നിലേശ്വരം രെജിസ്ട്രേഷന്‍ പരിധിയിലെ 38കാരനാണ് അച്ഛനാകാന്‍ പോകുന്ന സന്തോഷത്തിന് പകരം കേസിലെ പ്രതിയായി മാറിയത്. വീട്ടുകാര്‍ പരസ്പരം നിശ്ചയിച്ച് ഉറപ്പിച്ചാണ് വിവാഹം നടന്നത്. ഇക്കഴിഞ്ഞ ജൂണ്‍ അവസാന വാരത്തിലായിരുന്നു വിവാഹം.
പെണ്‍കുട്ടിക്ക് പ്രായത്തില്‍ കവിഞ്ഞ വളര്‍ചയുള്ളത് കാരണം വീട്ടുകാര്‍ വയസിനെ കുറിച്ചൊന്നും ചിന്തിച്ചില്ലെന്നാണ് പറയുന്നത്. പെണ്‍കുട്ടിക്ക് ഇപ്പോള്‍ 18 വയസ് തികഞ്ഞിട്ടുണ്ടെങ്കിലും വിവാഹ സമയത്ത് 17 വയസായിരുന്നുന്നെന്ന വിവരം മനസിലാക്കിയ ജില്ലാ ആശുപത്രി അധികൃതരാണ് നിയമം പാലിച്ച് നീലേശ്വരം പൊലീസിന് വിവരം കൈമാറിയത്. തുടര്‍ന്ന് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് 38കാരനായ ഭര്‍ത്താവിനെതിരെ പോക്സോ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.
Keywords: Latest-News, Kerala, Kasaragod, Top-Headlines, Nileshwaram, Police, Pocso, Wedding, Marriage, Youth booked under POCSO Act.
< !- START disable copy paste -->