കാസർകോട് റെയിൽവേ സ്റ്റേഷനിൽ റെയിൽവേ പൊലീസ്, എക്സൈസ്, ആർപിഎഫ്, ഡോഗ് സ്‌ക്വാഡ് എന്നിവയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. രണ്ട് ദിവസം പരിശോധന തുടരുമെന്ന് അധികൃതർ അറിയിച്ചു. കാസർകോട് സ്റ്റേഷനിൽ എത്തുന്ന എല്ലാ ട്രെയിനുകളും പരിശോധനയ്ക്ക് വിധേയമാക്കും. സംശയം തോന്നിയ യാത്രക്കാരുടെ ബാഗേജുകൾ പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല.
റെയിൽവേ പൊലീസ് എസ്ഐ ഇൻചാർജ് എംഡി പ്രകാശൻ, എക്സൈസ് ഇൻസ്‌പെക്ടർ ആർ റിനോഷ്, രഞ്ജുമോൻ, പിവി അജയൻ, മനോജ് എന്നിവർ നേതൃത്വംനൽകി.
Keywords: Drug trafficking; Strict checking at railway station and trains, Kerala, Kasaragod, News,Top-Headlines,Police,Drugs,Railway station,passenger,Train.