city-gold-ad-for-blogger

Allegations | 'ബോക്‌സിങില്‍ സ്വര്‍ണ മെഡലോടെ ഒന്നാം സ്ഥാനം നേടിയിട്ടും മൂന്നാം സ്ഥാനക്കാരനെ ദേശീയ മത്സരത്തിലേക്ക് തെരഞ്ഞെടുത്തു'; സഹോദരങ്ങളുടെ വീഡിയോ വൈറല്‍; പിന്നാലെ കാലികറ്റ് സര്‍വകലാശാലയ്‌ക്കെതിരെ തഴയപ്പെട്ട കൂടുതല്‍ വിദ്യാര്‍ഥികള്‍ വീഡിയോയുമായി രംഗത്ത്

നീലേശ്വരം: (www.kasargodvartha.com) ബോക്‌സിങില്‍ സ്വര്‍ണ മെഡലോടെ ഒന്നാം സ്ഥാനം നേടിയിട്ടും മൂന്നാം സ്ഥാനക്കാരനെ ദേശീയ മത്സരത്തിലേക്ക് തെരഞ്ഞെടുത്തെന്ന പരാതിയുമായി സഹോദരങ്ങളുടെ വീഡിയോ വൈറലായതിന് പിന്നാലെ കാലികറ്റ് സര്‍വകലാശാലയ്‌ക്കെതിരെ വിവിധ മത്സരങ്ങളില്‍ തഴയപ്പെട്ട കൂടുതല്‍ വിദ്യാര്‍ഥികള്‍ വീഡിയോയുമായി രംഗത്ത് വന്നു. നീലേശ്വരം പൂവാലങ്കൈ സ്വദേശിയും തൃശൂര്‍ കൊടകര സഹൃദയ കോളജ് വിദ്യാര്‍ഥിയുമായ ജീവന്‍ ജോസഫിന്റെയും സഹോദരിമാരുടെയും വീഡിയോ വൈറലായതിന് പിന്നാലെ കാലികറ്റ് സര്‍വകലാശാല പ്രൊ വൈസ് ചാന്‍സിലര്‍ അന്വേഷണ റിപോര്‍ട് തയ്യാറാക്കി ഡീനിന് അയച്ചിട്ടുണ്ട്.
           
Allegations | 'ബോക്‌സിങില്‍ സ്വര്‍ണ മെഡലോടെ ഒന്നാം സ്ഥാനം നേടിയിട്ടും മൂന്നാം സ്ഥാനക്കാരനെ ദേശീയ മത്സരത്തിലേക്ക് തെരഞ്ഞെടുത്തു'; സഹോദരങ്ങളുടെ വീഡിയോ വൈറല്‍; പിന്നാലെ കാലികറ്റ് സര്‍വകലാശാലയ്‌ക്കെതിരെ തഴയപ്പെട്ട കൂടുതല്‍ വിദ്യാര്‍ഥികള്‍ വീഡിയോയുമായി രംഗത്ത്

ഡീന്‍ ഉള്‍പെട്ട അപീല്‍ കമിറ്റി ഉടന്‍ റിപോര്‍ട് തയ്യാറാക്കി ഇക്കാര്യത്തില്‍ നടപടി കൈകൊള്ളുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ജീവന്‍ ജോസഫിന്റെ സഹോദരിയും ഡിഗ്രി വിദ്യാര്‍ഥിനിയുമായ നീനു ജോസഫ് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. ഡിസംബര്‍ എട്ട്, ഒമ്പത് തീയതികളില്‍ കാലികറ്റ് സര്‍വകലാശാല കാംപസില്‍ നടന്ന 67 കിലോ ഗ്രാം ബോക്‌സിങില്‍ ഒന്നാം സ്ഥാനം നേടി സ്വര്‍ണ മെഡല്‍ നേടിയ ജീവന്‍ ജോസഫിനെ തഴഞ്ഞ്, സെമിയില്‍ ജീവന്‍ ജോസഫ് തോല്‍പിച്ച് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട സെന്റ് അലോഷ്യസ് കോളജിലെ വിദ്യാര്‍ഥിയെ അന്തര്‍ സര്‍വകലാശാല ചാംപ്യന്‍ഷിപില്‍ പങ്കെടുപ്പിക്കുന്നുവെന്നാണ് ഇവരുടെ പരാതി.

മൂന്നാം സ്ഥാനക്കാരനെ ഒരിക്കല്‍ കൂടി തോല്‍പിക്കണമെന്നാണ് അധികൃതര്‍ ഇപ്പോള്‍ പറയുന്നത്. പുതുതായി പറയുന്ന ഈ ചട്ടം അംഗീകരിക്കാന്‍ ജീവന്‍ ജോസഫ് തയ്യാറായില്ല. രണ്ട് തവണ വെള്ളി മെഡല്‍ നേടിയ ശേഷമാണ് ജീവന്‍ ജോസഫ് ഇപ്പോള്‍ സ്വര്‍ണ മെഡല്‍ സ്വന്തമാക്കിയത്. തന്റെ സ്വപ്നമാണ് അധികൃതര്‍ തല്ലിക്കെടുത്തിയിരിക്കുന്നതെന്നാണ് വിദ്യാർഥി  പറയുന്നത്. ജീവന്റെ മറ്റൊരു സഹോദരി ജില്‍നയും ബോക്‌സിങ്ങില്‍ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്. ജില്‍നയേയും ദേശീയ ചാംപ്യന്‍ഷിപില്‍ സര്‍വകലാശാല അധികൃതര്‍ പങ്കെടുപ്പിക്കാന്‍ തയ്യാറായിട്ടില്ലെന്ന മറ്റൊരു ആരോപണവും ഉയര്‍ന്നിട്ടുണ്ട്.
             
Allegations | 'ബോക്‌സിങില്‍ സ്വര്‍ണ മെഡലോടെ ഒന്നാം സ്ഥാനം നേടിയിട്ടും മൂന്നാം സ്ഥാനക്കാരനെ ദേശീയ മത്സരത്തിലേക്ക് തെരഞ്ഞെടുത്തു'; സഹോദരങ്ങളുടെ വീഡിയോ വൈറല്‍; പിന്നാലെ കാലികറ്റ് സര്‍വകലാശാലയ്‌ക്കെതിരെ തഴയപ്പെട്ട കൂടുതല്‍ വിദ്യാര്‍ഥികള്‍ വീഡിയോയുമായി രംഗത്ത്

സാങ്കേതിക കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അധികൃതര്‍ ഇരുവര്‍ക്കും മത്സരിക്കുന്നതില്‍ തടയിടുന്നത്. ഇതുസംബന്ധിച്ച് ഉന്നത വിദ്യാഭ്യസ മന്ത്രിക്കും വിസിക്കും അടക്കം പരാതി നല്‍കിയിട്ടുണ്ടെന്ന് ഇരട്ട സഹോദരങ്ങള്‍ പറഞ്ഞു. ഇന്‍ഡ്യന്‍ ആര്‍മിയുടെ റിട. കോചായിരുന്ന പ്രമോദാണ് വിദ്യാര്‍ഥികളുടെ പരാതി സംബന്ധിച്ച വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടത്. വെള്ളരിക്കുണ്ട് സ്വദേശിയായ ഇവരുടെ പിതാവ് കെസി ജോസഫ് മെകാനിക്കാണ്. പഠനത്തിനും കായിക മത്സരങ്ങള്‍ക്കും പോയിവരുന്നതിനും പിതാവിന്റെ ജോലി സൗകര്യം നോക്കിയുമാണ് ഇവര്‍ ഒരുവര്‍ഷമായി പൂവാലങ്കൈയില്‍ സ്ഥിര താമസം തുടങ്ങിയത്.

തിരുവനന്തപുരം സ്‌പോര്‍ട്‌സ് കൗണ്‍സിലിലെ ബോക്‌സറാണ് ജീവന്‍ ജോസഫ്. കാസര്‍കോട്ടെ പരിശീലന കേന്ദ്രത്തില്‍ ഒരുമാസത്തെ പരിശീലനം പൂര്‍ത്തിയാക്കിയ ജീവന്‍, സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ചാംപ്യനായിരുന്ന കുട്ടിയെ പരാജയപ്പെടുത്തിയതോടെ ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റി. വിദ്യാര്‍ഥിയുടെ കഴിവ് കണ്ട് സ്‌പോര്‍ട്‌സ് കൗണ്‍സിലിലെ കോചും മറ്റും ചേര്‍ന്ന് സെലക്ഷന്‍ ട്രയലിന് വിളിച്ചുവരുത്തി. ട്രയല്‍ പാസായതിന് ശേഷമാണ് കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ബോക്‌സറായി ചേര്‍ന്നത്. പ്ലസ് വണ്‍, പ്ലസ് ടു വര്‍ഷങ്ങളില്‍ തിരുവനന്തപുരം ആറ്റിങ്ങലിലെ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ബോക്‌സറായി തിളങ്ങി. മോഹന്‍ലാല്‍ അടക്കമുള്ളവരെ ബോക്‌സിങ് പരിശീലിപ്പിച്ച പ്രശസ്തനായ പ്രേമിന്റെ കീഴിലായിരുന്നു പ്ലസ് ടു വരെ പരിശീലനം.


പിന്നീട് തൃശൂര്‍ സൗഹൃദയ കോളജിലേക്ക് മാറിയപ്പോഴാണ് അവിടത്തെ കോളജ് ടീമിന് വേണ്ടി മത്സരിച്ചത്. മൂന്ന് വര്‍ഷമായി കോചില്ലാതെയാണ് ജീവന്‍ ജോസഫ് പരിശീലനം നടത്തി വന്നത്. ഇത്രയും കഴിവുള്ള വിദ്യാര്‍ഥിയെയാണ് കാലികറ്റ് സര്‍വകലാശാല ചില താത്പര്യങ്ങളുടെ പേരില്‍ തഴഞ്ഞിരിക്കുന്നതെന്നാണ് ഇപ്പോള്‍ ഉയരുന്ന ആരോപണം. കാലികറ്റ് സര്‍വകലാശാലയിലെ ഫിസികല്‍ എഡ്യൂകേഷന്‍ മേധാവി സകീര്‍ ഹുസൈന് എതിരെയാണ് പ്രധാനമായും ആരോപണമുയരുന്നത്. അദ്ദേഹത്തിന് താത്പര്യം ഉള്ളവരെ വിജയിപ്പിക്കാനായി എത്ര തവണ വേണമെങ്കിലും ട്രയല്‍ നടത്താന്‍ അദ്ദേഹം തയ്യാറാകുന്നുവെന്ന പരാതിയും നിലനില്‍ക്കുന്നുണ്ട്. അത്‌ലറ്റിക്‌സില്‍ യോഗ്യത നേടിയ രണ്ട് വിദ്യാര്‍ഥികളെ തഴഞ്ഞതായുള്ള പരാതിയുമായി പുതിയ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. ശ്രീ കൃഷ്ണ കോളജ് അത്ലറ്റിക്സ് എന്ന ഇന്‍സ്റ്റാഗ്രാം പേജിലാണ് വീഡിയോ പങ്കിട്ടിരിക്കുന്നത്.

Keywords:  Latest-News, Kerala, Kasaragod, Top-Headlines, Nileshwaram, Video, Allegation, Controversy, Students, Competition, Viral-Video, University, Despite winning first place, third runner-up selected for national competition; video goes viral.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia