Join Whatsapp Group. Join now!
Aster mims 04/11/2022

Arrested | 'പറമ്പില്‍ മേയാന്‍ കെട്ടിയ ഗര്‍ഭിണിയായ ആടിനെ വേട്ടപ്പട്ടിയെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തി ഇറച്ചിയാക്കി വിറ്റു'; യുവാവ് അറസ്റ്റില്‍

Goat killed and meat sold; youth arrested, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
-സുധീഷ് പുങ്ങംചാല്‍

വെള്ളരിക്കുണ്ട്: (www.kasargodvartha.com) ഗര്‍ഭിണിയായ ആടിനെ വേട്ടനായ്ക്കളെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ ശേഷം ആടിന്റെ ഇറച്ചി വില്‍പന നടത്തിയെന്ന കേസില്‍ യുവാവിനെ വെള്ളരിക്കുണ്ട് പൊലീസ് അറസ്റ്റ് ചെയ്തു. പുങ്ങംചാലിലെ ചാളി എന്ന മിഥുന്‍ മോഹന്‍ (31) ആണ് അറസ്റ്റിലായത്. തിങ്കളാഴ്ച വൈകീട്ടാണ് കേസിനാസ്പദമായ സംഭവം നടന്നത്. പറമ്പില്‍ മേയാന്‍ കെട്ടിയ ആടിനെ കാണാനില്ലെന്ന് കാണിച്ച് പുങ്ങംചാല്‍ പറാടാങ്കയത്തെ കാനത്തില്‍ സന്തോഷ് നല്‍കിയ പരാതിയെ തുടര്‍ന്ന് വെള്ളരിക്കുണ്ട് എസ്‌ഐ വിജയകുമാര്‍ നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിപ്പിക്കുന്ന ആട് കളവ് കേസ് പുറത്തുവന്നത്.
           
Latest-News, Kasaragod, Top-Headlines, Kerala, Arrested, Crime, Killed, Animal, Vellarikundu, Goat killed and meat sold; youth arrested.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: 'തിങ്കളാഴ്ച വൈകിട്ട് കാനത്തില്‍ സന്തോഷ്, പറമ്പില്‍ മേയാന്‍ കെട്ടിയ ആടിനെ കാണാനില്ലെന്ന് കാണിച്ച് പരാതി നല്‍കി. പരാതിയുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുന്നതിനിടെ ചാളി എന്ന മിഥുന്‍ മോഹനെ സംശയാസ്പദമായ രീതിയില്‍ ഈ ഭാഗത്ത് കണ്ടതായി വിവരം ലഭിച്ചു. അതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ ചാളി കാറില്‍ ആടിനെ ചാക്കില്‍ കെട്ടി കടത്തി കൊണ്ട് പോയതായി വിവരം കിട്ടി. അട്ടേങ്ങാനം പ്രദേശത്തെ കാര്‍ ഉടമയ്ക്കാണ് ചാളി വേട്ടയാടി പിടിച്ച ആടിനെ വില്‍പന നടത്തിയത്.
           
Latest-News, Kasaragod, Top-Headlines, Kerala, Arrested, Crime, Killed, Animal, Vellarikundu, Goat killed and meat sold; youth arrested.

ഇയാളോട് താന്‍ വിലക്ക് വാങ്ങിയ ആടാണ് എന്നും ഇറച്ചി വില തവണകളായി തന്നാല്‍ മതിയെന്നും യുവാവ് പറഞ്ഞ് വിശ്വസിപ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് ആടിനെ കാര്‍ ഉടമയുടെ വീട്ടിലേക്ക് കൊണ്ടുപോയത്. പൊലീസ് അവിടെയെത്തി പരിശോധന നടത്തി ആട്ടിറച്ചി കണ്ടെത്തി. ഇയാളെയും കസ്റ്റഡിയില്‍ എടുത്തു. ചോദ്യം ചെയ്തപ്പോള്‍ നടന്ന സംഭവം ഇയാള്‍ വെളിപ്പെടുത്തി. പിന്നീട് രാത്രിയില്‍ തന്നെ പൊലീസ് ചാളിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. ചോദ്യം ചെയ്യലില്‍ ചാളി കുറ്റം സമ്മതിച്ചു. വേട്ടപ്പട്ടിയെ കൊണ്ട് വന്നത് പരപ്പയില്‍ നിന്നാണ്'.

സംഭവത്തിന് കൂട്ടുനിന്ന നായ ഉടമയെ കുറിച്ചും അന്വേഷണം നടത്തി വരികയാണെന്ന് വെള്ളരിക്കുണ്ട് എസ്‌ഐ പി വിജയകുമാര്‍ പറഞ്ഞു. പൊലീസ് കസ്റ്റഡിയിലുള്ള ചാളിയെ തെളിവെടുപ്പിന് ശേഷം മറ്റ് നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി കോടതിയില്‍ ഹാജരാക്കുമെന്നും മറ്റുള്ള ആരെങ്കിലും കേസില്‍ ഉള്‍പെട്ടിട്ടുണ്ടോ എന്ന് അന്വേഷിക്കുമെന്നും അദ്ദേഹം അറിയിച്ചു. എസ്‌ഐ സലിം, എഎസ്‌ഐ രാജന്‍, സിവില്‍ പൊലീസ് ഓഫീസര്‍മാരായ എംടിപി നൗശാദ്, റെജികുമാര്‍ എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.

Keywords: Latest-News, Kasaragod, Top-Headlines, Kerala, Arrested, Crime, Killed, Animal, Vellarikundu, Goat killed and meat sold; youth arrested.
< !- START disable copy paste -->

Post a Comment