city-gold-ad-for-blogger

CM Visited | തിരക്കുകള്‍ മാറ്റിവെച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ കാണാനെത്തി; കരുതലില്‍ മനം നിറഞ്ഞ് രാജു

നീലേശ്വരം: (www.kasargodvartha.com) ചികിത്സയില്‍ കഴിയുന്ന സുഹൃത്തിനെ കാണാന്‍ തിരക്കുകള്‍ മാറ്റിവെച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ എത്തി. വര്‍ഷങ്ങളോളം സിപിഎം കാസര്‍കോട് ജില്ലാ കമിറ്റിയുടെ ഡ്രൈവറായിരുന്ന പുതുക്കൈ വെനിങ്ങാലിലെ എം രാജു മേനിക്കോട്ടിനെ കാണാനാണ് മുഖ്യമന്ത്രി വീട്ടിലെത്തിയത്. ശനിയാഴ്ച വിവിധ പരിപാടികളില്‍ സംബന്ധിക്കാന്‍ മുഖ്യമന്ത്രി കാസര്‍കോട്ട് എത്തിയപ്പോഴാണ് രാജുവിനെ അദ്ദേഹം സന്ദര്‍ശിച്ചത്. കഴിഞ്ഞ ഡിസംബര്‍ 26ന് രക്തസമ്മര്‍ദം കൂടി തളര്‍ന്നുവീണ രാജു ചികിത്സയ്ക്ക് ശേഷം വീട്ടില്‍ വിശ്രമത്തില്‍ കഴിയുകയാണ് ഇപ്പോള്‍.
                  
CM Visited | തിരക്കുകള്‍ മാറ്റിവെച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ കാണാനെത്തി; കരുതലില്‍ മനം നിറഞ്ഞ് രാജു

പിണറായി വിജയന്‍ സിപിഎം സംസ്ഥാന സെക്രടറി ആയപ്പോള്‍ തുടങ്ങിയതാണ് ഇരുവരും തമ്മിലുള്ള ആത്മബന്ധം. പിണറായി വിജയന്‍ ജില്ലയില്‍ എത്തുമ്പോഴെല്ലാം ഡ്രൈവര്‍ സീറ്റില്‍ രാജുവുണ്ടായിരുന്നു.
കാസര്‍കോട്ട് പിണറായി എവിടെ വന്നാലും രാജു കാണാന്‍ എത്തുമായിരുന്നു. നേരിട്ട് സുഖ വിവരങ്ങള്‍ അന്വേഷിക്കും. ഏറ്റവും ഒടുവില്‍ മുഖ്യമന്ത്രി അമേരികയിലേക്ക് ചികിത്സയ്ക്ക് പോകുമ്പോഴും രാജു വിളിച്ചിരുന്നു.
          
CM Visited | തിരക്കുകള്‍ മാറ്റിവെച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ കാണാനെത്തി; കരുതലില്‍ മനം നിറഞ്ഞ് രാജു

സങ്കീര്‍ണമായ അസുഖം ബാധിച്ച് ഗുരുതരാവസ്ഥയിലായ രാജുവിന്റെ അവസ്ഥ ശ്രദ്ധയില്‍ പെട്ടയുടന്‍ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ രാജുവിന്റെ വിദഗ്ധ ചികിത്സയ്ക്ക് ആവശ്യമായ സൗകര്യങ്ങള്‍ പിണറായി വിജയന്‍ നേരിട്ടാണ് ലഭ്യമാക്കിയത്. പുതുജീവിതത്തിലേക്ക് തിരിച്ചുവന്നതിനും രാജുവിന് കടപ്പാട് ഏറെയുണ്ട് മുഖ്യമന്ത്രിയോട്. പിണറായി വിജയന്റെ കരുതല്‍ രാജുവിനും കുടുംബത്തിനും ഏറെ സന്തോഷമാണ് പകര്‍ന്നത്. സിപിഎം ജില്ലാ സെക്രടറി എംവി.ബാലകൃഷ്ണന്‍, വിവി രമേശന്‍, പള്ളിക്കൈ രാധാകൃഷ്ണന്‍, എന്‍വി.രാജന്‍ എന്നിവരും മുഖ്യമന്ത്രിക്ക് ഒപ്പമുണ്ടായിരുന്നു.

Keywords:  Latest-News, Kerala, Kasaragod, Nileshwaram, Top-Headlines, Pinarayi-Vijayan, Visits, Chief Minister Pinarayi Vijayan visited Raju.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia