Join Whatsapp Group. Join now!
Aster MIMS 10/10/2023

Road Work | റോഡിന്റെ പ്രവൃത്തി തുടങ്ങി ഒന്നര വര്‍ഷം പിന്നിട്ടിട്ടും നിര്‍മാണം പൂര്‍ത്തിയായില്ല; കാല്‍നട യാത്ര പോലും ദുസഹമായി; കടുത്ത ദുരിതത്തില്‍ ജനങ്ങള്‍; അടിയന്തിരമായി പൂര്‍ത്തീകരിക്കണമെന്ന് മുസ്ലിം ലീഗ്

Eight Mile - Mallam - Paika road work should be completed soon, Muslim League, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
മുളിയാര്‍: (www.kasargodvartha.com) എട്ടാം മൈല്‍ - മല്ലം - ബീട്ടിയടുക്കം റോഡിന്റെ പ്രവൃത്തി തുടങ്ങി ഒന്നര വര്‍ഷം പിന്നിട്ടിട്ടും നിര്‍മാണം പൂര്‍ത്തിയാകാത്തതിന്റെ ദുരിതത്തില്‍ ജനങ്ങള്‍. പി എം ജി എസ് വൈ പദ്ധതിയില്‍ ടാറിംഗ് പ്രവൃത്തി അനുവദിച്ച അമ്മങ്കോട് മുതല്‍ ബീട്ടിയടുക്കം വരെയുള്ള ഭാഗത്ത് നിലവിലുള്ള റോഡ് ഇളക്കിമാറ്റി മെറ്റല്‍ പാകിയതോടെ കാല്‍ നടയാത്ര പോലും ദുസഹമായ അവസ്ഥയാണ്.
             
Latest-News, Kerala, Kasaragod, Muliyar, Top-Headlines, Road, Road-Damage, Muslim-League, Paika, Work, Eight Mile - Mallam - Paika road work should be completed soon, Muslim League.

ജില്ലാ പഞ്ചായത് മെകാഡം ടാര്‍ ചെയ്ത് പണി തീരും മുമ്പെ ഇടിഞ്ഞ് വീണ എട്ടാം മൈലില്‍ റോഡ് പുനര്‍നിര്‍മാണം നടത്താതെ കിടക്കുകയാണെന്ന് ജനങ്ങള്‍ പറയുന്നു. റോഡ് പ്രവൃത്തി അനന്തമായി നീളുന്നതില്‍ കടുത്ത പ്രതിഷേധത്തിലാണ് പ്രദേശവാസികള്‍. വാഹനങ്ങള്‍ പ്രയാസപ്പെട്ടാണ് ഇതുവഴി കടന്നുപോകുന്നത്. ഇരുചക്ര വാഹങ്ങള്‍ അടക്കം അപകടഭീഷണി നേരിടുന്നു.
              
Latest-News, Kerala, Kasaragod, Muliyar, Top-Headlines, Road, Road-Damage, Muslim-League, Paika, Work, Eight Mile - Mallam - Paika road work should be completed soon, Muslim League.

ഇനിയും പ്രദേശവാസികളുടെ ക്ഷമ പരീക്ഷിക്കരുതെന്നും ഒന്നര വര്‍ഷം പിന്നിട്ട പ്രവൃത്തിയുടെ മെല്ലെപ്പോക്ക് തുടര്‍ന്നാല്‍ ശക്തമായ സമരത്തിന് നേതൃത്വം നല്‍കുമെന്നും മല്ലം വാര്‍ഡ് മുസ്ലിം ലീഗ് സമ്മേളനം ആവശ്യപ്പെട്ടു. റോഡ് പ്രവൃത്തി പൂര്‍ത്തീകരിച്ച് ഉടന്‍ തുറന്ന് നല്‍കണമെന്നും യോഗം ആവശ്യപ്പെട്ടു. ശരീഫ് മല്ലത്ത് അധ്യക്ഷത വഹിച്ചു. മണ്ഡലം മുസ്ലിം ലീഗ് ജെനറല്‍ സെക്രടറി എബി ശാഫി ഉദ്ഘാടനം ചെയ്തു. ഹമീദ് മല്ലം സ്വാഗതം പറഞ്ഞു.
           
കെബി മുഹമ്മദ് കുഞ്ഞി, എംഎ ഖാദര്‍, ശരീഫ് കൊടവഞ്ചി, മന്‍സൂര്‍ മല്ലത്ത്, സിദ്ദീഖ് ബോവിക്കാനം, എപി ഹസൈനാര്‍, അബ്ബാസ് കൊളച്ചപ്പ്, അഡ്വ. ജുനൈദ്, എകെ. യൂസുഫ്, കുഞ്ഞി മല്ലം, മുഹമ്മദ് കുഞ്ഞി പോക്കര്‍, മുഹമ്മദ് കുഞ്ഞി സുലൈമാന്‍, മുഹമ്മദ് ചാല്‍ക്കര, ഹംസ തെക്കെപള്ള, ശംസുദ്ദീന്‍ കൊടവഞ്ചി, അസിസ് കൊളച്ചപ്പ്, മുഹമ്മദ് കുഞ്ഞി കൊളച്ചപ്പ്, ശാഫി ചെറക്കാല്‍, അബ്ദുല്ല ഉപ്പള, ബശീര്‍ പറ, ഹമീദ് ചെറക്കാല്‍, അബ്ബാസ് ചേരൂര്‍, മൊയ്തീന്‍ ഇച്ചിലങ്കോട്, ഗഫുര്‍ കൊളച്ചപ്പ്, ഉമര്‍ മല്ലം, ഹമീദ് ചെറക്കാല്‍, വിഎം സുലൈമാന്‍ പ്രസംഗിച്ചു.

Keywords: Latest-News, Kerala, Kasaragod, Muliyar, Top-Headlines, Road, Road-Damage, Muslim-League, Paika, Work, Eight Mile - Mallam - Paika road work should be completed soon, Muslim League.
< !- START disable copy paste -->

Post a Comment