ഡിസംബര്‍ 31ന് രാവിലെ എട്ട് മണിക്ക് സയ്യിദ് യഹ്യല്‍ ബുഖാരി തങ്ങള്‍ മടവൂര്‍ കോട്ട പതാക ഉയര്‍ത്തും. തുടര്‍ന്ന് മദ്ഹുര്‍ റസൂല്‍ മൗലീദിന് ഹാജി കെ അബ്ദുര്‍ റഹ്മാന്‍ മുസ്ലിയാരും ബുര്‍ദ മജ്ലിസിന് സഫ്വാന്‍ സഅദിയും നേതൃത്വം നല്‍കും. വൈകിട്ട് 6.30 ന് നടക്കുന്ന സമാപന സമ്മേളത്തില്‍ മജ്ലിസ് ചെയര്‍മാന്‍ എര്‍മാളം അബൂബകര്‍ ഖാദിരി അധ്യക്ഷത വഹിക്കും. എര്‍മാളം ഖത്വീബ് ജഅ്ഫര്‍ സഅദി ഉദ്ഘാടനം ചെയ്യും. സയ്യിദ് യുപിഎസ് തങ്ങള്‍ അനുഗ്രഹ പ്രഭാഷണം നടത്തും.
സയ്യിദ് അബ്ദുര്‍ റഹ്മാന്‍ ബിന്‍ ശൈഖ് തങ്ങള്‍ പ്രാരംഭ പ്രാര്‍ഥന നടത്തും. കബീര്‍ ഹിമമി സഖാഫി ഗോളിയടുക്ക, അശ്റഫ് റഹ്മാനി ചൗക്കി പ്രഭാഷണം നടത്തും. സയ്യിദ് കൂരിക്കുഴി തങ്ങള്‍ സ്വലാത്, ദുആ, മദ്ഹുര്‍ റസൂല്‍ പ്രഭാഷണത്തിന് നേതൃത്വം നല്‍കും. കെ.എം മുഹമ്മദ് കുഞ്ഞി കോണടുക്കം സ്വാഗതവും, ബിഎ ബശീര്‍ ബീജന്തടുക്ക നന്ദിയും പറയും.
വാര്‍ത്താസമ്മേളനത്തില്‍ എര്‍മാളം അബൂബകര്‍ ഖാദിരി, കെഎം മുഹമ്മദ് കുഞ്ഞി കോണടുക്കം, അശ്റഫ് സഖാഫി ദുബൈ, അസീസ് അസ്രി, ബിഎ ബശീര്‍ ബീജന്തടുക്ക എന്നിവര്‍ പങ്കെടുത്തു.
Keywords: Latest-News, Kerala, Kasaragod, Top-Headlines, Press Meet, Video, Religion, Anniversary, Ermalam Swalath Anniversary on 31st December.
< !- START disable copy paste -->