Join Whatsapp Group. Join now!
Aster MIMS 10/10/2023

World Cup | ലോകകപ്: സ്വപ്ന പോരാട്ടത്തിനെത്തുന്ന താരങ്ങള്‍ക്കുള്ള ആഡംബര ബസുകള്‍ ദോഹയിലെത്തി

World Cup; Luxury buses for the team arrived in Doha #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ലോകവാർത്തകൾ

ദോഹ: (www.kasargodvartha.com) ലോകകപ് താരങ്ങള്‍ക്കുള്ള ആഡംബര ബസുകള്‍ ദോഹയിലെത്തി. ലയനല്‍ മെസിയും നെയ്മറും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ഉള്‍പെടെയുള്ള സൂപര്‍ താരങ്ങള്‍ക്ക് വിമാനത്താവളങ്ങളില്‍ നിന്നും ബേസ് കാംപിലേക്കും പരിശീലന മൈതാനങ്ങളിലേക്കും, മത്സര വേദികളിലേക്കുമെല്ലാം സഞ്ചരിക്കേണ്ട ആഡംബര ബസുകളാണ് കഴിഞ്ഞ ദിവസം ദോഹയിലെത്തിയത്.

വോള്‍വോയുടെ ഏറ്റവും പുതിയ മോഡലായ മാര്‍ക്കോപോളോ പാരഡിസോ ബസാണ് ടീമുകള്‍ക്കായി ഉപയോഗിക്കുന്നത്. മലയാളിയുടെ മാനേജുമെന്റിനു കീഴിലുള്ള എംബിഎം ട്രാന്‍സ്‌പോര്‍ടേഷനാണ് ടീമുകള്‍ക്ക് യാത്രാ സൗകര്യം ഒരുക്കുന്നതിനുള്ള ബസുകളുടെ ചുമതല നിര്‍വഹിക്കുന്നത്. ഏറ്റവും സുഖകരമായ യാത്രയ്‌ക്കൊപ്പം സുരക്ഷയും നിര്‍മാതാക്കള്‍ ഉറപ്പുനല്‍കുന്നു.

Doha, news, Gulf, World, Top-Headlines, FIFA-World-Cup-2022, World Cup; Luxury buses for the team arrived in Doha.

ബസിന് അകത്തുതന്നെ റിഫ്രഷിങ് റൂമും സജ്ജീകരിച്ചിട്ടുണ്ട്. ബ്രസീലില്‍ നിര്‍മിച്ച വോള്‍വോ മാര്‍കോ പോളോ പാരഡിസോ ജി എട്ട് വാഹനമാണിത്. ജിസിസിയില്‍ തന്നെ വോള്‍വോയുടെ ജിഎട്ട് സീരിസ് ലക്ഷ്വറി ബസ് ആദ്യമായാണ് നിരത്തിലിറക്കുന്നത്. വോള്‍വോയുടെ ഏറ്റവും പുതിയ വാഹനങ്ങളെല്ലാം ഖത്തറില്‍ അവതരിപ്പിക്കുന്നത് എംബിഎം ആണ്. അന്താരാഷ്ട്ര പ്രശസ്ത സ്ഥാപനവുമായി സഹകരിക്കുന്നതില്‍ അഭിമാനമുണ്ട്. ഫിഫ ലോകകപ്പിന് ഒഫീഷ്യലുകള്‍, ടീം തുടങ്ങി വിവിഐപികള്‍ക്ക് സഞ്ചരിക്കാനുള്ള വാഹനങ്ങള്‍ ഒരുക്കുന്നത് എംബിഎം ആണ്.

Keyword: Doha, news, Gulf, World, Top-Headlines, FIFA-World-Cup-2022, World Cup; Luxury buses for the team arrived in Doha.

Post a Comment