പ്രതിവർഷം 217 മില്യൺ ഡോളറിന്റെ കരാറിനാണ് 37 കാരനായ റൊണാൾഡോ തയ്യാറായതെന്നാണ് വിവരം. ഖത്തറിൽ നടക്കുന്ന ലോകകപ്പിന് ദിവസങ്ങൾക്ക് മുമ്പ് റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ടിരുന്നു. ഇതോടെ ഏത് ക്ലബിന് വേണ്ടി ഇനി അദ്ദേഹം കളിക്കുമെന്ന് ഉറ്റുനോക്കുകയാണ് ഫുട്‍ബോൾ പ്രേമികൾ. ചാമ്പ്യൻസ് ലീഗിലെ ക്ലബുകൾ താരത്തെ ഏറ്റെടുക്കാൻ മുന്നോട്ട് വരുമെന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നിട്ടും, അൽ-നാസർ ആദ്യം മുതൽ കൂടുതൽ താൽപ്പര്യം പ്രകടിപ്പിച്ചിരുന്നു.
അൽ നാസറുമായുള്ള റൊണാൾഡോയുടെ കരാറിന്റെ ആകെ മൂല്യം ഒരു സീസണിൽ 200 ദശലക്ഷം യൂറോയ്ക്ക് അടുത്തായിരിക്കുമെന്ന് റിപ്പോർട്ട് പറയുന്നു. നിലവിൽ പാരീസ് സെന്റ് ജെർമെയ്‌നിൽ ലയണൽ മെസിയും നെയ്‌മറുമാണ് പ്രതിഫലത്തിൽ ലീഡ് ചെയ്യുന്നത്. എന്നാൽ ഓരോ സീസണിലും അവർ സമ്പാദിക്കുന്ന യഥാക്രമം 75, 70 ദശലക്ഷം യൂറോകൾ, കരാർ യാഥാർഥ്യമായാൽ സഊദി അറേബ്യയിൽ ക്രിസ്റ്റ്യാനോയ്ക്ക് ലഭിക്കുന്നതിനേക്കാൾ വളരെ കുറവായിരിക്കും.
അതേസമയം തന്നെ, സമീപകാല സീസണുകളിൽ റൊണാൾഡോയുടെ ഫോമിന്റെ കാര്യത്തിൽ ആശങ്ക നിലനിൽക്കുന്നുണ്ട്. പോർച്ചുഗലിൽ പോലും അദ്ദേഹം വിമർശിക്കപ്പെട്ടു. അൽ-നാസറിൽ, എത്തിയാൽ താരത്തെ ഫ്രഞ്ച് താരം റൂഡി ഗാർഷ്യ പരിശീലിപ്പിക്കും, അൽവാരോ ഗോൺസാലസ് പങ്കാളിയാകും. ഖത്തറിൽ നടന്ന ലോകകപ്പിന് മുമ്പ്, റൊണാൾഡോയും സഊദി അറേബ്യൻ ക്ലബും തമ്മിൽ ബന്ധപ്പെട്ടിരുന്നു, എന്നാൽ മത്സരത്തിൽ വ്യാപൃതനായതിനാൽ അദ്ദേഹം പ്രതികരിക്കാൻ വിസമ്മതിച്ചു.
പരസ്യ കരാറുകൾ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ സ്ഥിരീകരണത്തിനായി ദുബൈയിലുള്ള റൊണാൾഡോയും കുടുംബവും കാത്തിരിക്കുകയാണെന്ന് റിപ്പോർട്ടുകൾ പറയുന്നു.
Keywords: Cristiano Ronaldo will play for Saudi club from Jan. 1: Report, International, news,Riyadh,Top-Headlines,Latest-News,Football,Cristiano-Ronaldo.