city-gold-ad-for-blogger

Shot Dead | ജിം ഉടമ ഓഫീസിൽ വെടിയേറ്റ് മരിച്ചു; 'അക്രമികൾ സിസിടിവി റെക്കോർഡർ എടുത്തുകൊണ്ടുപോയി'; പിന്നിൽ അജ്ഞാതരായ 3 പേരെന്ന് പൊലീസ്

ന്യൂഡെൽഹി: (www.kvartha.com) രാജ്യതലസ്ഥാനത്തെ പ്രീത് വിഹാർ ഏരിയയിൽ ജിം ഉടമ കൊല്ലപ്പെട്ടതായി പൊലീസ് അറിയിച്ചു. 40 കാരനായ മഹേന്ദ്ര അഗർവാൾ എന്നയാളാണ് ഓഫീസിൽ വെടിയേറ്റ് മരിച്ചത്. ബൈക്കിലെത്തിയ അജ്ഞാതരായ മൂന്ന് പേരാണ് അക്രമത്തിന് പിന്നിലെന്നാണ് വിവരം. സംഭവം അറിഞ്ഞയുടൻ പൊലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.            

Shot Dead | ജിം ഉടമ ഓഫീസിൽ വെടിയേറ്റ് മരിച്ചു; 'അക്രമികൾ സിസിടിവി റെക്കോർഡർ എടുത്തുകൊണ്ടുപോയി'; പിന്നിൽ അജ്ഞാതരായ 3 പേരെന്ന് പൊലീസ്

ഓഫീസിലെ സിസിടിവി സുരക്ഷാ ക്യാമറകളിൽ ഘടിപ്പിച്ചിരിക്കുന്ന റെക്കോർഡിംഗ് ഉപകരണങ്ങൾ കൊലയാളികൾ കൊണ്ടുപോയതായി പൊലീസ് പറഞ്ഞു. പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രാഥമികാന്വേഷണത്തിൽ പരസ്പര ശത്രുതയാണെന്നാണ് പറയുന്നത്.

രാത്രി എട്ട് മണിയോടെ മഹേന്ദ്ര തന്റെ ജിമ്മിന് മുകളിലുള്ള കമ്പനിയുടെ ഓഫീസിലിരിക്കുമ്പോൾ ആയുധധാരികളായ മൂന്ന് പേർ അകത്ത് കടന്ന് നിരവധി തവണ വെടിയുതിർക്കുകയായിരുന്നുവെന്നും തലയ്ക്ക് വെടിയേറ്റാണ് മരിച്ചതെന്നും പൊലീസ് പറഞ്ഞു. എന്തെങ്കിലും സൂചന ലഭിക്കുന്നതിനായി പ്രദേശത്ത് സ്ഥാപിച്ചിട്ടുള്ള മറ്റ് സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങൾ പോലീസ് പരിശോധിക്കുന്നുണ്ട്. ഫോറൻസിക് സംഘവും സംഭവസ്ഥലത്ത് പരിശോധന നടത്തി.

Keywords: Delhi: Gym owner shot dead by 3 unknown men in Preet Vihar, CCTV recorder stolen, National,news,Top-Headlines,New Delhi,Police,Investigation,Bike,Dead.


Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia