city-gold-ad-for-blogger

Bajrang Dal | 'ലൗ ജിഹാദിന് ഉപയോഗിക്കുന്നതിനാല്‍ മംഗ്‌ളൂറില്‍ പുതുവത്സര പാര്‍ടികള്‍ നിരോധിക്കണം'; ഇസ്ലാമില്‍ മദ്യവും സംഗീതവും നിരോധിച്ചിരിക്കുന്നതിനാല്‍ മുസ്ലീം യുവാക്കളെ ഹോടലുകളിലും പബുകളിലും പ്രവേശിപ്പിക്കരുതെന്ന് ബജ്റംഗ്ദള്‍

മംഗ്‌ളുറു: (www.kasargodvartha.com) മുസ്ലീം പുരുഷന്മാര്‍ ബാറുകളും പബുകളും ലൗ ജിഹാദിന് വേണ്ടി ദുരുപയോഗം ചെയ്യുന്നു എന്നാരോപിച്ച് പുതുവത്സര പാര്‍ടികള്‍ നിരോധിക്കണമെന്ന് മംഗ്‌ളുറു പൊലീസ് കമീഷണര്‍ക്ക് നല്‍കിയ നിവേദനത്തില്‍ ബജ്റംഗ്ദള്‍ ആവശ്യപ്പെട്ടു. പുതുവര്‍ഷ ദിനത്തില്‍ എല്ലാ ബാറുകളും പബുകളും നിശ്ചിത സമയത്തിനുള്ളില്‍ അടച്ചിടണമെന്നും സംഘടന പൊലീസിനോട് ആവശ്യപ്പെട്ടു.
             
Bajrang Dal | 'ലൗ ജിഹാദിന് ഉപയോഗിക്കുന്നതിനാല്‍ മംഗ്‌ളൂറില്‍ പുതുവത്സര പാര്‍ടികള്‍ നിരോധിക്കണം'; ഇസ്ലാമില്‍ മദ്യവും സംഗീതവും നിരോധിച്ചിരിക്കുന്നതിനാല്‍ മുസ്ലീം യുവാക്കളെ ഹോടലുകളിലും പബുകളിലും പ്രവേശിപ്പിക്കരുതെന്ന് ബജ്റംഗ്ദള്‍

മുസ്ലീം പുരുഷന്മാരെ പബുകളിലും ഹോടലുകളിലും പ്രവേശിപ്പിക്കരുതെന്ന് പബ് ഉടമകളോടും മാനജര്‍മാരോടും ബജ്റംഗ്ദള്‍ കത്തിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്. ഇസ്ലാമില്‍ മദ്യവും സംഗീതവും നിരോധിച്ചിരിക്കുന്നതിനാല്‍ പുതുവര്‍ഷത്തിന്റെ തലേന്ന് മുസ്ലീം യുവാക്കളെ ഹോടലുകളിലും പബുകളിലും പ്രവേശിപ്പിക്കരുതെന്ന് ബജ്‌റംഗ്ദള്‍ നേതാവ് പുനീത് അത്താവര്‍ പറഞ്ഞു.
          
Bajrang Dal | 'ലൗ ജിഹാദിന് ഉപയോഗിക്കുന്നതിനാല്‍ മംഗ്‌ളൂറില്‍ പുതുവത്സര പാര്‍ടികള്‍ നിരോധിക്കണം'; ഇസ്ലാമില്‍ മദ്യവും സംഗീതവും നിരോധിച്ചിരിക്കുന്നതിനാല്‍ മുസ്ലീം യുവാക്കളെ ഹോടലുകളിലും പബുകളിലും പ്രവേശിപ്പിക്കരുതെന്ന് ബജ്റംഗ്ദള്‍

'ഇന്ന് മംഗ്‌ളൂറിലെ ഹോടലുകളും പബുകളും കാരണം ലൗ ജിഹാദിന്റെയും ഡ്രസ് ജിഹാദിന്റെയും കേസുകള്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഈ സ്ഥലങ്ങള്‍ ദുരാചാരങ്ങളില്‍ ഏര്‍പെടാന്‍ അവരെ പ്രേരിപ്പിക്കുന്നു', അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Keywords:  Latest-News, National, Karnataka, Top-Headlines, Mangalore, Religion, Politics, Political-News, Muslims, New-Year-2023, New Year, Celebration, Liquor-drinking, Bajrang Dal, Bajrang Dal wants ban on New Year parties in Mangalore, says pubs used by Muslim men for 'love jihad'.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia