകരിക്കും. തൊഴില്‍ ഒഴിവുകളിലേക്ക് അപേക്ഷ അയക്കുന്നതിനും അഭിമുഖം, തൊഴില്‍ മേള എന്നിവയില്‍ പങ്കെടുക്കുന്നതിനും പരിശീലനം നല്‍കും. പ്രാദേശിക തൊഴിലില്‍ പങ്കാളികളാകുന്നതിന് താത്പര്യമുള്ളവരുടെ പട്ടിക പ്രത്യേകം തയ്യാറാക്കും. ജില്ലാതലത്തിലെ ഒഴിവുകള്‍ പ്രാദേശിക തൊഴില്‍ യൂണിറ്റില്‍ റിപ്പോര്‍ട്ട് ചെയ്യും.
തൊഴിലന്വേഷകരായ സ്ത്രീകള്‍ കൂടുതല്‍
കേരള നോളജ് ഇക്കണോമി മിഷന്‍ കുടുംബശ്രീയുമായി സഹകരിച്ച് നടത്തിയ സര്‍വേയില്‍ പ്ലസ്ടു അടിസ്ഥാന വിദ്യാഭ്യാസ യോഗ്യതയുള്ളവരും 59 വയസ്സില്‍ താഴെ പ്രായമുള്ളവരുമായ 53 ലക്ഷം തൊഴിലന്വേഷകര്‍ സംസ്ഥാനത്തുള്ളതായി കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ 58 ശതമാനം സ്ത്രീകളാണ്. തൊഴില്‍ പരിചയമുള്ളവരും പല കാരണങ്ങളാല്‍ തൊഴില്‍ നഷ്ടപ്പെട്ടവരും തൊഴില്‍ ആഗ്രഹിക്കുന്നവരുമായ അഞ്ച് ലക്ഷം സ്ത്രീകള്‍ ഇക്കൂട്ടത്തിലുണ്ടെന്നാണ് കണക്ക്. 2018-19 വര്‍ഷം കേരളത്തിലെ പുരുഷന്‍മാരുടെ തൊഴില്‍ പങ്കാളിത്ത നിരക്ക് 55.6 ശതമാനമുണ്ടായപ്പോള്‍ സ്ത്രീകളുടെ പങ്കാളിത്തം 20.4 ശതമാനം മാത്രമായിരുന്നു.
Keywords: Latest-News, Kerala, Kasaragod, Top-Headlines, Government-of-Kerala, Job, Government plans to ensure employment for women.
< !- START disable copy paste -->