വൈകീട്ട് അഞ്ച് മണിയോടെ തളങ്കരയിലെ വീട്ടിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. തുടർന്ന് തളങ്കര മാലിക് ദീനാർ ജുമാ മസ്‌ജിദ് ഖബർസ്ഥാനിൽ ഖബറടക്കും. ദാരുണ ദുരന്തത്തിന്റെ ഞെട്ടലിലാണ് ബന്ധുക്കളും നാട്ടുകാരും. ദുഃഖസാന്ദ്രമായ അവസ്ഥയിലാണ് നാട്. അപകടത്തിൽ പരുക്കേറ്റ സിയാദ്, സജ്‌ന, മകൾ ആഇശ എന്നിവർ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. സിയാദും ആഇശയും അതീവ ഗുരുതരാവസ്ഥയിലാണ്. ആഇശയെ ബുധനാഴ്ച ശസ്ത്രക്രിയയ്ക്ക് വിധേയമാക്കുമെന്നാണ് വിവരം. കാലിന് പരുക്കേറ്റ സജ്‌ന അപകനില തരണം ചെയ്തിട്ടുണ്ട്.
ഗദകിലെ ദർഗയിലേക്ക് പുറപ്പെട്ടതായിരുന്നു ആറംഗ സംഘം. ചൊവ്വാഴ്ച ഉച്ചക്ക് 1.30ഓടെ ഹുബ്ബള്ളി- ഹനഗൽ പാതയിൽ മസക്കട്ടി ക്രോസിലാണ് അപകടം സംഭവിച്ചത്. നോർത് വെസ്റ്റ് കർണാടക ആർടിസി ബസും കാറും മുഖാമുഖം കൂട്ടിയിടിക്കുകയായിരുന്നു. ആഇശ ആശുപത്രിയിലേക്ക് എത്തിക്കും മുമ്പും മുഹമ്മദ് ആശുപത്രിയിൽ എത്തിച്ച ശേഷവുമാണ് മരിച്ചത്. അതീവ ഗുരുതരമായി പരുക്കേറ്റ കൊച്ചുമകൻ മുഹമ്മദ് രാത്രി 9.40 മണിയോടെയാണ് മരിച്ചത്. 2014ൽ കാസർകോട് എംജി റോഡിലെ ഫർണിചർ കടയിൽ കുത്തേറ്റ് കൊല്ലപ്പെട്ട സൈനുൽ ആബിദിന്റെ മാതാപിതാക്കളാണ് മരിച്ച മുഹമ്മദ് കുഞ്ഞിയും ആഇശയും.
ഈ കേസിൽ സാക്ഷിയാണ് മുഹമ്മദ്. ഇദ്ദേഹത്തിന്റെ മുന്നിലാണ് സൈനുൽ ആബിദ് കുത്തേറ്റ് മരിച്ചത്.
Keywords: Car accident in Karnataka: Dead bodies of couple and grandson brought home, Karnataka, news,Top-Headlines,Car-Accident,Accidental-Death,Dead body.