Join Whatsapp Group. Join now!
Aster MIMS 10/10/2023

Beach Festival | കാഴ്ചയുടെ വിസ്മയമൊരുക്കി ബേക്കല്‍ ബീച് ഫെസ്റ്റിലിന് ഡിസംബര്‍ 24 ന് തിരി തെളിയും; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും; 5 ലക്ഷത്തോളം പേരെത്തുമെന്ന് പ്രതീക്ഷ; 10 ദിവസം വൈവിധ്യമാര്‍ന്ന പരിപാടികള്‍

Bekal Beach Festival starts on December 24, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസര്‍കോട്: (www.kasargodvartha.com) കാഴ്ചയുടെ വിസ്മയമൊരുക്കി ബേക്കല്‍ ബീച് ഫെസ്റ്റിലിന് ഡിസംബര്‍ 24 ന് തുടക്കമാവുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കേരളത്തിലെ ആദ്യ അന്താരാഷ്ട്ര ബീച് ഫെസ്റ്റിവലിന് നിറം പകരാന്‍ അഞ്ച് ലക്ഷത്തോളം പേരെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഉത്സവത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ തിരിതെളിയിക്കും. 10 ദിവസം നീണ്ടു നില്‍ക്കുന്ന ആഘോഷങ്ങളില്‍ വൈവിധ്യമാര്‍ന്ന കാഴ്ചകളാണ് ജനങ്ങള്‍ക്കായി ഒരുങ്ങുന്നത്. വ്യത്യസ്ത ഭാഷകളേയും സംസ്‌കാരത്തേയും ഒരുപോലെ ഹൃദയത്തിലേറ്റു വാങ്ങുന്ന കാസര്‍കോടിന്റെ വികസനത്തിന് പുതിയ ദിശാബോധം നല്‍കുന്നതാകും ഇന്റര്‍നാഷണല്‍ ബീച് ഫെസ്റ്റ്. കലാസാംസ്‌കാരിക സന്ധ്യ, പ്രാദേശിക കലാപരിപാടികള്‍, ഫുഡ്‌ഫെസ്റ്റിവല്‍ എന്നിവ കാഴ്ചക്കാരുടെ മനംകവരും. വിദേശ രാജ്യങ്ങളില്‍ മാത്രം കണ്ടു പരിചയിച്ച ബീച് സ്‌പോര്‍സാണ് മേളയുടെ പ്രധാന ആകര്‍ഷണം.
            
Latest-News, Kerala, Kasaragod, Top-Headlines, Video, Bekal, Tourism, Travel&Tourism, Festival, Press Meet, Bekal Beach Festival starts on December 24.

ചരിത്രമുറങ്ങുന്ന കാസര്‍കോടിന്റെ മുഖമാകും ബേക്കല്‍ ഇന്റര്‍നാഷണല്‍ ബീച് ഫെസ്റ്റില്‍ പ്രതിഫലിക്കുകയെന്ന് അഡ്വ. സിഎച് കുഞ്ഞമ്പു എംഎല്‍എ. പറഞ്ഞു. നിരവധി സംസ്‌കാര സമന്വയങ്ങളുടെ വിളനിലമായ സപ്തഭാഷാ സംഗമഭൂമിയായ കാസര്‍കോടിന്റെ തനത് പൈതൃകവും ലോകത്തിന് പരിചയപ്പെടുത്താനാകും. അതോടൊപ്പം നാടിന്റെ ഐക്യം വിളിച്ചോതുന്ന മേള കൂടിയാണിത്. പ്രാരംഭ ഘട്ടം മുതല്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നത് വരെ ജാതി-മത-രാഷ്ട്രീയ ഭേദമന്യേ ഏവരും ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചു. നാടിന്റെ തനിമയുടെയും സംസ്‌കാരത്തിന്റെയും പരിച്ഛേദം ആയിരിക്കും ബേക്കല്‍ ഇന്റര്‍നാഷണല്‍ ബീച് ഫെസ്റ്റിവലെന്നും എംഎല്‍എ കൂട്ടിച്ചേര്‍ത്തു.

ചന്ദ്രഗിരി, തേജസ്വിനി, പയസ്വിനി എന്നീ മൂന്നു വേദികളിയായിയാണ് പരിപാടികള്‍ അരങ്ങേറുക . പ്രധാന വേദിയായ ചന്ദ്രഗിരിയില്‍ ദേശീയ കലാകാരന്മാരുടെ പ്രകടനങ്ങളും, തേജസ്വിനിയില്‍ കുടുംബശ്രീ പ്രവര്‍ത്തകരുടെ പരിപാടികളും, പയസ്വിനിയില്‍ ജില്ലയിലെ പ്രാദേശിക കലാകാരന്മാരുടെ തെരഞ്ഞെടുത്ത പരമ്പരാഗത തനത് കലാരൂപങ്ങളും ഒരേ സമയം അരങ്ങേറും. പ്രധാന വേദിയില്‍ പരിപാടികള്‍ തുടങ്ങുന്നതിനു മുന്നോടിയായി രാഷ്ട്രീയ സാംസ്‌കാരിക സാഹിത്യ രംഗത്തെ പ്രമുഖര്‍ അണിനിരക്കുന്ന സാംസ്‌കാരിക പ്രഭാഷണങ്ങള്‍ നടത്തും. ഇതുവരെ രണ്ടര ലക്ഷത്തോളം ടികറ്റുകള്‍ വില്പന നടത്തിയിട്ടുണ്ടെന്നും, അഞ്ച് ലക്ഷത്തോളം പേരെ പ്രതീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗ്രീന്‍ പ്രോടോകോള്‍ പാലിച്ചാണ് പരിപാടികള്‍ അരങ്ങേറുക .
              
Latest-News, Kerala, Kasaragod, Top-Headlines, Video, Bekal, Tourism, Travel&Tourism, Festival, Press Meet, Bekal Beach Festival starts on December 24.

കലാകായിക സാംസ്‌കാരിക വൈവിധ്യങ്ങളടങ്ങിയ ഒരു കൊച്ചു ഭാരതമാണ് കാസര്‍കോട്. നാനാ മത വൈവിധ്യമുള്ള കാസര്‍കോടിന്റെ ചരിത്രം ഈ മഹോത്സവത്തിലൂടെ പുറം ലോകമറിയണമെന്നും സിഎച് കുഞ്ഞമ്പു എംഎല്‍എ. പറഞ്ഞു. ബേക്കലിന്റെ കടല്‍ത്തീരമുള്‍പെടെ 50 ഏകറോളം വരുന്ന ഭൂമിയിലാണ് ഫെസ്റ്റ് നടത്തുക. സ്വകര്യ വ്യക്തികളുടെ സഹകരണത്തോടെ 25 ഏകര്‍ ഭൂമി പാര്‍കിങ്ങിനായും ഒരുക്കിയിട്ടുണ്ട്. അഞ്ചു കോടി രൂപ മുതല്‍ മുടക്കില്‍ നടത്തുന്ന വികസന പരിപാടിയില്‍, കേരള സര്‍കാര്‍ 10 ലക്ഷം രൂപയും, സ്വകാര്യ കംപനിയായ ആസ്മി ഹോളിഡേയ്‌സ് 26 ലക്ഷം രൂപയും ഇതുവരെ ടികറ്റ് വില്പനയിലൂടെ ലഭിച്ച 80 ലക്ഷം രൂപയും, 15 ലക്ഷം രൂപ സ്‌പോണ്‍സര്‍ഷിപ് മുഖേനയും, തദ്ദേശ സ്വയംഭരണ വകുപ്പ് മുഖേന 25 ലക്ഷം രൂപയും ലഭിച്ചിട്ടുണ്ട്. ഒന്നേകാല്‍ കോടി രൂപയോളം ടികറ്റ് വില്പനയിലൂടെ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും എംഎല്‍എ അറിയിച്ചു .

കലാപരിപാടികളും സാഹസിക വിനോദ റൈഡുകളും പ്രദര്‍ശനങ്ങളും ഉള്‍പെടെ നിരവധി പരിപാടികള്‍ അരങ്ങേറും. ഇരുന്നൂറില്‍പ്പരം സ്റ്റാളുകളാണ് മേളയെ ആകര്‍ഷകമാക്കാന്‍ അണിയറയില്‍ ഒരുങ്ങുന്നത്. ഫെസ്റ്റിവലിന്റെ ഭാഗമായി ഒരുക്കിയിക്കുന്ന നവോത്ഥാന ചിത്രമതില്‍ ഇതോടൊപ്പം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. മന്ത്രി അഹ്മദ് ദേവര്‍കോവില്‍, റോബോടിക് ഷോയും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി പുഷ്പപ്രദര്‍ശനവും ഉദ്ഘാടനം ചെയ്യും. ഗ്രാന്‍ഡ് കാര്‍ണിവല്‍, വാടര്‍സ്‌പോട്, ഹെലികോപ്റ്റര്‍ റൈഡ്, ഫ്‌ലവര്‍ ഷോ, റോബോടിക് ഷോ, കള്‍ചറല്‍ ഷോ സാന്‍ഡ് ആര്‍ട് തുടങ്ങി വിനോദവും വിജ്ഞാനവും പകരുന്ന മായിക കാഴ്ചകളാണ് ബേക്കല്‍ ഇന്റര്‍നാഷണല്‍ ബീച് ഫെസ്റ്റ് ഇന്‍ഡ്യയിലെമ്പാടുമുള്ള സഞ്ചാരികള്‍ക്കായി കരുതി വച്ചിരിക്കുന്നത്. സഞ്ചാരികളെ ആകര്‍ഷിപ്പിക്കാനായി ബേക്കല്‍ ബീചിലെ ആകാശത്തു വര്‍ണ വിസ്മയങ്ങളൊരുക്കാന്‍ അന്താരാഷ്ട്ര പ്രതിനിധികള്‍ അടങ്ങുന്ന പട്ടം പറത്തല്‍ മേളയും സംഘടിപ്പിക്കും.
        
Latest-News, Kerala, Kasaragod, Top-Headlines, Video, Bekal, Tourism, Travel&Tourism, Festival, Press Meet, Bekal Beach Festival starts on December 24.

കാസര്‍കോടിന്റെ രുചിപ്പെരുമ അടയാളപ്പെടുത്തുന്ന ഫുഡ് ഫെസ്റ്റാണ് മറ്റൊരു ആകര്‍ഷണം. കൂടാതെ ഫെസ്റ്റില്‍ കാസര്‍കോടിന്റെ സംസ്‌കാരം, ചരിത്രം, രുചികള്‍ എന്നിവയും സന്ദര്‍ശകര്‍ക്കു പകര്‍ന്നു നല്‍കും. ജില്ലയിലെ വിവിധ ടൂറിസം കേന്ദ്രങ്ങള്‍ പരിചയപ്പെടുത്തുന്ന പ്രദര്‍ശനങ്ങളും ഫെസ്റ്റിവലില്‍ ഉണ്ടാകും. പകല്‍ നേരങ്ങളില്‍ വിവിധ വിഷയങ്ങളില്‍ സെമിനാറുകളും സിംപോസിയങ്ങളും ഉണ്ടാകും. വിനോദസഞ്ചാരഭൂപടത്തില്‍ കീര്‍ത്തി കേട്ട കാസര്‍കോടിന്റെ ബേക്കല്‍ കോട്ട പ്രധാന ആകര്‍ഷണമാകും. ഫെസ്റ്റിവല്‍ ദിനങ്ങളില്‍ ആര്‍കിയോളജികല്‍ സര്‍വേ ഓഫ് ഇന്‍ഡ്യയുടെ നേതൃത്വത്തില്‍ ബേക്കല്‍ കോട്ട വൈദ്യുതാലങ്കാരങ്ങളാല്‍ തിളങ്ങി നില്‍ക്കുന്നത് മനോഹര കാഴ്ച സമ്മാനിക്കും.

ഫൈസ്റ്റിനെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് കാസര്‍കോടിന്റെ തനത് കലാരൂപങ്ങള്‍ അനുഭവവേദ്യമാക്കുന്ന തരത്തില്‍ പ്രത്യേക പാകേജുകളും ഒരുക്കുന്നുണ്ട്. കുടുംബശ്രീയുടെ നേതൃത്വത്തില്‍ 'യാത്രാശ്രീ' എന്ന പേരിലാണ് പാകേജുകള്‍ ഒരുക്കുന്നത്. കാസര്‍കോടിന്റെ വൈവിധ്യം വിളിച്ചോതുന്ന തെയ്യം, അലാമിക്കളി, യക്ഷഗാനം, പരമ്പരാഗത ഭക്ഷണങ്ങള്‍ തുടങ്ങിയവ കൂടി അനുഭവവേദ്യമാക്കുന്ന രീതിയിലാണ് പാകേജുകള്‍ ക്രമീകരിച്ചിരിക്കുന്നത്.

ബേക്കല്‍ പാര്‍കിലെ വിശാലമായ പുല്‍ത്തകിടിയില്‍ സജ്ജമാക്കുന്ന കൂറ്റന്‍ സ്റ്റേജിലാണ് കലാസ്വാദനത്തിനുള്ള വേദിയൊരുങ്ങുന്നത്. പ്രശസ്ത കലാ സംഘങ്ങളുടെ പരിപാടികളാണ് 10 നാളുകളിലായി അരങ്ങേറുന്നത്. പാട്ടും നൃത്തവും ശബ്ദവും വെളിച്ചവും വൈവിധ്യപൂര്‍ണമായ പ്രകടനങ്ങളും കൊണ്ട് കാണികളെ ആഹ്ലാദത്തിന്റെയും ആവേശത്തിന്റെയും കൊടുമുടിയില്‍ എത്തിക്കുന്ന പരിപാടികളായിരിക്കും മുഖ്യ വേദിയില്‍ നടക്കുന്നത്. നൂറിന്‍ സിസ്റ്റേഴ്‌സ്, സിത്താര, ശബ്‌നം റിയാസ്, പ്രസീത ചാലക്കുടി, മട്ടന്നൂര്‍ ശങ്കരന്‍കുട്ടി, സ്റ്റീഫന്‍ ദേവസ്സി തുടങ്ങിയവര്‍ കലയുടെ വര്‍ണ പ്രപഞ്ചം തീര്‍ക്കും

കുടുംബശ്രീ വഴിയാണ് ഫെസ്റ്റിവല്‍ ടികറ്റുകളുടെ വില്‍പന നടത്തുന്നത്. സഹകരണ ബാങ്കുകള്‍ വഴിയും ടികറ്റ് വില്പനയുണ്ട്. ക്യു ആര്‍ കോഡ് സംവിധാനത്തോടുകൂടിയുള്ള ഡിജിറ്റല്‍ ടികറ്റുകളാണ് വിതരണം ചെയ്യുക. ടികറ്റ് നിരക്ക് മുതിര്‍ന്നവര്‍ക്ക് യഥാക്രമം 50 രൂപയും കുട്ടികള്‍ക്ക് 25 രൂപയുമാണ് ഈടാക്കുക . ഉപയോഗിച്ച ടികറ്റുകള്‍ക്കു ദിവസേന ലകി ഡ്രോ കോണ്ടെസ്റ്റു വഴി സ്വര്‍ണനാണയം ലഭിക്കും .ബേക്കല്‍ ഫെസ്റ്റില്‍ ദിവസേന വരുന്ന മാലിന്യങ്ങള്‍ അതാതു ദിവസം റീസൈകിള്‍ ചെയ്യാന്‍ സ്വകാര്യ കംപനിയായ ആസ്മി വേസ്റ്റ് മാനജ്മന്റ് സിസ്റ്റത്തെ ഏല്പിച്ചിട്ടുണ്ടെന്നും എം എല്‍ എ അറിയിച്ചു .

ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍, കുടുംബശ്രീ, അസ്മി ഹോളിഡേയ്‌സ്, ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയുടെ സഹകരണത്തോടെ ബേക്കല്‍ റിസോര്‍ട്‌സ് ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ (BRDC) ആണ് ബേക്കല്‍ ഇന്റര്‍നാഷണല്‍ ബീച് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്. വാര്‍ത്താസമ്മേളനത്തില്‍ ബിആര്‍ഡിസി എംഡി പി ഷിജിന്‍, കള്‍ചറല്‍ ഇവന്റ് കോര്‍ഡിനേറ്റര്‍ ജ്യോതി, മണികണ്ഠന്‍, ഹക്കിം കുന്നില്‍, കെഇഎ ബക്കര്‍, കുഞ്ഞബ്ദുല്ല എന്നിവരും പങ്കെടുത്തു.Keywords: Latest-News, Kerala, Kasaragod, Top-Headlines, Video, Bekal, Tourism, Travel&Tourism, Festival, Press Meet, Bekal Beach Festival starts on December 24.
< !- START disable copy paste -->

Post a Comment