ഉപ്പള മണ്ണംകുഴി സ്റ്റേഡിയത്തില്‍ ഫൈനല്‍ മത്സരം വീക്ഷിക്കുന്നതിനായി ബിഗ് സ്‌ക്രീന്‍ സ്ഥാപിച്ചിരുന്നു. നാടിന്റെ പലഭാഗത്ത് നിന്നായി നൂറുകണക്കിന് ആളുകളാണ് കളി കാണാന്‍ എത്തിയത്. കളി കഴിഞ്ഞു മടങ്ങുകയായിരുന്ന ചില യുവാക്കള്‍ നയാബസാര്‍ ദേശീയപാതയില്‍ ബൈകുകളും കാറുകളും തലങ്ങും വിലങ്ങും ബഹളം വെച്ച് ഓടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
മഞ്ചേശ്വരം എസ്‌ഐ എന്‍ അന്‍സാറും സംഘവും വാഹനങ്ങള്‍ കസ്റ്റഡിയിലെടുക്കാന്‍ ശ്രമിക്കുന്നതിനിടെ ഒരു സംഘം യുവാക്കള്‍ പൊലീസുമായി സംഘര്‍ഷം ഉണ്ടാവുകയായിരുന്നുവെന്നാണ് പറയുന്നത്. 15 ഓളം വരുന്ന യുവാക്കളെ പിന്നീട് കൂടുതല്‍ പൊലീസെത്തി വിരട്ടിയോടിക്കുകയായിരുന്നു.
Keywords: Latest-News, Kerala, Kasaragod, Top-Headlines, Uppala, Clash, FIFA-World-Cup-2022, Assault, Police, Football, Fans and police clash after world cup final.
< !- START disable copy paste -->