Join Whatsapp Group. Join now!
Aster mims 04/11/2022

Fined | 'ഹെല്‍മെറ്റ് ധരിക്കാത്ത പിന്‍സീറ്റ് യാത്രക്കാരനുമായി കാറോടിച്ചു'! പിഴ ചുമത്തി ട്രാഫിക് പൊലീസ്; വിചിത്ര നോടീസ് കണ്ട് ഞെട്ടി ഡ്രൈവര്‍

Car driver fined for pillion rider not wearing helmet, #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
മംഗ്‌ളുറു: (www.kasargodvartha.com) പിന്‍സീറ്റ് യാത്രക്കാരന്‍ ഹെല്‍മെറ്റ് ധരിച്ചില്ലെന്ന് കാണിച്ച് ട്രാഫിക് പിഴ അടക്കാനുള്ള നോടീസ് ലഭിച്ച കാര്‍ ഡ്രൈവര്‍ ഞെട്ടി. 500 രൂപയാണ് പിഴയടക്കാന്‍ ആവശ്യപ്പെട്ടിരുന്നത്. ദക്ഷിണ കന്നഡ ജില്ലയിലാണ് വിചിത്ര സംഭവം നടന്നത്. നവംബര്‍ 29 ന് മംഗ്‌ളുറു നഗരത്തിലെ മംഗളാദേവിയില്‍ നടന്ന ഗതാഗത നിയമലംഘനത്തിന്റെ അടിസ്ഥാനത്തിലാണ് നോടീസ് നല്‍കിയിരിക്കുന്നത്. ഡിസംബര്‍ 22 നാണ് കാര്‍ ഡ്രൈവര്‍ക്ക് നോടീസ് ലഭിച്ചത്.
              
Latest-News, National, Karnataka, Top-Headlines, Mangalore, Police, Fine, Traffic, Car driver fined for pillion rider not wearing helmet.

നിയമലംഘന കോളത്തിന്റെ വിശദാംശങ്ങളില്‍ വാഹനം 'കാര്‍' എന്നും അതേസമയം കുറ്റമായി പിന്‍സീറ്റ് യാത്രക്കാരന്‍ ഹെല്‍മെറ്റ് ധരിച്ചില്ലെന്നും രേഖപ്പെടുത്തിയിട്ടുണ്ട്. നോടീസില്‍ നിയമലംഘനത്തിന്റെ സ്ഥലവും ഫോടോയും അടങ്ങിയിട്ടുണ്ട്. ചിത്രത്തില്‍ കാറിനൊപ്പം, ഹെല്‍മെറ്റ് ധരിക്കാത്ത പിന്‍സീറ്റ് യാത്രക്കാരനുമായി പോകുന്ന ഇരുചക്രവാഹനവും കാണുന്നുണ്ട്. പൊലീസ് ഓടോമേഷന്‍ സെന്ററില്‍ നിന്ന് നോടീസ് അയക്കുമ്പോള്‍ പിഴവ് സംഭവിച്ചതാകാമെന്നാണ് സംശയിക്കുന്നത്.
      
Latest-News, National, Karnataka, Top-Headlines, Mangalore, Police, Fine, Traffic, Car driver fined for pillion rider not wearing helmet.

Keywords: Latest-News, National, Karnataka, Top-Headlines, Mangalore, Police, Fine, Traffic, Car driver fined for pillion rider not wearing helmet.
< !- START disable copy paste -->

Post a Comment